സ്നേഹം
******
സ്നേഹമേ.......
മനസ്സാകും ഖനിയിലെ രത്നമാണ് നീ...
പുരുഷന് പുരുഷാർത്ഥ സമ്പാദനത്തിന് നിദാനമാണ് നീ....
സ്ത്രീക്ക് സ്രൈണ ഗുണങ്ങളുമാണ് നീ....
മരുഭൂമി തന്നിലെ മലർവാടിയാണ് നീ....
വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...
നീതി മാർഗ്ഗങ്ങളിലെ പഥികർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ....
മരണാനന്തരം,ഓർമ്മയാകുന്ന പിതൃലോകങ്ങളിൽ കണ്ണുനീരിലൂടെ നിനക്ക്
അവിടെ പതിവായി തിലോദക തർപ്പണം ഉണ്ടായിരിക്കുന്നതാണ്....
അല്ലയോ സ്നേഹമേ....
നിന്റെ എതിരാളി ദ്വേഷ്യം അല്ലാ;
പിന്നെയോ പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്...
കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .
എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....
സഹിഷ്ണതയോടെ സമീപിക്കാനും,
കാലുഷ്യമില്ലാതെ അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ
സ്നേഹത്തിന്റെ വിദൂരതീരങ്ങളിലെങ്കിലും
എത്തിച്ചേരാനാകൂ...
സ്വസ്തി…………