ബാല്യം
എനിക്കെന്റെ ബാല്യം തിരികെ തരേണം
ആരോടാണു ഞാന്‍ യാജിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,ഈശയോടോ,ഈശ്വരനോടോ
അളളാവിനോടോ,പരംപൊരുളിനോടൊ,
ആരോടാണ് ഞാന്‍ യാജിക്കേണ്ടത്.
വാര്‍ദ്ധക്യത്തിന്റെ അതിര്‍വരമ്പത്ത് തെന്നി വിഴാൻകാത്തു നില്ക്കുന്ന ഞാന്‍എന്തിനാണ് ബാല്യത്തെ സ്മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ ?
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും,പിടഞ്ഞ് വീണും,വീണ്ടുമെണീറ്റും,മൊണാകാട്ടിച്ചിരിച്ചും
മുതിർന്നോര്‍ക്ക് പൊന്നോമനയായിട്ടൊരായിരം മുത്തങ്ങൾഏറ്റുവാങ്ങാനാണോ?

അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?
അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും അന്ധരാമെന്നുടെ
ഉടപ്പിറപ്പൂകള്‍ക്കിടയിലൊരുകൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെ
മറന്നിട്ടിന്നലയെ മാത്രം പുല്കി ഒരാനന്ദ നിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല,
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടക്കാതെയെന്‍ നാവ് ചങ്ങലക്കിട്ട് വാത്മീകത്തിനുള്ളിലാണ്.
കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ –ഒരിക്കല്‍മാത്രം-
പിന്തിരിഞ്ഞോടുക .
വീണ്ടും ഞാന്‍ ബാല്ലൃത്തിന്റെകുളിര് നുകരട്ടെ.
കൌമരവും യൌവ്വനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................
കൌമരവും യൌവ്വനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................
മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന് ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോൾഭ്രാന്തൻതന്നെയാണ്
നിയതിയും നിമിത്തങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
എന്തൊരു ഭ്രാന്തന് ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോൾഭ്രാന്തൻതന്നെയാണ്
നിയതിയും നിമിത്തങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
..............................