26-5-2014 ഞങ്ങൾക്ക് 30 വയസ്സ് കാലത്തിന് അശ്വവേഗത. മുപ്പത് വർഷങ്ങൾ ഓടി മറഞ്ഞതറിഞ്ഞില്ലാ.... ഞാൻ എന്റെ വാമ ഭാഗത്തെ സ്നേഹിച്ചതിനേക്കാളും അവൾ എന്നെ ആരാധിച്ചു. കനൽ വഴികളിൽ അവളെനിക്ക് പാദുകങ്ങളായി, ഇടവപ്പാതിയിലെ ഇടിമിന്നലിൽ കവചമായി, തുലാ വർഷത്തിൽ കുടയായി. അസുഖക്കിടക്കയിൽ ഔഷധമായി. മനസ്സ് വേദനിച്ചപ്പോൾ നീലാമ്പരിയായി. പുലർകാലങ്ങളിൽ കാതുകളിൽ ഭൂപാളം പാടി. എന്റെ തെറ്റിന്റെ സ്ലേറ്റിൽ അവൾ മഴിത്തണ്ടായി. ഒരു ചുടു ചുംബനത്തിന്റെ നിശാസം അവളിൽ നിന്നും കേട്ടതറിഞ്ഞൊ?, ഞാനൊന്നും നൽകിയില്ല... അരവയർ നിറയുവാൻ അന്നവും നൽകീല, അരചുറ്റി ഘോഷിക്കാൻ ഉടുതുണി നൽകീല, ആരിരോ പാടുവാൻ അവളേയും നൽകീല, ആട്ടിയുറക്കുവാൻ അവനെയും നൽകീല, എങ്കിലും.......... അവളെന്നെ സ്നേഹിക്കുകയായിരുന്നു ഈ സുന്ദരവേളയിൽ മനസ്സാൽ അവളെ ഒന്ന് വണങ്ങീലയെങ്കിൽ നിങ്ങളെന്നെ മനുഷ്യനെന്നു വിളിക്കില്ലല്ലോ.........
സൂര്യജിത്തും മകനാണ്