Quantcast
Channel: ആരഭി
Viewing all 41 articles
Browse latest View live

അമയാ,വെടിമേരിയുടെ പുലി...കഥയുടെ പണിപ്പുര

$
0
0

കഥയുടെ പണിപ്പുര


അമയാ,വെടിമേരിയുടെ പുലി....

                                       അടുത്തിടെ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വച്ച് ഒരു സാഹിത്യ സെമിനാർ നടന്നു.എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റർ. അടുത്തുള്ള സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും കുറേയേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സെമിനാർ."കഥ"എന്ന വിഷയത്തെക്കുറിച്ച് ഞാൻ പ്രസംഗിക്കണം എന്ന് സതീർത്ഥ്യനായ പ്രഥമാദ്ധ്യാപകൻ പറഞ്ഞപ്പോൾ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ ഞാൻ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാൻ ഇവിടെ പകർത്തുന്നൂ. കാരണവുമുണ്ട്.അവരിൽ പലരും ബ്ലോഗുകൾ വായിക്കുന്നവരാണ് .ചിലർ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും,മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തക ചർച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നൽകി,മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകർച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സിൽ മിന്നിമറഞ്ഞു. ബ്ലോഗിൽ പുതിയതായി കഥയെഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. ( ചില,മുതിർന്നവർക്കും മനസ്സിരുത്തിവായിക്കാം)
ഈ അടുത്ത കാലത്ത് ഞാൻ ബ്ലോഗിൽ വായിച്ച നല്ല രണ്ട് കഥകളാണ് ജയൻ ഏവൂരിന്റെ അമേയ...! റാംജി പാട്ടപ്പാടത്തിന്റെപരിണാമത്തിലെ പിഴവുകള്‍  വരോട്  എങ്ങനെ കഥയെഴുതണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലാ. രമേശ് അരൂർ, എച്ചു മുക്കുട്ടി,   സീത,കുഞ്ഞൂസ്,കാടോടിക്കാറ്റ്,സിദ്ധിക്ക് തൊഴിയൂർ,നിരക്ക്ഷരൻ,വള്ളിക്കുന്ന് യാച്ചൂ(കല്ലിവല്ലീ)മുല്ല,അനിത,സോണി  തുടങ്ങിയ പലരോടും (ലിസ്റ്റ് അപൂർണ്ണം),എങ്ങനെ ലേഖനം ,കവിത,കഥ എഴുതണമെന്ന് പറഞ്ഞാൽ ഞാൻ അത് എന്നെത്തന്നെ കളിയാക്കുന്നത് പോലെയാവും. പക്ഷേ;  ബ്ലോഗെഴുത്തിൽ ഇപ്പോൾ കുറേയധികം കുട്ടികൾ എഴുതുന്നത് വായിക്കാനിടയായി.അവർക്കും കൂടിയാണ് ഈ എഴുത്ത്.
ഞാൻ മുൻപ് 'തിരക്കഥയുടെ പണിപ്പുര'എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു.അത് വായിച്ച് എത്രയോ പേർ തിരക്കഥകളെഴുതി.പലരും അത് എന്നോട് പറയും ചെയ്തു. മാത്രമല്ലാ ചിലർ നേരിട്ട് വന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.രണ്ട്,മൂന്ന് പേരുടെ സിനിമകൾ അടുത്ത് തന്നെ ചിത്രീകരണം തുടങ്ങനും പോകുന്നു. ഇവിടെ കഥയെഴുത്തിൽ എന്റെ അറിവ് ഞാനും പങ്ക് വക്കട്ടെ ഇത് എന്റെ മാത്രം ചിന്തയിലുദിച്ച ചില ജല്പന്നങ്ങളാണ്

ഇനി പ്രസംഗത്തിന്റെ പൂർണ്ണരൂപം.....


കുഞ്ഞുങ്ങളേ,സഹോദരങ്ങളെ,സുഹൃത്തുക്കളേ....

ഞാനൊരു പ്രാസംഗികനല്ലാ,പ്രസംഗിക്കാനുമറിയില്ല.അത്രക്കങ്ങ് അറിയപ്പെടത്ത ഒരു കഥാകാരൻ,തിരക്കഥാകാരൻ എന്ന് പറയുന്നതായിരിക്കുംകൂടുതൽ ഉചിതം.. വിഡ്ഡിവേഷം കെട്ടിയാടുന്ന ജീവിത നാടകത്തിലെവിടെയോ,എപ്പഴോ പൊട്ടിമുളച്ച  കലാവാസനയെ, സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് കഥയും,കവിതയും,നാടകവും, തിരക്കഥയു മൊക്കെ യെഴുതി സംതൃപ്തനാകുന്ന ഒരു സാധാരണക്കാരൻ. അനർഗ്ഗളമായ വാക്ദ്ധോരണിയിൽ ഒരു സദസിന്റെ മർമ്മം അറിഞ്ഞ് പ്രസംഗിക്കാൻ അറിയാത്തത് കൊണ്ട്,എനിക്ക് അറിയാവുന്നതും,ചിന്തയിൽ ഉദിച്ചതുമായ ചില കാര്യങ്ങൾ ഞാൻ കുത്തിക്കുറിച്ച്കൊണ്ട് വന്നിട്ടുണ്ട് .അവ നിങ്ങളുമായി പങ്ക് വക്കുന്നൂ
എന്റെ സതീർത്ഥ്യനും,നിങ്ങളുടെ പ്രിൻസിപ്പലുമായ ശശികുമാർ, 'കഥ എങ്ങനെ എഴുതാം'എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്.  അപ്പോൾ കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം'എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം(ഭാവന),ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥ യെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാൽ, കള്ളത്തന ത്തിനെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോൾ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന്. അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മൾ കണ്ടതും,അനുഭവിക്കുന്നതും,നമുക്ക് ചുറ്റും നടക്കുന്നതുമായ  കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം.                                                                                                                                                                                                                അതായത്‌ രൂപേഷ് എന്ന നിങ്ങളുടെ ഒരു സഹപാടി അയ്യാളുടെ കൂട്ട്കാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാൽ അത് ഒരു വാർത്ത മാത്രമേ ആകൂ.അപ്പോൾ, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങൾ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങൾ ,അയ്യാൾ രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കിൽ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവൻ അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരൻ കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും (ചിലപ്പോൾ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മൾ ഈ വാർത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോൾ അത് കഥയാകുന്നു."അവൻ കഥയുണ്ടാക്കി പറയുന്നതാ" എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനർത്ഥം, അവൻ കുറേ കള്ളങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.
കള്ളം പറയുവാനുള്ള കഴിവ് മനുഷ്യർ ജനിച്ച കാലം മുതൽക്ക് തന്നെയുണ്ട്. ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നിന്നില്ലാ ആരോഗ്യ പരമായ കള്ളം പറച്ചിൽ ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ എന്തോരം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു. രണ്ട് ദിവസം മുൻപ് എന്നെ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് എന്റെ സ്നേഹിതൻ വന്ന് വിളിച്ചപ്പോൾ തന്നെ ഞാനൊരു കള്ളം പറഞ്ഞു. എന്റെ ഒരു സീരിയ ലിന്റെ വർക്ക് നടക്കുന്നുണ്ടെന്നും,അതിൽ ഞാൻ നിർബ്ബന്ധമായും ചെന്നേ തീരൂ... എന്നുമൊക്കെ സ്നേഹിതനോട് കള്ളം പറഞ്ഞപ്പോൾ അദ്ദേഹം അത് വിശ്വസിച്ചൂ.(പിന്നെ രണ്ട് ദിവസം മുൻപാണ് ഇവിടെ വരാമെന്ന് സ്നേഹിതനോട് വിളിച്ച് പറഞ്ഞത്) യഥാർത്ഥത്തിൽ ദൂരദർശന് വേണ്ടി ഞാൻ എഴുതിയ ഒരു ഡോക്ക്യു മെന്ററിയുടെ എഡിറ്റിംഗ് നടക്കുന്നുണ്ട്.തൽക്കാലം എന്റെ സാന്നിദ്ധ്യം അവിടെ അത്യാവശ്യമല്ലതാനു,പക്ഷേ ഞാനെന്തിന് അങ്ങനെ ഒരു കള്ളം പറഞ്ഞു. കാരണം; ഇത്തരം ഒരു ചർച്ചാപരിപാടീയിൽ പങ്കെടുക്കാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നില്ലാ എന്നതാണ് സത്യം. അതായത് സത്യമായി തോന്നുന്ന ഒരു സംഭവത്തെ-സീരിയലിന്റെ വർക്ക് നടക്കുന്നൂ എന്ന സത്യത്തെ- കേന്ദ്രീകരിച്ച്,എനിക്ക് അവിടെ പോകണം എന്ന കള്ളംപറഞ്ഞ്,ഞാൻ മാനസ്സികമായി, ഇവിടെ വരാൻ തയ്യാറല്ലാ എന്ന യാഥാർത്ഥ്യത്തെ മറച്ച് പിടിച്ച് കെട്ടിച്ചമച്ച് 'എനിക്ക് ഇവിടെ  വരാൻ പറ്റില്ലാ'എന്ന് സ്നേഹിതനോട് പറഞ്ഞ കഥനം. അതാണ് കഥയുടെ കാര്യ ത്തിലും വേണ്ടത്.
കള്ളം പറയാൻ,അതും അതിമനോഹരമായിപറയാൻ കഴിവുള്ള ഒരാൾക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കിൽ ഒരു കഥാകാരനായി തീരാൻ കഴിയും. ഇനി; അങ്ങനെയുള്ള ഒരാൾക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവർക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.
പിന്നെയെന്തിനാണ് ഇത്തരം ചർച്ചാക്ലാസുകൾ കൊണ്ടുള്ള പ്രയോജനം?                                  ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി.......
                                                                                                                                                    പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകൾക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള "ചാട്"എന്ന് പേരി നാൽ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാൻ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാൻ പഠിക്കാൻ,നടത്തത്തിന്റെ വേഗത കൂട്ടാൻ,നടപ്പിന്റെ രീതി ശരിയാ ക്കാൻ.ഒരു പിടിയുമില്ലാതെ  ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ്  'ചാട്'എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാൻ താല്പര്യമുള്ളവർക്കേ ഇത്തരം വർക്ക് ഷോപ്പുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേ ണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ഞങ്ങളെപ്പോലുള്ള മേസ്ത്രിമാർക്ക് കഴിയൂ.അത്തര ത്തിൽ താല്പര്യമുള്ള പുതിയ തലമുറക്കാർക്കായിട്ടാണ് ഈ എഴുത്ത്.
                         
                                   'ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ'. വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാ രന്റെ  അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികൾക്കും മരങ്ങൾക്കും ഫലങ്ങൾ നൽകാനാകൂ.അതും നല്ല ഫലങ്ങൾ. പിന്ന ഇടക്കിടക്ക് നൽകുന്ന രാസവളങ്ങളോ ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വർദ്ധിപ്പിക്കും. കയ്യിൽകിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ മാത്രം മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോൾ നമുക്ക് കിട്ടുന്നത്             എന്താണ്  ഉത്തമ വളമായ ചാരം(ക്ഷാരം)  അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങൾ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ -മലയാളികളുടെ- ആത്മാവാണെന്ന് അല്ലെങ്കിൽ ആധികാരികമായ പുസ്തകം,അല്ലെങ്കിൽ നല്ല രചനകൾ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിർബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണിതൊക്കെ,രത്നങ്ങളും പവിഴങ്ങളും  അതിൽ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന 'അറിവുണ്ടായാൽ'നാം നമ്മുടെ ലോകത്തെക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായൻ  ചിന്താപഥങ്ങളുണ്ട്. ആ ലോകത്തിലിരുന്ന്  ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാൽ  അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും.
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതിൽ കെട്ടാൻ,അല്ലെങ്കിൽ കയ്യാല പണിയാൻ മുൻപൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വർണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച്, ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മർദ്ദനം കൊണ്ട്പതം വന്ന മണ്ണിനെ പ്പോലെ ചിന്തിച്ച കാര്യങ്ങൾ,കടലാസിലേക്ക് പകർത്തുക.മതിൽകെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോലെ 'നീളവും വീതിയും വിസ്തീർണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക. എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകൾ എഴുതുമ്പോൾ നമ്മൾ സ്വതന്ത്ര രായിരിക്കണം.ഒന്നിനും പരിധികൾ ഉണ്ടാവരുത്. എങ്കിലേ നല്ല രചനകൾ ഉണ്ടാവുകയുള്ളൂ...
എന്താണ് രചന
യത്ഥാർത്ത ജീവിതം പകർത്തലല്ലാ രചന(കഥ) എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. യാഥാർത്ഥ്യത്തെക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലാ...നമ്മൾ ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യ കൊട്ടാരത്തിൽ പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും. പാതാളത്തിലും, സ്വർഗ്ഗത്തിലും  പോകും. മേഘങ്ങൾക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവർത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തിൽ,ഭാവനയിൽ,പക്ർത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിൽ സംഭവിച്ച താകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാൻ നേരത്തേ പറഞ്ഞത്പോലെ അത് യാഥാർത്യമായി ചിത്രീകരിക്കരുത്.എന്നാൽ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാൾ എത്ര മനോഹരമായിരിക്കും നീർക്കുമിളകളിൽ, സപ്ത വർണ്ണങ്ങളിൽ കാണുന്ന ആകാശം.
എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകൾ പറയാം(ഒരു പക്ഷേ നിങ്ങൾ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി, ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങൾ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ അനാവശ്യമായ വർണ്ണനകളും,നെടുങ്കൻ സംഭാക്ഷണവു മൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോര ങ്ങളിൽ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവർ.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണത്തിന്റെ അനാ വശ്യമായ ഭാഗങ്ങൾ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെയാകണം കഥയെഴുത്ത്.
ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജയം. കുട്ടികളുടെ കഥ എഴുതുമ്പോൾ,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോൾ നമ്മൾ സംഗീത ത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയമെങ്കിൽ നമ്മൾ അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങൾ അറിയാ മെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.
                  വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാൻ, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആർഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മനസ്സിലാ ക്കാൻ  സാധിക്കാനാവാത്ത പോലെ എഴുതിയും ബുദ്ധിജീവി നടിക്കരുത്. കഥാപാത്രങ്ങളെ ക്കൊണ്ട് പ്രസംഗിപ്പിക്കരുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാൽ മതി.
            കഥാ പാത്രങ്ങൾക്ക് ദു:ഖമുണ്ടെങ്കിൽ അത് വായനക്കാരന്,മനസ്സിൽ തട്ടും വിധത്തിൽ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ'അയ്യാൾ പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ.  ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി 'എന്നൊന്നും കമന്ററി നടത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും.               അനാവശ്യമായ സാഹിത്യപ്രയോഗങ്ങൾ കഥയിൽ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവൾ മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് 'മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തിൽ നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി'എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാർക്ക് ചിരിയുളവാക്കും.
                                                                                                                                                             ഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളിൽ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തിൽ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലർകാലത്തിൽ മഞ്ഞണിഞ്ഞ് നിൽക്കുന്ന പുൽക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അർത്ഥവർത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹരമായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയിൽ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.
കഥ പ്രചാരണത്തിനുള്ള ആയുധമാക്കാതിരിക്കുക.ഗുണപാഠം നിർബ്ബന്ധമില്ല.നല്ല ഗുണ പാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാകാരന്റെ രക്ഷകർത്താവല്ല.  ഒരു സ്നേഹിതൻ മാത്രമാണ്. കഥാകാരൻ തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയാൾക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അർത്ഥമുള്ള താളം........
                                                             ***********

21-12-2012,ൽ ലോകം അവസാനിക്കുമോ ???

$
0
0

                                        

21-12-2012,ലോകംഅവസാനിക്കുമോ???

ഇന്ന്ഏറെചർച്ചചെയ്യപ്പെടുന്നഒരുവിഷയമാണിത്..ദിവസംനാളെയാണ്‌.അതിന്റെഭീതിയിലാണ്പലരും. ഭീതിയുടെഅടിസ്ഥാനമാകട്ടെവടക്കേഅമേരിക്കയിൽജീവിച്ചി
രുന്നമായൻഎന്നപ്രാചീനസമൂഹത്തിന്റെകലണ്ടറും! മായൻകലണ്ടർഅനുസരിച്ച് 2012 ഡിസംബർ 21 നുശേഷംകാലമില്ലത്രേ..അതേദിവാസംതന്നെഭൂമിയുടെകാന്തികശക്തിപണ്ടുണ്ടായിരുന്നതിന്റെവിവരീതദിശയിലാകുമെന്നുംസൂര്യൻഭൂമിയിൽനിന്നുംഏറ്റവുമകലെ
യുള്ള  സ്ഥാനത്തായിരിക്കുമെന്നും. അപ്പോൾസൂര്യന്റെസ്ഥാനംഗ്യാലക്സിയുടെകേന്ദ്ര പ്രതല
ത്തി ലായിരിക്കുമെന്നും ശാസ്ത്രീയമായികണ്ട്പിടിച്ചിട്ടുണ്ട്.ഇവലോകാവസാനംവരുത്തക്കപ്രത്യാഘാതങ്ങൾവരെഉണ്ടാക്കിയേക്കുംപോൽ.അങ്ങനെവന്നാൽഭൂമിയുമില്ലാ, ചരാചർങ്ങളുമില്ല,നാമുമില്ലനമ്മുടെബ്ലോഗുകളുമില്ലാ…….

നിഗമനത്തെഅടിസ്ഥാനമാക്കിനിർമ്മിച്ച് 2012 എന്നഹോളിവുട്ട്സിനിമമനുഷ്യരെകൂടുതൽആശങ്കാകുലരാക്കി.ജനംതിയേറ്ററുകളിലേക്ക്കുതിച്ച്കയറി.

മായന്മാരുടെചിന്തക്കനുസരിച്ച്നാളെലോകംഅവസാനിക്കുമോ?

മായൻവർഗ്ഗക്കരുടെസംഖ്യാരീതിയനുസരിച്ച്5125.36 വർഷങ്ങളേഅവരുടെകലണ്ടറിൽഉൾപ്പെടുത്താൻകഴിയൂ.അവരുടെകലണ്ടറിലെഒന്നാംദിവസംക്രിസ്തുവിനുമുൻപ് 3114 ആഗസ്റ്റ് 11 ഉംസാദ്ധ്യമായഅവസാനദിവസംക്രിസ്താബ്ദം 2012 ഡിസംബർ 21ഉംആണ്. ഒന്നാംക്ലാസിൽപഠിക്കുന്ന കുട്ടിക്ക് 100 വരെ എണ്ണാനേ അറിയൂ എന്നതിനാൽ നൂറ് മുകളിൽ സംഖ്യകളില്ലാ എന്ന് പറയുന്നത് പോലെ അസംബന്ധമാണ്പരിമിധികൾകളുള്ള മായൻ കലണ്ടർ അടിസ്ഥാനമാക്കി  2012 ഡിസംബർ 21നു ലോകം അവസാനിക്കും എന്നുള്ള വാദം. മാത്രമല്ലാ,ഭൂകാന്തധ്രുവങ്ങളുടെ തല തിരിയലും സൂര്യന്റെ സ്ഥാന വ്യത്യാസങ്ങളൂം  പടിപ്പടിയായി പുരോഗമിക്കുന്ന പ്രക്രിയകളാണ്. കഴിഞ്ഞ അനേക വർഷങ്ങളായി അതിന്റെ പ്രഭാവം, മാരിയായും,കൊടുംകാറ്റായും,സുനാമിയായും അനുഭവപ്പെട്ട് കൊണ്ടിരിക്കുകയുമാണ്‌. അതിൽ കൂടുതൽ വിനാശകരമായ അത്യാഹിതമൊന്നും 21 നു ഉണ്ടാകുകയില്ലാ.അതിനാൽ ലോകം നാളെ അവസാനിക്കുകയില്ലെന്ന് നിശ്ശംശയം പറയാം………….ആശ്വാസമായോ.. വരട്ടെ..ആശ്വസിക്കാൻ ബാക്കി നാളെ………………….
അതെ ഇന്ന് 21-12-2012 ഇതുവരെ ലോകം അവസാനിച്ചില്ലാ.പക്ഷേ എന്നെങ്കിലും ഒരു നാൾ ലോകം അവസാനിക്കും  30000 കോടി വർഷങ്ങൾക്ക് ശേഷം ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്.തെർമോഡായനമിക്ക്സ് തത്വമനുസരിച്ച് എല്ലാ സംവിധാനങ്ങളും ക്രമേണ അഴിഞ്ഞ് പോകും. സൂര്യൻ കെട്ട് പോകും പിന്നെ പ്രപഞ്ചം നിലനിൽക്കില്ലല്ലോ.ശാസ്ത്രം അനുസരിച്ച് ലോകം അവസാനിച്ചേ മതിയാകൂ

സൂര്യന്റെ മരണം

സൌരകളങ്കങ്ങളുമായി ബന്ധപ്പെട്ട ഒരു വിശദീകരണം ഇങ്ങനെ, 11 വർഷത്തിലൊരിക്കൽ സൂര്യനിലെ കറുത്ത പൊട്ടുകളൂടെ എണ്ണം കൂടാറുണ്ട്.ഇക്കാലത്ത് സൂര്യൻ ഏറെ സജീവമായിരിക്കും സൌരജ്വാലകളും ,സൌരവാതകങ്ങളും ഈ സമയത്ത് ശക്തിപ്രാപിക്കും. ഇക്കാലത്ത് ഭൂമിയിലെ വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുത വിതരണശ്രിംഖലകളും പലയിടങ്ങളിലായി തകരാറിലാകും പക്ഷേ അതൊന്നും വലിയ നാശത്തിൽ കലാശിക്കാറില്ല.മാത്രവുമല്ലാ സോളാർ മാക്സിമം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇത്തവണ 2013 ലേ തുടങ്ങൂഎന്നും ഏറക്കുറേ അത് ശാന്തവുമായിരിക്കും എന്നാണ് വിദഗ്ദരുടെ അവകാശ വാദം.
അന്യ ഗോളങ്ങളിലേക്ക് മനുഷ്യർ കുടിയേറി പാർക്കാനുള്ളശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും,അത് പ്രായോഗികമാക്കി മാറ്റാൻ ഒരു കാൽ നൂറ്റാണെങ്കിലും കഴിയേണ്ടി വരും. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഒരു പരിധിവരെ നാം വ്യാകുലപ്പെടേണ്ടതില്ല. പിന്നെ ലക്ഷക്കണക്കിന്‌വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങൾക്ക് നമുക്ക് മുൻകരുതൽ എടുക്കാനും കഴിയില്ലാ.
കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം സൂര്യൻ ചുവപ്പ് ഭീമനാകുമെന്നും അതിനിടെ ഭൂമിയിലെ കടൽ മുഴുവനും വറ്റിപ്പോകുമെന്നും പിന്നെ സൂര്യൻ കുള്ളൻ നക്ഷത്രമായി ഒരു വലിയ വാതകപടലത്തിനുള്ളിൽ ഒളിച്ചിരിക്കുമെന്നും ശാസ്ത്രം പറയുന്നൂ.പ്രകാശം നഷ്ടപ്പെട്ട സൌര്യയൂഥം ഒഴിഞ്ഞ അരങ്ങ് പോലെ ഏറെക്കുറേ ശൂന്യമാകുമെന്നതും ശാസ്ത്രസത്യം തന്നെ.
നമ്മുടെ ഗാലക്സിയിലെ 13,000 കോടി നക്ഷത്രങ്ങളും,40,000 കോടിയോളം നക്ഷത്രങ്ങളുള്ള ആൻഡ്രോമിഡ ഗാലക്സിയും കോടിക്കണക്കിന്‌ വർഷങ്ങൾക്ക് ശേഷം കൂട്ടിമുട്ടും എന്നും അപ്പോൾ നക്ഷത്രങ്ങൾ ചിതറിത്തെറിക്കുമെന്നും  ആ നക്ഷത്രങ്ങളെ ഭീമാകാരൻ തമോ ഗർത്തങ്ങൾ വെട്ടി വിഴുങ്ങുമെന്നും ശാസ്ത്രം വിശ്വസിക്കുന്നൂ..മറ്റ് ഗാലക്സികൾക്കും ഒരു പക്ഷേ ഇത് തന്നെയായിരിക്കും ഗതി. ശാസ്ത്രത്തിന്റെ ഈ നിഗമനങ്ങളെല്ലാം ഏതോ യക്ഷിക്കഥയിലെ നിഗൂഡ കാല്പനിക ഭാവനകളായി കേൾക്കാനേ നമുക്ക് കഴിയുകയുള്ളൂ. .

ലോകാവസാനം

ലോകാവസാനം എന്നാൽ ഭൂമിയുടെ അവസാനമെന്നോ,സൌരയൂഥത്തിന്റെ അവസാന മാണന്നോ, ഈ പ്രപഞ്ചത്തിന്റെ തന്നെ അവസാനമാണെന്നോ ഒന്നും വേർതിരിച്ച് പറയാനാകില്ലാ.മാരകമായ രോഗങ്ങളോ ,ക്ഷോഭങ്ങളോ ഭൂമിയിലെ  മനുഷ്യ വർഗ്ഗത്തെ നശിപ്പിച്ചേക്കാം.മനുഷ്യ നിർമ്മിതമായ ആഗോള താപനവും,അതുമൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും,പരിസരമലിനീകരണങ്ങ്ലും,അണുബോമബുകളും,ലോകയുദ്ധങ്ങളുംമനുഷ്യ വംശത്തെ തന്നെ നശിപ്പിക്കാൻ കെൽ‌പ്പുള്ളവയാണ്. അജ്ഞാതമായ കാരണങ്ങളെച്ചൊല്ലിയുള്ള നമ്മുടെ വ്യാകുലതകൾ ഇത്തരം മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാക്കി മാറ്റാൻ നമുക്ക് കഴിയണം അതിനർത്ഥം നമുക്ക് ഒരു ഭീഷണിയും ഇല്ലെന്നല്ലാ. അജ്ഞതയും, ആർത്തിയും,അശാസ്ത്രീയതയും എത് സുനാമിയെക്കാളും ഭീകരമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്……….എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ്,പുതുവത്സര ആശംസകൾ.

                                                                                                                                                                                                            

ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?

$
0
0



ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്.വല്ലാത്ത ഒരു തരം പേടി  മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ.ഡൽഹിയിൽ ബസ്സിൽ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാർ പീഡിപ്പിച്ച നാൾ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെൽഹിയിൽ തെരുവ് യുദ്ധം.. നാട്ടിൽ വാർത്തായുദ്ധം
12 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു………….14 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചൂ,കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെൺകുട്ടിയെ, അച്ഛ്ൻ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേർക്ക് കാഴ്ച വച്ചൂ.അച്ഛനും മറ്റ് ആറുപേരും പിടിയിൽ ഇനിയുള്ള ഒരാൾക്കായി പോലീസ് ഊർജിതമായ അന്വേക്ഷണം ആരംഭിച്ചൂ.. പത്ര ലേഖികയെ ബസ്സിനുള്ളിൽ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏൽ‌പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാർത്തകളാണിത്.ഞാനും,എന്റെ അമ്മയും, ഭാര്യയും,ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാർത്ത കാണുകയായിരുന്നൂ.അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി.ഭാര്യ എന്നേയും, ഞാൻ ഭാര്യയേയും നോക്കി,ഞങ്ങളെ രണ്ട് പേരേയും,17 വയസ്സുള്ള മകൾ നോക്കിയിരിക്കുന്നൂ.ഞാൻ കസേരവിട്ട് പുറത്തിറങ്ങി.
ഇടറോഡ് വിട്ട് മെയിൻ റോഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ചേട്ടാ”  എന്ന വിളിയോശ. ഞാൻ തിരിഞ്ഞു നിന്നു. അയൽക്കാരനായ സുബാഷ്.
“ചേട്ടൻ എവിടെക്കാ”
“ കവല വരെവെറ്റിലയും അടക്കയും വാങ്ങണംഎന്താ സുഭാഷ്..?”
“ചേട്ടന്റെകാർ ഞാനൊന്നെടുത്തോട്ടെസിറ്റി വരെ പോകാനാ”
“എന്താ സുബാഷ് വിശേഷം വല്ലതും.”
“പ്രത്യേകിച്ചൊന്നുമില്ലാസിനിയെ ഒന്ന് വിളിക്കാനാ..ഓഫീസ് വിട്ട് കാണും”
“ താങ്കളുടെ ഭാര്യ സാധാരണ ബസ്സിലല്ലേ വരുന്നത്ബസ്സ് സമരം വല്ലതും ഉണ്ടായോ?”
“ഇല്ല..ഇന്ന് മോളെയും കൂട്ടിയാ അവൾ പോയത്
“മോൾക്ക് ഇപ്പോൾ ക്രിസ്തുമസ്സ് അവധിയല്ലേ,പത്താം തരമായില്ലേ,വീട്ടിലിരുത്തി പി പ്പിക്കാതെ എന്തിനാ ഓഫീസിൽ കൊണ്ട് പോയത്?”
“ ഇന്ന് എനിക്ക് അവധിയാ”
അയ്യാളുടെ മുഖത്ത് തെന്നിമറഞ്ഞ എതോ വികാരം എന്നെ അലോസരപ്പെടുത്തി.
“ചെല്ലൂ.. ചേച്ചി വീട്ടിൽ കാണും,കാറിന്റെ താക്കോൽ ചോദിച്ചാൽ മതി.”
“താങ്ക്സ് ചേട്ടാ”
അവൻ തിരിഞ്ഞ് നടന്നപ്പോൾ എന്റെ മനസ്സ് വേദനിച്ചു . കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാർ “എന്റെ അടുത്ത് നിർത്തിയിട്ട് പോവൂ” എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ………….. നമ്മുടെ നാട് എങ്ങോട്ടാ……
ഇവിടെ ഞാൻ കുറ്റപ്പെടുത്തുന്നത് അച്ഛനെയോ, അമ്മയെയോ അല്ലാമറിച്ച് മാദ്ധ്യമങ്ങളെയാണ്
125 കോടി ജനങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം.. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാൻ നടക്കുകയാണ് എന്ന ഒരു ഭീതി വളർത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ, പ്രാധാന വാർത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടർ പെൺകുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറയ്ക്കുന്നൂ. ആ മറ  ആണുങ്ങളുടെ  മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ ആരും കാണുന്നില്ലാ
ഇത്തരം പീഡന ക്രൂരതകൾ കാണിക്കുന്നവരുടെ മാനസ്സിക നിലയിൽ കാര്യ മായി വ്യതിയാനങ്ങളുണ്ട്.. അവരെ ചികിത്സിപ്പിക്കാനുള്ള തയ്യാറെടുപ്പിക്കുക യാണ് ആദ്യം വേണ്ടത്. അല്ലെങ്കിൽ മാധ്യമങ്ങൾ വഴി അവരെ ബോധവൽ ക്കരിക്കുക. അല്ലാതെ പാവപ്പെട്ട അച്ഛന്മാരെ ഭ്രാന്തന്മാരാക്കുന്ന ഏർപ്പാടല്ലാ മാധ്യമങ്ങൾ ചെയ്യേണ്ടത്.
കുട്ടികളേയും,സ്ത്രീകളെയും കമന്റടിക്കുന്നവർക്ക് 25000 രൂപയും,3വർഷം തടവും നൽകണം എന്നൊരു നിയമം പ്രാബല്ല്യത്തിൽ വരാൻ പോകുന്നൂ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും എന്നാണെന്റെ വിശ്വാസം.തമ്മിൽ എതിർപ്പുള്ള ആർക്കും പുർഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്റ്റേഷനിലും, കൽത്തുറുങ്കിലും അടയ്ക്കാൻ കഴിയും.
സ്ത്രീക്ക് സമ സ്വാതന്ത്ര്യം നൽകണം എന്ന പക്ഷക്കാരനാണ് ഞാൻ. പുരുഷനെക്കാൾ സ്ത്രീകൾ കൂടുതലുള്ള നാടുമാണ് നമ്മുടെത്.എന്ന് കരുതി എല്ലാ പുരുഷന്മാരും പീഡിപ്പിക്കാൻ നടക്കുന്നവരല്ലാ. പുരുഷനും കൂടിയുള്ളവരാണ് സ്ത്രീകൾ, അമ്മയായും,മകളായും, കാമുകിയായും,പെങ്ങളായും ഒക്കെ.
പ്രീയപ്പെട്ട മാദ്ധ്യമ സോദരങ്ങളേവാർത്താ സെൻസേഷനും,വാണിജ്യത്തിനും ഒക്കെ നിങ്ങൾ പലവഴികളും തേടിക്കോളൂപക്ഷേ സ്ത്രീകളെ വിറ്റ് കാശാക്കുകയും,ആണുങ്ങളെ കിരാതന്മാരുമാക്കുന്ന ഇത്തരം വാർത്തകൾ, വശങ്ങളിലേക്കൊതുക്കൂഇല്ലെങ്കിൽ നിങ്ങളും വീഴും ഈ വാരിക്കുഴിയിൽ പിന്നെ കരകയറാൻ വലിയ ബുദ്ധിമുട്ടാകുംഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ………………. ഞാൻ പീഡനങ്ങൾക്കെതിരാണ്..കാരണം എനിക്കുമുണ്ട് അമ്മയും,ഭാര്യയും,പെങ്ങന്മാരും മക്കളും.പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാഞങ്ങൾ നല്ല പുരുഷന്മാർ………………..

                                            ………………………

കുര്യവിചാരം

$
0
0









കുര്യവിചാരം
പെണ്ണ്  ആണിനെന്നുള്ളത്    അലിഖിതം
ആണ് പെണ്ണിനെ തൊട്ടാൽ അവിഹിതം
അച്ഛൻ അമ്മയെ പ്രാപിച്ചത് കൊണ്ട് മാത്രം
എന്റെ ജന്മം...................
അപ്പോൾ എനിക്ക് പ്രാപിക്കാൻ പെണ്ണു വേണ്ടേ?

വർണ്ണങ്ങൾ തേച്ച്,വർണ്ണങ്ങളണിഞ്ഞ് നടക്കുന്ന
സുന്ദരിമാരുടെ രൂപത്തെക്കുറിച്ച് വർണ്ണിച്ചത്,കവികൾ,
സന്യാസിമാർ.......

കൂർമ്പിച്ച മാറും, തുടുത്ത ചുണ്ടുകളും
നിണം തെറിക്കും കപോലങ്ങളും 
എരിവുള്ള നോട്ടവും
ഗജരാജവിരാചിത മന്ദഗതിയും
മനസ്സിൽ ദ്രുത കാലചലനങ്ങൾ 
തീർത്തതും അവർ തന്നെ....കവികൾ,സന്യാസിമാർ
മനസ്സിൽ വാരി വിതറിയ സങ്കല്പ സുന്ദര കാമനകൾ
എന്നെ പുരുഷനാക്കി;ഇതൊക്കെ വായിക്കുമ്പോഴും 
ബിംബങ്ങളെ നോക്കുമ്പോഴും എന്നിലെ പുരുഷ ചിന്ത
ഗിരിശൃംഗമേറ്റുന്നത് ദൈവത്തിന്റെ വിളയാട്ടം..

എനിക്ക് 'ഉയർച്ചയും',അവൾക്ക് 'താഴ്ചയും'
എന്തിനാ ഈശൻ രൂപ കല്പന ചെയ്തത്

ഇപ്പോൾ, നോക്കിയാൽ കുറ്റം, തൊട്ടാൽ കുറ്റം
കുറ്റഭാരം കൊണ്ട് ഞാനും എന്റെ വർഗ്ഗവും
മറ്റ് ഗ്രഹങ്ങൾ തേടി പോകേണ്ടി വരുമോ?

പുരാണേതിഹാസങ്ങളിൽ മകളെ പ്രാപിച്ചവനും,
സോദരിയെ വേട്ടവനും,അമ്മയെ വരിച്ചവനും ഏറെ.
അതൊക്കെ കാണതെ പഠിച്ച്  പരീക്ഷ എഴുതുന്നൂ
ആദ്യം ഇത്തരം പനയോലകളെ കത്തിക്കുക.
പുരുഷന്മാരുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക
ലിംഗം മുറിച്ച് മാറ്റുക,അല്ലെങ്കിൽ ഷണ്ഡീകരിക്കുക
എട്ട് കാലി ആണിനെ പ്രാപിച്ച് കൊന്ന് കളയും പോലെ
അവനേയും ഇണചേർന്ന് കഴ്ഞ്ഞയുടനെ കൊന്ന് കളയുക
ലോകാ സമസ്താ സുഖനോ ഭവന്തു:

അവളുടെ അനുമതി ഇല്ലാതെ അവളെ തൊടരുത്
അത് ന്യായം.
അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
അത് അന്യായം.
ന്യായത്തിനും ,അന്യായത്തിനും ഇടയിൽ 
ഒരു പാലം പണിയുക..
എന്നിട്ട് പുരുഷന്മാരെ  അതിലൂടെ മാത്രം നടത്തുക.
അതുമല്ലെങ്കിൽ,
കടുക്ക കഷായം കുടിക്കാൻ കൊടുക്കുക.....
വരിയുടക്കുക...
ഇനി അവൻ വിശ്രമിക്കട്ടെ.................

                    ........................

ബാല്യം

$
0
0

ബാല്യം









എനിക്കെന്‍റെ ബാല്യം തിരികെ തരേണം 
ആരോടാണു ഞാന്‍ യാജിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,ഈശയോടോ,ഈശ്വരനോടോ
അളളാവിനോടോ,പരംപൊരുളിനോടൊ,
ആരോടാണ് ഞാന്‍ യാജിക്കേണ്ടത്. ‌
വാര്‍‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത്‌ തെന്നി വിഴാകാത്തു നില്‍ക്കുന്ന ഞാന്‍എന്തിനാണ് ബാല്യത്തെ സ്‌മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ ?
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും,പിടഞ്ഞ് വീണും,വീണ്ടുമെണീറ്റും,മൊണാകാട്ടിച്ചിരിച്ചും
മുതിർന്നോര്‍ക്ക് പൊന്നോമനയായിട്ടൊരായിരം മുത്തങ്ങറ്റുവാങ്ങാനാണോ?

അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?
അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും അന്ധരാമെന്നുടെ
ഉടപ്പിറപ്പൂകള്‍ക്കിടയിലൊരുകൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെ
മറന്നിട്ടിന്നലയെ മാത്രം പുല്‍കി ഒരാനന്ദ നിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല,
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടക്കാതെയെന്‍ നാവ് ചങ്ങലക്കിട്ട് വാത്മീകത്തിനുള്ളിലാണ്.


കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ ഒരിക്കല്‍മാത്രം-
പിന്തിരിഞ്ഞോടുക .
വീണ്ടും ഞാന്‍ ബാല്ലൃത്തിന്‍റെകുളിര് നുകരട്ടെ.
കൌമരവും യൌവ്വനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................
മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന്‍ ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോഭ്രാന്തതന്നെയാണ്
നിയതിയും നിമിത്തങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
          ..............................

ഗാനങ്ങളുടെ പണിപ്പുര

$
0
0

ഗാനങ്ങളുടെ പണിപ്പുര    
തിരക്കഥയുടെ പണിപ്പുരക്കും,കഥയുടെ പണിപ്പുരയ്ക്കും ശേഷം, ലളിത ഗാനങ്ങളുടെ എഴുത്തിനെക്കുറിച്ച് ഒന്ന് ഉറക്കെ ചിന്തിക്കുകയാണ്..ലളിത ഗാന വിഭാഗത്തിൽ പെടുന്നത് തന്നെയാണ് സിനിമാ ഗാനങ്ങളും..കവിത ഉള്ളിൽ ഉള്ളവർക്കാണ് ഈ മേഖലയിൽ തിളങ്ങാൻ കഴിയുകഎന്റെ അടുത്ത സിനിമയിൽ അഞ്ചു പാട്ടുകളാണുള്ളത്ബ്ലോഗ് ലോകത്തിൽ നിന്നും ആരെയെങ്കിലും കൊണ്ട് ഇതിൽ ഒന്നോ രണ്ടോ പാട്ടുകൾ എഴുതിക്കണം എന്ന ആഗ്രഹം ഞാൻ മുൻപ് എതോ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നാണ്‌ ധാരണ.ഇപ്പോൾ ഇത്തരം ഒരു ലേഖനം എഴുതാൻ തന്നെ ഒരു കാരണം കൂടിയുണ്ട്.നമ്മുടെ സിനിമാ ഗാനമേഖലയിലെ പാട്ടുകൾ,രചനകൾ കൊണ്ടൂം സംഗീതം കൊണ്ടും കേൾക്കുവാൻ വളരെ അരോചകമയി തീർന്നിരിക്കുന്നു. “അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളൂം“സാഹിത്യത്തിനെക്കാൾ മുഴച്ചു നിൽക്കുന്ന സംഗീതം കൊണ്ടും..ഇന്ന് ആ ശാഖ വംശനാശത്തിന്റെ പിടിയിലാണ്ഒരു പാട്ട് പോലും ഇഷ്ടപ്പെടാൻ തൊന്നുന്നില്ലാ. ന്യു ജനറേഷൻ സിനിമകൾ എന്ന ലേബലിൽ വരുന്ന സിനിമകളിലെ പാട്ടുകൾ ആരുടെയെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്നോ എന്ന് കവടി നിരത്തി പരിശോധിക്കേണ്ടീ വരുന്നു..
എന്താണ് ലളിത ഗാനം
പേരു സൂചിപ്പിക്കുന്നതു പോലെ ലളിതമായിരിക്കണം സാഹിത്യവും സംഗീതവും
കുറെ വാക്കുകൾ നിരത്തി വച്ചാൽ അത് ഗാനമാകില്ല. ലളിതഗാനങ്ങൾക്ക് പ്രത്യേകിച്ചു സന്ദർഭം ഒന്നും നോക്കേണ്ടതില്ലാ.കവിയുടെ മനസ്സിൽ തോന്നുന്ന സന്ദർഭം എന്താണോ അതു തന്നെയാകാം.മറിച്ച് സിനിമയിൽ ആണെങ്കിൽ സന്ദർഭത്തിനനുസരിച്ചാണ്‌ സിനിമാ പാട്ടുകൾ എഴുതുന്നത്..
                                                                                                                                                         ഇതിൽ തിരക്കഥാകൃത്തും,സംവിധായകാനും,(നിര്‍മ്മാതാവും)ഒരുമിച്ചിരുന്ന് കഥ സന്ദർഭം പറയും അപ്പോൾ അത് ഗാനരചയിതാവ് മനസ്സിലേക്കാവാഹിക്കും..പിന്നെ കവിഭാവന ചിറക് വിടർത്തും. ‘ഭാവന’ അതാണ് ഗാനരചയിതാക്കളിൽ അത്യാവശ്യം വേണ്ട  ഘടകം..ഒരു ഉദാഹരണം :ദേവാസുരം എന്ന സിനിമയിൽ നായകാനായ നീലകണ്ഠൻ ശ്ത്രുവിന്റെ താഡനമേറ്റ്  വിവശനായി കിടക്കുന്നൂ...സംവിധായകൻ, ഗിരീഷ് പുത്തഞ്ചേരിയോട് അവിടെ ഒരു ഗാനം വേണമെന്ന് ആവശ്യപ്പെടുന്നൂ... നീലകണ്ഠന്റെ ജീവിതവുമയി ബന്ധപ്പെട്ട് “മേനിയിൽ മുറിവുകൾ പറ്റീ അനങ്ങുകാനാവാതെ അവൻ കിടപ്പൂ” എന്നു ചുനക്കര രാമൻകുട്ടി യുടെ രീതിയിൽ അവിടെ ഒരു പാട്ട് എഴുതാം. എന്നാൽ ഗിരീഷിന്റെ ഭാവന ഉയർന്നത് ”സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരു നടയിൽ“ എന്നാണ് ഇപ്പോഴും സൂപ്പർ ഹിറ്റായ ആ പാട്ട് മലയാളികൾ നെഞ്ചോട് ചേർത്തു. എം.ജി.രാധാകൃഷ്ണൻ ആ വരികളെ ‘ചെഞ്ചുരുട്ടി’ രാഗത്തിൽ മനോഹരമയി സംഗീതം കൊടുത്തു...

സിനിമയിൽ പ്രണയത്തിനും, ദു:ഖത്തിനും ഒക്കെ ഗാനങ്ങൾ ആവശ്യമായി വരുന്നതുപോലെ കഥയിൽ കഥ പറയാനും പാട്ടുകൾ ഉപയോഗപ്പെടുത്താറുണ്ട്. ചെങ്കോൽ പോലുള്ള സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കുക...ഭക്തിക്കും,രതിക്കും,വാക്ക് പോരിനും, കളിയാക്കലിനുമൊക്കെ പാട്ടുകൾ ഉപയോഗപ്പെടുത്തുന്നു.
ഒരു കവിക്കു് (ഗാന രചയിതാവിനു)  ഭാവനപോലെ തന്നെ താളവും അറിഞ്ഞിരിക്കണം... സപ്തതാളങ്ങളൂം(http://chandunair.blogspot.in/2011/06/blog-post_16.html) ഇതിൽ താളംന്നതിനെക്കുറിച്ച് ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്)അറിഞ്ഞിരിക്കണം എന്നല്ലാ ഞാൻ പറയുന്നത്.മൻസ്സിൽ ഒരു താളം വേണം എന്ന അർത്ഥത്തിൽ. ചില സംഗീത സംവിധായകർ റ്റ്യൂൺ ഇട്ടിട്ട് പാട്ടെഴുതൻ പറയും അവിടെ വരികളുടെ നീളവും,(മീറ്റർ) താളവും നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ വലിയപ്രയാസമുണ്ടാകും പാട്ടെഴുതാൻ..

എസ്.പി.വെങ്കിടേശ് എന്ന സംഗീത സംവിധായകൻ ആദ്യമായി  മലയാളത്തിൽ സംഗീതം  ചെയ്യുന്നത് ഈ എളിയവന്റെ പാട്ടുകളാണ്‌.അതിലൊരു പാട്ട് ഞാൻ എഴുതിയിട്ട് അദ്ദേഹം റ്റ്യൂൺ ചെയ്തതും,മറ്റൊന്നു റ്റ്യൂണിട്ടിട്ട് പാട്ടെഴുതിയതുമാണ്‌. http://malayalasangeetham.info/m.php?5655

പാട്ട് എഴുതുന്നയാൾ ഇത് രണ്ടിനും തയ്യാറുള്ള ആളായിരിക്കണം.  ഒരു പാട് പദ സമ്പത്ത് നമുക്കുണ്ടായിരിക്കണം. ചിലപ്പോൾ നമ്മൾ എഴുതിയ പാട്ട് സംഗീത സംവിധായകൻ റ്റ്യൂണിട്ട് വരുമ്പോൾ ചില വാക്കുകൾ പൊരുത്തപ്പെടാതിരിക്കും .സൂര്യൻ എന്ന മൂന്നക്ഷരം ഒരു താളവട്ടത്തിൽ തികയാതെ വരുമ്പോൾ ,പകലോൻ എന്നോ പകൽമീൻ എന്നോ,ആദിത്യൻ എന്നോ മാറ്റി എഴുതേണ്ടി വരും.. അവിടെ ശബ്ദതാരാവലി നോക്കാൻ പറ്റിയെന്നിരിക്കില്ലാ......

ഇപ്പോൾ പദസമ്പത്തും,ആശയ സമ്പത്തുമുള്ള, ചലച്ചിത്ര ഗാന രചയിതാക്കൾ ഒരു കൈ വിരലിൽ പോലും എണ്ണാനില്ലാ എന്നതാണ് സത്യം..പുതു തലമുറക്കാരിൽ റഫീക്ക് അഹമ്മദ് വയലാർ ശരചന്ദ്രവർമ്മ,ബി.ആർ പ്രസാദ് എന്നിവർ  മാത്രമാണ് കുറച്ചെങ്കിലും ചിന്തിച്ചെഴുതുന്നത്..
സാധാരണ ചലച്ചിത്രങ്ങളിൽ സന്ദർഭത്തിനനുസരിച്ചാണ്‌ സിനിമാ പാട്ടുകൾ എഴുതുന്നത്.. എന്ന് ഞൻ നേരത്തെ പറഞ്ഞിരുന്നല്ലോ. എന്നാൽ സന്ദർഭങ്ങൾ തങ്ങളുടെ ഭാവനയുമായി ചേർത്ത് ആ സന്ദർഭമില്ലാ‍തെ തന്നെ ഒരു പൂർണ്ണ കവിതയാക്കി മാറ്റിയിരുന്ന കവികളും ഗാന രചയിതാക്കളുമാണ്‌ വയലാർ,പി.ഭാസ്കരൻ മാഷ്, ശ്രീകുമാരൻതമ്പി ചേട്ടൻ,ഓ.എൻ.വി സർ, കാവാലം നാരായണപ്പണിക്കർ, കൈതപ്രം,ഗിരീഷ് പുത്തഞ്ചേരി,യൂസഫലി കേച്ചേരി, എസ്.രമേശൻ നായർ, ബിച്ചു തിരുമലയും,പൂവച്ചൽ ഖാദറും.   തുടങ്ങിയവർ

ഉറക്കം വരാതെ കിടക്കുന്ന ഒരു നായികയുടെ അവസ്ഥക്കു ഒരു ഗാനം എഴുതാൻ പറഞ്ഞപ്പോൾ പി.ഭാസ്കരൻ മാഷ് എഴുതിയ വരികൾ , എം.എസ്.ബാബുരാജിന്റെ ഈണത്തിലുള്ള ഈ ഗാനം ശ്രദ്ധിക്കുകതാനേ തിരിഞ്ഞും മറിഞ്ഞും,തൻ താമര മെത്തയിലുരുണ്ടും, മയക്കം വരാതെ മാനത്ത് കിടക്കുന്നൂ മധുമാസ സുന്ദര ചന്ദ്രലേഖഇന്നും നമുക്ക് നായികയെ അല്ല ഓർമ്മ വരുന്നത്ചന്ദ്ര ലേഖയെയാണ്. ഈ അടുത്ത കാലത്തു രമ്യാ നമ്പീശൻ പാടിയ കാവലത്തിന്റെ പാട്ടുകൾ പലരും പാടി നടക്കുന്നുണ്ട്.ഫോക്ക് ലോറിന്റെ അനന്ത സാധ്യതകൾ എന്നും തന്റെ തൂലിക തുമ്പിലൂടെ ഉതിർത്ത കാവാലം ഇങ്ങനെ എഴുതിആണ്ടലോണ്ടെ നേരേ കണ്ണിലെ ചന്ദിരാന്റെ പൂലാലാണെ കണ്ടപാടെ നാണം കൊണ്ടേ പോയ്യ്……‘ദാണ്ടെ നേരെ  നോക്കൂണ്ണുകളിൽ തിളങ്ങുന്നത് ചന്ദിരന്റെ(അമ്പിളിയുടെ) പൂ നിലാവാണ് ആ നോട്ടത്തിൽ, ആരാത്രിയിൽ അതു കണ്ടപ്പോൾ ഞാൻ നാണം കൊണ്ട് പൂത്തുലഞ്ഞൂ..രത്രിയിൽ എന്നത് സ്ഥിതികരിക്കാൻ അടുത്ത വരികളിൽ ആമ്പലിനെ കവി കൊണ്ടു വന്നിരിക്കുന്നൂ

ഇതു കവിത എഴുതന്നത്എങ്ങനെ എന്നുള്ളതോ ഗാനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലോ അല്ലാ..മറിച്ചു ഒരു ഗാന രചയിതാവിനു വേണ്ട ഗുണങ്ങളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.... നമ്മുടെ മലയാള സിനിമാ ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനം ഇനി ഒരിക്കലാകാം...സിനിമാ പാട്ടുകൾ എഴുതുന്നവർക്കായുള്ള  ചെറിയ ലേഖനം മാത്രമാണീത്‌... എത്രപ്രയാസമുള്ള അവസ്ത്ഥയിലും ഗാനങ്ങൾ നമുക്ക് ആശ്വാസമാകുന്നു.അത് മരുന്നുമാകുന്നു.നമുക്ക് നല്ല പാട്ടുകളിലൂടെ ആമോദതീരത്ത് കുറെ നേരം കാറ്റ് കൊണ്ട് കിടക്കാം.... എല്ലാം മറന്ന്‌.............
                                                ***************

ആരോടും പരിഭവമില്ലാതെ.............

$
0
0

ആരോടും പരിഭവമില്ലാതെ.............                                                             



ഉറക്കത്തിലാണ് ചാടി എണീറ്റത്....എന്തോ ശബ്ദം പുറപ്പെടുവിച്ചെന്നു തോന്നുന്നൂ... “എന്താ... എന്തു പറ്റീ” ഭാര്യ തൊട്ടുണർത്തി.... കണ്ണുകൾ തുറന്നു...കട്ടിലില്‍ ഇരിക്കുന്ന ഞാൻ നന്നായി വിയർത്തിട്ടുണ്ട്..... നെഞ്ചിന്റെ ഇടതുവശം...വല്ലാതെ വേദനിക്കുന്നുണ്ട്‌... “ഹോ ഇത് അവന്‍ തന്നെ” .താടിയെല്ലിനു വല്ലാത്ത തരിപ്പ്.. നെഞ്ചിന്റെ ഇടത് വശത്ത് നിന്നും നടുക്കായിട്ട് നീങ്ങി വരുന്ന വേദന ...ഹാര്‍ട്ട് അറ്റാക്ക് .........എന്റെ ഇരിപ്പും ഭാവവും ഒക്കെ കണ്ടപ്പോള്‍ തന്നെ ഭാര്യക്ക് കാര്യം പിടികിട്ടി ....അവള്‍ വേഗം ഒരു ‘സോര്‍ബിറ്ററേറ്റ്’ ഗുളിക എടുത്ത് എന്റെ നാക്കിന്റെ അടിയില്‍ ഇട്ടു ...പിന്നെ ഒരു ആസ്പിരിന്‍ ഗുളികയും  തന്നു...സത്യത്തില്‍ എന്റെ ബോധം നശിച്ച ഒരു അവസ്ഥ... അവള്‍ പെട്ടെന്ന് വേഷം മാറി...അടുത്ത മുറിയില്‍ ഉറങ്ങുന്ന എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞ്.. “എന്റെ ഭഗവാനെ ...അമ്മയുടെ രോദനം കാതുകളിൽ...ഇതിനിടയില്‍ എപ്പോഴോ അവള്‍ ഫോൺ ചെയ്തതാവാം...അനിയൻ (അമ്പിളിയുടെ അനിയത്തിയുടെ ഭർത്താവ്) കാറുമായി എത്തി. അതിനെ ഒതുക്കി ഇടാൻ പറഞ്ഞിട്ട് ഭാര്യ എന്നെ ഉടൂപ്പണിയിച്ചു..പിന്നെ ഇരുവരുമായി എന്റെ ഇരു വശങ്ങളിലും നിന്ന് എന്നെ അവളുടെ കാറിനടുത്തെത്തിച്ചൂ.. ഞാനൊന്നു തിരിഞ്ഞുനോക്കി വാതിൽക്കൽ വടിയും പിടിച്ചു അമ്മ... ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു....ഇത്തരത്തിൽ ഒരു യാത്ര അയപ്പു ഇതു മൂന്നാം തവണയാണ്.....
                   കാറിൽ ഇരുന്നപ്പോഴും ഞാൻ ഇതു തന്നെയാ അലോചിച്ചത്... ഇത്രയും വേഗതയിൽ കാറോടിക്കുന്ന ഭാര്യയെക്കുറിച്ചോ...ആശുപത്രി വരെ ഞാൻ ജീവനോടെ എത്തുമോ എന്നൊന്നും ഓർമ്മിച്ചില്ലാ... ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ മലയാളികളുടെ ചിന്ത.. അമ്മയുടെ നില്പ് മാത്രം മനസ്സില്‍...........
 ഹാർട്ട് അറ്റാക്ക്
ആദ്യത്തെയാത്ര വർഷങ്ങൾക്കു മുൻപ്... ഹാർട്ട് അറ്റാക്കാണ് എന്നറിയാതെ ‘ഗ്യാസ്‘ എന്ന ചിന്തയിൽ.... അന്നെനിക്ക് 38 വയസ്സ് തിരുവനന്തപുരത്തുള്ള ‘ഉത്രാടം തിരുനാള്‍ഹോസ്പിറ്റലില്‍ (S U T) ഡോ:ഭരത് ചന്ദ്രന്റെനേതൃത്തത്തിൽ ആറോളം ഹാർട്ട് സ്പെഷ്യലിസ്റ്റുകൾ എനിക്ക് ചുറ്റും നിരന്നു. .ഒരാഴ്ച ഐ.സി.യു വിൽ.... 15 ദിവസം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തി.......കുറച്ചു നാൾ വീട്ടിൽ കുത്തിയിരുന്നു...പിന്നെ ജോലിക്കും,സിനിമാ,സീരിയൽ രംഗത്തും പ്രവർത്തിച്ചു എനിക്കു അങ്ങനെയൊരു അറ്റാക്ക് വന്നിട്ടില്ലാ എന്നു മനസ്സിനെ ധരിപ്പിച്ചു......... മിക്കവാറും ഞാൻ പറയുന്നതു അനുസരിക്കുക എന്ന നല്ല കാര്യം മനസ്സ് ചെയ്യാറുണ്ട്...
                                                                                                                                     ഏതാണ്ട്മൂന്ന്  വർഷംമുൻപാണ് രണ്ടാമത്തെ യാത്ര......പോളീടെക്ക്നിക്ക് കോഴ്സുകൾ,ഇഗ്നോയുടെ കോഴ്സുകൾ,എൽ ബീ എസ് കോഴ്സുകൾ..പ്ന്നെ ‘അക്ഷയ’ സെന്ററുകളൂടെ ചാർജ് ഒക്കെയായി ഞാനും എന്റെ ഭാര്യയും നടത്തിവരുന്ന മൂന്ന് നാല് സ്ഥാപനങ്ങൾ ഉണ്ട്, അതിന്റെ ആവശ്യത്തിനായി സെക്രട്ടറിയേറ്റിൽ പൊകേണ്ടി വന്നത്..ഒരു നട്ടുച്ചക്ക്..എന്റെ കാട്ടാക്കടയിൽ നിന്നു ഇരുപത് കിലോമീറ്റർ കാറോടിച്ചാലെ സെക്രട്ടറിയേറ്റിൽ എത്താൻ പറ്റുകയുള്ളൂ....പൊരി പൊരിയുന്ന വെയിലത്ത് കാർ പാർക്ക് ചെയ്തു മൂന്നാം നിലയിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ(എം.എ.ബേബി) മുറിയിലെത്തിയപ്പോൾ ഞാൻ നന്നായി കിതച്ചിരുന്നു...നല്ല അടുപ്പമുള്ള മന്ത്രി...കുടിക്കാൻ ചായ നൽകി...കാര്യങ്ങൾ അവതരിപ്പിച്ച് തിരിച്ച് കാറിൽ കയറിയപ്പോൾ...വല്ലാത്ത ഒരു അസ്വസ്ഥത.... കാര്യമാക്കിയില്ലാ..വണ്ടി തിരിച്ചു വിട്ടു....കാട്ടാക്കടയിലേക്ക്........ പകുതി ദൂരം എത്തിയപ്പോൾ തന്നെ വണ്ടീ മുന്നോട്ട് നീക്കാൻ പറ്റിയില്ലാ....നിർത്തി...വണ്ടിയിൽ തളർന്നിരുന്നൂ.. നാട്ടിൽ അറിയപ്പെടുന്നവനായതിൽ അപ്പോൾ എനിക്ക് വലിയ ദേഷ്യം ഉണ്ടായി,കാരണം കാറിലും,ബൈക്കിലും ഒക്കെ വന്നവർ വാഹനങ്ങൾ  നിർത്തി കാര്യം തിരക്കി... “ഒന്നുമില്ലാ... വെറുതെ ...ഒരാൾ പിന്നാലെ എത്താനുണ്ട്” എന്നൊക്കെ അവരോട് പറയുമ്പോഴും ഞാൻ തളർച്ചയിലേക്ക് നീങ്ങുകയായിരുന്നു...എങ്കിലും ചോദ്യ ശരങ്ങളെ നേരിടാൻ കെൽ‌പ്പില്ലാതെ.. ഞാൻ വണ്ടി മുന്നോട്ടെടുത്തു.ഓഫീസിനു ചാരെ വണ്ടീ നിർത്തിയതും,
പടീകൾ കയറി എന്റെ ക്യാബിനിൽ എത്തിയതും..നേരിയ ഒരു ഓർമ്മ....മുറിക്കുള്ളിൽ കടന്ന ഞാൻ തറയിൽ കുഴഞ്ഞു വീണു


പിന്നെ കണ്ണു തുറന്നു നോക്കുന്നത് തിരുവനന്തപുരത്തെ പി.ആർ.എസ്.ആശുപത്രിയിലെ ഐ.സി.സി.യൂണീറ്റിൽ..മുന്നിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഡോ:ടൈനിനായർ........ഓക്സിജൻ ട്യൂബ് ഉൾപ്പെടെ എന്റെ ശരീരമാകമാനം ട്യുബുകളുടേയും പൂരക്കളി....
“സർ..എന്താ സംഭവിച്ചേത്...അവസാനമായൊ” ടൈനി നായരുടെ മുഖം ആദ്യം ഒന്നു ചുകന്നു...ആത്മസംയമനം.... “ഈ.സി.ജി.യിൽ വേരിയേഷൻ ഉണ്ട്....ഹാർട്ടിൽ ബ്ലോക്കുണ്ട്...ഉടനെ ആഞ്ചിയോ ഗ്രാം നടത്തണം” ഞാൻ ഒന്നും മിണ്ടീയല്ലാ..”മിസ്റ്റർനായർ... ആഞ്ചി പ്ലാസ്റ്റിയോ,ചിലപ്പോൾ ബൈപാസോ വേണ്ടി വരും...പുറത്തുള്ള കസിനോടൂം ”യുറോളജിയിലെ ശശികുമാർ,അനന്തിരവൾ ദേവികയോടൂം,ഭാര്യയോടൂം,  താങ്കളുടെ അനുജനോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്...താങ്കൾക്ക് എതിർപ്പൊന്നുമില്ലല്ലോ..” ഞാൻ ചിരിച്ചു ശബ്ദമില്ലാതെ...മാസ്കിനുള്ളിലെ എന്റെ വിളറിയ ചിരി ഡോക്ടർ കണ്ടൂ..
ആഞ്ചിയോഗ്രാം നടത്തിയത് സർജനായ’ഡോക്ക്റ്റർ പ്രദീപ് കുമാറാണ്...ലണ്ടനിൽ നിന്നും എത്തിയ ഡോക്റ്റർ...അതെ ഒരു ബ്ലോക്കുണ്ട് അത് പരിപൂർണ്ണമായും അടഞ്ഞിരിക്കുന്നൂ..പിറ്റേന്ന് ആഞ്ചിയോപ്ലാസ്റ്റി ചെയ്യണം... എന്റെ ധൈര്യം എവിടെയോ ചോർന്നു പോയിരിക്കുന്നു...എനിക്കറിയാം ഒരു ബ്ലോക്കൊന്നുമല്ലാ..ഹൃദയത്തില്‍ ഉള്ളത്...ഇവർക്കു തെറ്റിയതായിരിക്കും...എന്നെ ഓപ്പറേഷൻ തിയ്യേറ്ററിൽ നിന്നും ഐ.സി.സി.യൂ വിലേക്ക് കൊണ്ടൂ വന്നു...ഭാര്യയെ കാണണം എന്ന് ആവശ്യപ്പെട്ടു..അവൾ വന്നു ഉറക്കമൊഴിഞ്ഞു കരഞ്ഞു വീർത്ത കണ്ണുകൾ...എന്റെ അടുത്തെത്തിയതും അവൾ പൊട്ടിക്കരഞ്ഞു..നേഴ്സ് വിലക്കി “പ്ലീസ് കരയരുത് മാഡം...ഇദ്ദേഹം ഒരു ഹാർട്ട് പേഷ്യന്റാ” അവൾ കണ്ണീർ തുടച്ചു...
ഞാൻ ചിരിച്ചൂ............“എന്തിനാടോ കരയുന്നത്..മരിക്കാറൊന്നുമായില്ലാ...പിന്നെ എതാണ്ട് അഞ്ച് ലക്ഷം രൂപയെങ്കിലും ആകും....നീ ബാങ്കിൽ നിന്നും അതെടുക്കണം”
“ചേട്ടൻ വന്നിട്ടുണ്ട്... ഇന്നു രാവിലെയുള്ള ഫ്ലൈറ്റിൽ“ ഭാര്യ പറഞ്ഞു....
(എന്റെ ജേഷ്ട്ടൻ....ഒരു അതിശയോക്തിയുമില്ലാതെ ഞാൻ പറയുന്നൂ.”എന്റെ ദൈവം” ആളായിട്ടും,അർത്ഥമായിട്ടും എന്നെ ഇത്രയേറെ സഹായിച്ചിട്ടുള്ള മറ്റൊരാളില്ലാ....സിനിമയെടുത്ത് ലക്ഷങ്ങൾ കടം വന്നപ്പോഴും,പണ്ട് ബിസ്സിനസ്സ് തകർന്നപ്പോഴും ഒക്കെ ആ കടമെല്ലാം വീട്ടിയതും എന്റെ ഈ ചേട്ടനായിരുന്നൂ..ഇപ്പോഴും നാട്ടിലെത്തുമ്പോഴും,എന്റെ പോക്കറ്റിൽ ചേട്ടൻ പണം തിരുകി വക്കാറുണ്ട്...എതിർത്തുപറഞ്ഞാൽ,വേണ്ടാന്ന് പറഞ്ഞാൽ അദ്ദേഹത്തിനു ദേഷ്യം വരും....എന്നെക്കാൾ ഒരു വയസ്സിനേ മൂപ്പുള്ളൂ...ആ നല്ല മനസ്സിന്റെ നന്മകൾ പിന്നീട് ? ഒരിക്കൽ പറയാം)
അമ്പിളി പൊയി.....ചേട്ടൻ വന്നു എന്റെ ശിരസ്സിൽ തഴുകി “ നീ ഒന്നുകൊണ്ടൂം പേടീക്കണ്ട” ഞങ്ങൾ എല്ലാവരും പുറത്തുണ്ട്.......ധൈര്യമായി കിടന്നോ നാളെ രാവിലെയാ  ഓപ്പറേഷൻ“ ഞാൻ കരഞ്ഞു.... അതു കാണാനാവാതെ ചേട്ടൻ പുറത്തേക്കു പോയി......പേടീച്ചിട്ടോ,മരിച്ചുപോകുമോ,അഥവാ അത് സംഭവിച്ചാൽ മക്കൾ ഇല്ലാത്ത  അമ്പിളിക്ക് ഇനി ആരുണ്ട് എന്നൊക്കെയുള്ള തോന്നലിലല്ലാ മറീച്ചു...ഭൂലോകത്തിലെ പല ഭാഗങ്ങളിലായി താമസിക്കുന്ന എന്റെ മൂത്ത ചേച്ചിയും,ചേട്ടനും, അനുജനും അനുജത്തിയും അവരുടെയൊക്കെ മക്കളും.... എന്റെ രോഗവിവരമറിഞ്ഞ് എത്തിയിരിക്കുന്നൂ..എന്തിനും തയ്യാറായിട്ട്...ആ ആനന്ദമാണു എന്റെ കണ്ണുകളെ സജലങ്ങളാക്കിയത്
                                                                                                                                         പിറ്റേന്ന് രാവിലേ തന്നെ മാലാഖമാർ കൂട്ടമായി പറന്നെത്തി..എന്നെ ദിഗംബരനാക്കി.... ശരീരത്തിലെ രോമങ്ങളെല്ലാം ക്ഷൌരം ചെയ്തുമാറ്റീ..പിന്നെ കൈയ്യിൽ ബട്ടർഫ്ലൈ നീഡിൽ ഉറപ്പിച്ചു..അവർ എന്നെ ഒരു ഡ്രോളിയിൽ മാറ്റിക്കിടത്തി..വാഹനം മുന്നോട്ട്..                      കാവാലം നാരായണപ്പണീക്കർ സാറിന്റെ ഒരു നാടക സംഘം ഉണ്ടൂ”തിരുവരങ്ങ്”  ഇപ്പോൾ സോപാനം എന്ന് പേർമാറ്റിയിട്ടുണ്ട്.അദ്ദേഹം സംവിധാനം ചെയ്താ കാളിദാസന്റെ ‘ശാകുന്തളം’ നാടകം    ഞാനാണ് ,ദീപ പ്രസരണം,പക്കമേളം എന്നിവയുടെ സംവിധായകനും... കലാമണ്ഡലത്തിൽ ആ നാടകം അരങ്ങേറീ... “മൃഗയാ വിഹാരി .........." ദുഷ്യന്തൻ വേദിയിലേക്ക് ... ദുഷ്യന്തനായി എന്റെ അനുജൻ ജയരാജ് ആണു ആ വേഷം അഭിനയിച്ചത്) വേദിയിലേക്ക് ......തീഷ്ണമായവെള്ളി വെളിച്ചം സ്റ്റേജിൽകത്തി നിന്നു.... വെളിച്ചം കത്തി നിൽക്കുന്ന ഓപ്പറേഷൻ തിയ്യേറ്ററിൽ ഞാൻ എത്തപ്പെട്ടൂ...നാടകവും,ജീവിത നാടകവും ഒന്നായഅവസ്ഥ....                                                                                                                                   തണുത്ത റ്റേബിളിൽ അവർ എന്നെ കിടത്തി....വെള്ളി വെളിച്ചത്തിൽ ഞാൻ നഗ്നനാണ് എന്ന തോന്നൽ വല്ലാതെ പ്രയാസപ്പെടുത്തി... അടുത്തു നിന്ന നേഴ്സിനോട്...തിരക്കി “ഇത് ലേബർ” റുമാണോ?” അതിശയത്തോടെ മാലാഖ എന്റെ മുഖത്ത് നോക്കി ’ഇത് എത് കാട്ടാക്കടക്കാരനാടാ’ എന്ന മട്ടിൽ.”ഇല്ല എന്തേ”... “ അല്ല കുഞ്ഞേ എനിക്കു വല്ലാതെ നാണം വരുന്നൂ....അവർ എന്റെ ‘രഹസ്യത്തിൽ’ഒന്നു നൊക്കി പിന്നെ ഒരു ബേയ്സിനിൽ വച്ചിരുന്ന ഒരു ചെറിയ തുണിക്കഷണം അവിടേക്കു എറിഞ്ഞു...പൂജാരിമാർ ചന്ദനം എറിയുന്നപോലെ...എന്തോ കൊണ്ട് നനച്ച തുണി... പെട്ടെന്നാണ് ഡോക്ടർ തിയ്യേറ്റരിലേക്കെത്തിയത്..കൂടെ കുറേ ഡോക്ക്ടർ മാരും നേഴ്സുമാരും.... എല്ലാവർക്കും പച്ച വേഷം..മുഖം മൂടിക്കെട്ടിയിട്ടുണ്ട്... ഡോക്ക്ടർമാരേത്, നേഴ്സുമാരേത്...കണ്ടു പിടിക്കാൻ ഒരു രക്ഷയുമില്ല...പക്ഷേ ഞാൻ എണ്ണിനോക്കി പതിനെട്ടുപേർ... മൂന്ന് നാലു പേർ എന്റെ രണ്ടു കാലുകളും അകറ്റിവച്ച്..ബെൽറ്റിട്ട് മുറുക്കി വയറ്റിലും ഒരു ബൽറ്റിട്ടു...സ്വതന്ത്രമായിരുന്നു രണ്ട് കൈകളെ തലക്കു പിറകിൽ വച്ച് രണ്ട്പേർ അമർത്തിപ്പിടീച്ചു...                                                                                                                      എന്റെ അനന്തിരവൻ ഒരു സൈക്കാട്രിസ്റ്റാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേ അസ്സോസിയേറ്റ് പ്രൊഫസർ...കഥ എഴുത്തെന്ന അസുഖം ഉള്ളതു കൊണ്ടു..ചില പ്രത്യേക തരം രോഗികൾ വരുമ്പോഴും,ചിലർക്ക് ഷോക്ക് ട്രീറ്റ്മെന്റ് കൊടൂക്കെണ്ടീവരുമ്പോഴും,എന്റെ നിർബ്ബന്ധത്താൽ അവിടെ നിൽക്കാനുള്ള അവസരം ഡോ;അരുൺബി.നായർ(അനന്തിരവൻ) ഒപ്പിച്ചുതരാറുണ്ട്..                                                     അങ്ങനെ എതോ ഒരു മുറ്റിയ ഭ്രാന്തന് ഷൊക്ക് ട്രീറ്റ് കൊടൂക്കാനെന്നപോലെ എന്നെ ഇങ്ങനെ കെട്ടിവരിഞ്ഞിട്ടിരിക്കുന്നത് ക്ണ്ടപ്പോൾ എനിക്ക് പിന്നേയും  സംശയം                                      “അല്ലയോ മുഖം മൂടികളെ..എന്റെ ഹാർട്ടിനാണോ,തലക്കാണോ അസുഖം”......                           നേരത്തേ എന്നോട് സംസാരിച്ച മാലാഖ മുഖാവരണം മാറ്റി ചോദിച്ചു                                        ”ഈ സാറിനു വല്ലാത്ത സംശയമാണല്ലോ”..........                                                               "അതെ കുഞ്ഞേ എനിക്കിതൊന്നും മനസ്സിലാകുന്നില്ലാ...പ്ലീസ്സ് എന്റെ ഡോക്ടറെ ഒന്നു വിളിക്കൂ"  മുഖംമുടിമാറ്റിയിട്ട്പറഞ്ഞു                                                                                                  “ഞാനാ...പ്രദീപ് കുമാർ..സർജനാ ആഞ്ചിയോഗ്രാം നടത്തിയപ്പോൾ കണ്ടില്ലായിരുന്നോ?  ആളൊരുസരസനാണല്ലോ മി.ജയചന്ദ്രൻ“                                             “സർ..എന്റെ ഔദ്യോഗിക നാമമാണത്...എന്നെ അറിയപ്പെടുന്നത്’ചന്തു നായർ എന്നാ”..ഇപ്പോൾ അതല്ലപ്രശ്നംഎനിക്ക്ഡോടൈനീനായരെകാണണം..”                                                       അദ്ദേഹംഇപ്പോൾവരും”                                                                                                 “എങ്കിൽ അദ്ദേഹം വന്നിട്ട് മതി എന്റെ ഓപ്പറേഷൻ“............... അത് ആരും ചെവിക്കൊണ്ടില്ലാ “സർ..എന്നെ എന്ത് ചെയ്യണമെങ്കിലും ചെയ്തോളൂ പക്ഷേ എന്നെ മയക്കണം”                       “ഓക്കെഅത്ഞങ്ങൾചെയ്യില്ലേ”                                                                                       അവർ അത് ചെയ്തില്ല..പെട്ടെന്നു ഓക്സിജൻ കടന്നുവരുന്ന മാസ്ക് എന്റെ മുഖത്തണിയിച്ചു. കൈകളിൽ രക്തമോ,ട്രിപ്പോ ഒക്കെ വരുന്ന ബോട്ടിലിന്റെ നീഡിൽ കുത്തിക്കയറ്റി... ഒരു പച്ച      തുണികൊണ്ടു എന്റെ അരക്കു താഴെ മറച്ചു ...ജനനേന്ദ്രിയത്തിനു ഇരു വശങ്ങളിലുമായി രണ്ട് ദ്വാരങ്ങളുള്ള തുണി....വലത്തെ  തുടയിടുക്കിലേ ദ്വാരത്തിൽ അവർ എന്തോ ഒരു തണുത്ത ജെൽ പുരട്ടി...ഒരു ചെറിയ ക്രെയിൻ എന്റെ മുഖത്തിലേക്കും നെഞ്ചിലേക്കും,പിന്നെ പ്രസ്തുത ദ്വാരങ്ങളിലുമൊക്കെ സഞ്ചരിച്ചു അതിൽ ഒരു ക്യാമറ ഉണ്ടായിരുന്നൂ...                                                     ഇപ്പോൾ ഞാൻ എതോ സിനിമാ ലൊക്കേഷനിലാണെന്നു തോന്നി...ഭയം എന്നെ വല്ലാതെ ഗ്രസിച്ചിരുന്നൂ..അതുമാറ്റാനാവാം ഞൻ ചില്ലറ  തമശകൾ പറഞ്ഞത്...“സ്റ്റർട്ട്...ആക്ഷൻ...” എന്റെ ശബ്ദം ഉച്ചത്തിലായി പക്ഷേ ആരും ചിരിച്ചില്ലാ.....ഓപ്പറേഷൻ ടേബിളിന് മുകളിലായി..മൂന്നു മോണിറ്ററുകൾ സ്ഥാപിച്ചിരുന്നു ഞാനൊന്ന് പാളി നോക്കി ...                                                                                                      പെട്ടെന്ന് എന്റെ വലത്തെ തുടയിടുക്കില്‍ വണ്ണമുള്ള എന്തോ ഒന്ന് കുയറ്റി.                                                         “എന്റ്റമ്മേ.....എന്തിനാ എന്നെ കൊല്ലുന്നത്....കാലമാടന്മാരെ ഞാൻ പറഞ്ഞില്ലേ...എന്നെ മയക്കണമെന്നു...അല്ലെങ്കിൽ ലോക്കൽ അനസ്തേഷ്യ എങ്കിലും തന്ന് കൂടായിരുന്നൊ?”  “അതൊക്കെതന്നിട്ടുണ്ട്“                                                                                                         ഡോക്റ്റർപ്രദീപിന്റെമറുപടീ............                                                                                                “പോടാ നായിന്റെ മോനെ....എന്നിട്ടാണോ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്..“ അഡ്വാൻസായി മൂന്നു ലക്ഷം രൂപ ഞാൻ കെട്ടി വച്ചിട്ടില്ലേ... എന്താ ഒരു അനസ്തേഷ്യാക്കാരനു അതിലും കൂടുതൽ കാശകുമോ...പുറത്തു എന്റെ ഭാര്യയുണ്ട്...കൈയ്യിൽ പണവുമുണ്ട് എത വേണമെങ്കിലുംകെട്ടിവക്കുംപ്ലീസ്എന്നെവേദനിപ്പിക്കരുത്..”                                                             ആരും ഒന്നും മിണ്ടിയില്ലാ.............
പിന്നെ ആ ദ്വാരത്തില്‍ വണ്ണമുള്ള ഒരു ട്യൂബ് കടത്തി ...അപ്പോള്‍‌ ഞാന്‍ ശരിക്കും ഒരു തെറി വിളിച്ചു..                                                                                                                                        ഞാന്‍മോണിറ്റര്‍വഴിഇതൊക്കെകാണുന്നുണ്ടായിരുന്നു..                                               ഇപ്പോള്‍ ആ റ്റ്യൂബ് വഴി കത്ത്രീറ്റര്‍ കടത്തുകയാണ്.... മുന്‍വശത്തുള്ള മോണിറ്ററിലൂടെ ഞാൻ എന്റെ ആന്തരികാവയവങ്ങളും..പിന്നെ മിടിക്കുന്ന എന്റെ ഹൃദയവും ...സ്ക്രിനിലാകെ ചുവന്ന ചോര...ഒന്നേ നോക്കിയുള്ളൂ .... ഞാന്‍ കണ്ണുകള്‍ അടച്ചു ..അതാ കത്ത്രീറ്റര്‍ വെയിന്‍ വഴി കുതിക്കുകയാണ്.ഡോക്ക്ടർ കൈയ്യുടെ ചലനം (എന്‍റെ തുടകളില്‍ ഉരസ്സുന്നത്) എനിക്ക് വ്യക്തമായി അറിയാം..ഞാന്‍ വിളിക്കുന്നുണ്ട്....ഇതാ അത് എന്റെ ഹൃദയത്തിലേക്ക് കടന്നു...നെഞ്ച് മുകളിലേക്കുയരുന്നോ?..എനിക്ക് ശ്വാസം കിട്ടുന്നില്ലാ ...തളര്‍ന്നു,..... വിളിക്കാനുള്ള ശക്തിയുംനഷ്ടപ്പെട്ടുഎന്റെകണ്ണുകള്‍നിറഞ്ഞൊഴുകി                                                           "അയ്യേ അച്ഛനെന്തിനാ കരയുന്നെ"കവിളിലെക്കൊഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് ഏതോ ഒരു പെണ്‍കുട്ടി .................. ഞാന്‍ മയക്കത്തിലേക്ക്......കവിളില്‍ ശക്തിയായി ആരോ അടിച്ചു ..കണ്ണ് ചിമ്മിതുറന്നുഞാന്‍മരിച്ചിട്ടില്ല .....                                                                                          ."സര്‍ താങ്കളുടെ ഹാര്‍ട്ടില്‍ രണ്ട് ബ്ലോക്കുണ്ട്...ഒരെണ്ണം മാറ്റാൻ വലിയ ബുദ്ധിമുട്ടുണ്ട്...അതല്ലാ മാറ്റ യാല്‍ തന്നെ രണ്ട് സെ്റ്റന്റ് (stent) ഇടേണ്ടി വരും ... ഒന്നിനു ഒരു ലക്ഷത്തി മുപ്പത്തി മൂന്നായിരം രൂപ വിലയാകും
                                                                                
 എനിക്ക് ദേഷ്യമാണു വന്നത് ....                                                                                                           "ഡോക്ടര്‍ എന്നെ ഇത്രയും വേദനിപ്പിച്ചിട്ട്‌... രൂപയുടെ  കാര്യം പറയുന്നോ .....എന്തായിത് ......" ഡോക്ടര്‍ പുറത്തേക്ക് പോയി ...ഉടനെ തിരിച്ചെത്തി..                                                                 "സര്‍... ഇത് ഞങ്ങളുടെ ഡ്യുട്ടിയാ.. പുറത്ത് ചേട്ടനുമായി സംസാരിച്ചു ...രണ്ട്  സെ്റ്റന്റും ഇടാം...  സഹോദരങ്ങളെ............ അടുത്തകാലിന്റെ തുടയിടു ക്കിൽ വീണ്ടൂം സ്റ്റീൽ കമ്പി കുത്തി കയറ്റിയപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ നിലവിളിച്ചു.... നാലു മണിക്കൂറോളം ഞാൻ അനുഭവിച്ച വേദന....അതിനെ പറ്റി വീണ്ടൂം ഞാൻ ഇവിടെ വിവരിക്കുന്നില്ല... ഓപ്പറേഷൻ കഴിഞ്ഞു എന്നെ വീണ്ടൂം ഐ.സി.സി യൂണിറ്റിൽ പ്രവേശിപ്പിച്ചു...... രാത്രി രണ്ട് മണിയോടെ ഡോക്ക്റ്റർപ്രദീപ്കുമാർഎനിക്കടുത്തെത്തി ...                                                                                          “എന്നെ കൊല്ലാനുള്ള ദേഷ്യം താങ്കൾക്കുണ്ട് അല്ലേ...സർ മനപൂർവ്വമാണ് അനസ്റ്റേഷ്യ തരാത്തത്...കാരണം വള്രെ നേരിയ നെർവിലൂടെയാണ് കത്ത്രീറ്റര്‍ കയറ്റുന്നത് ...താങ്കൾ സെഡേഷനിലാണെങ്കില്‍ താങ്കളുടെ ചലനങ്ങൾ ഞങ്ങൾക്കറിയാൻ പറ്റില്ലാ...താങ്കളൂടെ ദേഷ്യപ്പെടലും,തെറി വിളിയും ഒക്കെ ഞങ്ങൾക്ക് ആവശ്യമായിരുന്നു...പിന്നെ ഒരു ബ്ലോക്കേ നീക്കാൻ സാധിച്ചൊള്ളൂ...ഞാൻ ആവുന്നതും പരിശ്രമിച്ചൂ...സോറീ” .                                                   അന്നു രാത്രി ഞാൻ ഉറങ്ങിയതേയില്ല...  രാവിലെ ഏഴുമണിക്ക് ഭാര്യ കട്ടിളിനരുകിലെത്തി..ഞാന്‍ പോട്ടിക്കരഞ്ഞ്പോയി                                                                                                     "ഇത്രക്ക് വേദനിക്കാന്‍ ഞാന്‍ എന്ത് തെറ്റാ ചെയ്തത്  മോളെ..."അവള്‍ ഒന്നും പറഞ്ഞില്ലാ കണ്ണുകള്‍ നിറഞ്ഞൊഴുകി....എന്റെ നെറ്റിയില്‍ ഒരു ഉമ്മ തന്നിട്ട അവള്‍ മടങ്ങി ....
                                                                                                                                                                                                 മൂന്നാമത്തെ  യാത്രയുടെ കാര്യമാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത്... തിരിച്ച് ബോധാത്തോടെ വരുമെന്ന ഒരു ചിന്തയും എനിക്കില്ലായിരുന്നു പത്ത് ദിവസം ഐ.സി .സി യില്‍ കിടന്നു ആറു ദിവസത്തോളം ഓക്സിജന്‍ തന്നു മയക്കി കിടത്തിയിരുന്നു ഹാര്‍ട്ടും ലംഗ്സും ഒക്കെ വളരെ വിക്കാണ് ..ക്രിയാറ്റിൻ കൂടുതലാണ് ഷുഗറിന്റെ അളവും വളരെ കൂടുതലും..... പക്ഷേ കൂടിയതെല്ലം കുറാവാക്കിയിട്ടാ ആശുപത്രി വിട്ട് വന്നത്....ഒരു മാസം വീട്ടീൽ നിന്നും അനങ്ങാൻ പാടില്ല ... കമ്പ്യൂട്ടര്‍ ഉപയോഗിക്കാം ....മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും ചെയ്യരുത് ...കർശന നിർദ്ദേശം പാലിച്ച് ഞാനിപ്പോൾ മര്യാദക്കാരനായി വീട്ടിൽ പകൽ അമ്മയുടെ നിരീക്ഷണം രാത്രിയിൽ ഭാര്യയുടേയും... ഞാൻ ജീവിതത്തിലേക്കു തിരിച്ച് വന്നു കൊണ്ടിരിക്കുന്നു....ഇനിയും കുറച്ചു നാളൂം കൂടി ജീവിക്കും എന്ന് തോന്നുന്നു...ബൂലോകത്തെ പലരുടേയും പോസ്റ്റുകൾ ഞാൻ ഇനിയും വായിച്ചിട്ടില്ലാ...സഹോദരങ്ങളേ...കമന്റുകളായി ഞാൻ പറഞ്ഞിട്ടുള്ള വാക്കുകൾ ആർക്കെങ്കിലും മുറിവേറ്റിയിട്ടുണ്ടെങ്കിൽ ....ഒരു വാക്ക് മാത്രം...... മാപ്പ്......................... 
                                                                  **************************

ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനം

$
0
0
ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനം
 
                                                                                                                                                                             

ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

നിർമ്മലമായ മനസുകൊണ്ട് ,കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, കോടീപ്രാവശ്യം ധ്യാനിക്കുന്നതിനേക്കാൾ തുല്യമാണ് ഒരു തവണ ലയം പ്രാപിക്കുന്നത്.കോടി പ്രാവശ്യം  ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല. മോക്ഷപ്രാപ്തിക്ക് സാധാരണക്കാർക്ക് ,എറ്റവും ലളിതമായ മാർഗ്ഗവും സംഗീതമാണ്.

ഭാഷ കൊണ്ടല്ലാ ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും.ലോ‍ക സംഗീത ദിനത്തിൽ ചില സംഗീത വിശേഷങ്ങൾ പങ്കു വക്കുകയാണ് ഞാൻ.                                                                                                                    നൃത്ത,ഗീത ,വാദ്യങ്ങൾ,ഇരുപത് വർഷത്തോളം ഗുരുമുഖത്ത് നിന്നും പഠിച്ചിട്ടുള്ള വ്യക്തിയാണ് ഞാ‍ൻ .അതിനാല്‍ ഇവയെക്കുറിച്ച് പറയുമ്പോൾ  ഞാൻ വാചാലനാകും.അതു കൊണ്ട് തന്നെ എഴുപത്തിരണ്ട് മേള കർത്താ രാഗങ്ങളെയോ,അതിന്റെ ജന്യരാഗങ്ങളെപ്പറ്റിയോ ഒന്നും പ്രതിപാതിക്കുന്നില്ല,സപ്ത താളങ്ങളെപ്പറ്റിയും പറയുന്നില്ല, നൃത്ത രസ ഭാവങ്ങളെപ്പറ്റിയും പറയുന്നില്ലാ.

സംഗീതദിനം വന്ന വഴി
1979-ൽ അമേരിക്കൻ സംഗീജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീത ദിനം എന്ന ആശയം കൊണ്ട് വന്നത്.ഈ ദിനത്തിൽ ആർക്കും എവിടേയും ആടിപ്പാടാം എന്നും അദ്ദേഹം പ്രസ്താവിച്ചു.ജോയൽ കോയലിന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പിലായി .അങ്ങനെ 1982 മുതൽ            ‘ഫെത് ദല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതികളിൽ സംഗീത ദിനം ആഘോഷിക്കുന്നൂ..

                                                                                                         തനത് സംഗീതം
“ഇലത്താളം,ധിമില,മദ്ദളം ഇടയ്ക്കയും ചേർന്നുപാട്
കൊമ്പു കുറുകുഴൽ അൻപിനലകടൽ ഓം കാര പൊരുൾ പാട്
നിളയിൽ പൊന്നലകൾ പാട്,മുടിയഴിഞ്ഞും കാറ്റിലാടും
മുളം കാടുകൾ പാട്.... ഉണ്ണിക്കിടാങ്ങൾ പാട്.”
ബഹുമാന്യനായ ശ്രീ ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞാൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.അതു എയെറിൽ വന്നതു ഒരു ജൂൺ ഇരുപത്തി ഒന്നിനാണ്..കേരളമേ സ്വസ്തി.

വഞ്ചിപ്പാട്ട്,കൊയ്ത്പാട്ട്,മാപ്പിളപ്പാട്ട്,പുള്ളുവൻപാട്ട്,വടക്കൻ പാട്ട്,വേലൻ പാട്ട്, നന്തുണിപ്പാട്ട്,കളമെഴുത്ത് പാട്ട്, തെയ്യം,തിറ,പടയണി, കോൽക്കളി, കുംഭക്കളി, കുമ്മാട്ടിക്കളി, തുടങ്ങി ഒട്ടേറെ നൃത്ത ഗാന ശാഖകളുടെ നിറത്തിങ്കളാണ് നമ്മുടെ കൊച്ച് കേരളം. അവ    കേരളത്തിന്റെ നാടോടിസംഗീതസംസ്കാരത്തെ മികവുറ്റതാക്കുന്നു.വരികളിലെ താളം കൊണ്ടും,ഇമ്പമാർന്ന ആലാപന ശൈലികൊണ്ടും ഇവയെല്ലം തന്നെ മലയാളികൾക്കും, വിദേശികൾക്കും എറെ പ്രീയപ്പെട്ടതുമാണ്.ഓട്ടം തുള്ളൽ, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം തുടങ്ങി ഒട്ടേറെ സംഭാവനകൾ സംഗീത ലോകത്തിന് നമ്മുടെ പൂർവ്വികർ നൽകിയിട്ടുണ്ട്.മാറല പിടിച്ച് കിടന്നിരുന്ന അത്തരം സംഗീതത്തിന് ഇപ്പോൾ പുതു വെളിച്ചം കാട്ടിക്കൊണ്ട് വീണ്ടും പിറവി എടുക്കുന്നത് ഒരു ഉൾക്കുളിരോടെ തന്നെ നമ്മൾ നോക്കി കാണുന്നു.


ബിഹു
ആസാമിലെ ഉത്സവമാണ് ബിഹു.പുതു വത്സര ദിനമായി ആഘോഷിക്കുന്ന ബിഹു കൃഷിക്ക് തുടക്കമിടുന്ന അവസരത്തിൽ അവശ്യമായി തീർന്നിരിക്കുന്നു.ബിഹുവിനോടനുബന്ധിച്ച് പാടുന്ന നാടോടിപാട്ടുകൾ ഭൂമി ദേവിയെ ഉണർത്തുമെന്നും,അതു വഴി നല്ല വിളകൾ കിട്ടുമെന്നും ആസാമിലെ കർഷകർ വിശ്വസിക്കുന്നു.ധോൽ (ഡോൽക്കി,ഡോലക്ക്)എന്ന സംഗീത ഉപകരണമാണ് ഇതിനു ഉപയോഗിക്കുന്നത്.

                                                                                                                           ബങ്കറ
പഞ്ചാബിലെ പരമ്പരാഗതമായ നൃത്തമാണ് ബങ്കറ. ആദ്യകാലത്ത് കൊയ്ത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ നൃത്തരൂപം പിന്നെ വിവാഹത്തിനും,പുതുവത്സരാഘോഷത്തിനും ഒഴിച്ച്കൂടാനാവാത്ത ഒന്നായി തീർന്നു.പോപ്പ് സംഗീതത്തിന്റെ വരവോടെ ബങ്കറ സംഗീതം ഇൻഡ്യക്ക് വെളിയിലും വ്യാപിച്ചു.RAWയുടെ റെസ്സലിംഗ് വേദിയിൽ ഗ്രേറ്റ് ഖാലി വരുമ്പോൾ പശ്ചാത്തലമായി ഇത് ഇടുമ്പോൾ കാണികൾ ഹർഷാരവത്തോടെ എണീറ്റ് നൃത്തചെയ്യുന്നത് കാണാം.മാഹിയ,ധോല എന്നിവയും പഞ്ചാബിലെ പേരു കേട്ട നാടോടി ഗീതങ്ങളാണ്.


ദാണ്ടിയ
ഗുജറാത്തിലെ,നൃത്തവും ഗാനവും ചേർന്ന നാടോടി സംഗീത രൂപമാണ് ദാണ്ടിയ.പോപ്പ് സംഗീതത്തിലൂടെ ലോക പ്രശസ്തമായ ഈ നൃത്തം  നവരാത്രികാലത്താണ്കൂടുതലായും അവതരിപ്പിക്കുന്നത്.ഗർബ ഗുജറത്തിൽ നിലനിൽക്കുന്ന മറ്റൊരു നാടോടി കലാ രൂപമാണ്.


ലാവണി
മഹാരാഷ്ട്രയിലെ ജനപ്രീയ നൃത്ത സംഗീതരൂപമാണു ലാവണി.പരമ്പരാഗതമായി സ്ത്രീകളാണ് ലാവണി അവതരിപ്പിക്കുന്നത് ദ്രുതതാളത്തിൽ പാട്ടും പാടി ചുവടുവച്ച് ലാവണി അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരും അറിയാതെ അതിന്റെ ഭാഗഭാക്കുകളാകുന്നു....


കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം
ദേശ,ഭാഷ,ജാതി,മത ഭേതങ്ങൾക്കതീതമായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും ഇവ.ലോകത്തിന്റെ നെറുകയിൽ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്നു. 

സംഗീതം വരമാണ് നന്മയെ തലോലിച്ചുറങ്ങാൻ നമുക്കായി ഈശ്വരൻ തന്ന വരം.. ഈ ദിനത്തിൽ നമുക്ക് സംഗീതത്തെ വാരിപ്പുണരാം. ഉഷസ്സിൽ ഭൂപാളമായും, നിശയിൽ നീലാംബരിയായും...........
                                                 ***********************

ഫേയ്സ് ബൂക്ക്

$
0
0
ഫേയ്സ്ബുക്ക്  
.                                                                                                                                                                  
മുന:-   ബുധനാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് .നമ്മൾ ആദ്യമായി കണ്ട്മുട്ടുന്ന    ബുധനാഴ്ച                                                                                                                                                    
ഒഫി:‌‌- കാത്തിരിക്കുകയാണ്,തീർച്ചയായുംഞാൻവരും. ജെറുസലേമിലെബസ്സ്സ്റ്റേഷനിൽ,കാത്ത്നിൽക്കും.പക്ഷേ നിന്നെ ഇതുവരേക്കും ഞൻ കണ്ടിട്ടില്ലല്ലോഞാൻഎത്ര തന്നെ പറഞ്ഞിട്ടും.ചാറ്റ് ബോക്സിൽ നീ നിന്റെ ഫോട്ടോ ഇട്ടു തന്നില്ലല്ലോ.എങ്ങനെയാ നിന്നെ കണ്ട് പിടിക്കുന്നത്.
മുന:-   നിനക്കെന്നെകണ്ടുപിടിക്കാൻഎളുപ്പമാണ്. ഞാൻമുൻപ്പറഞ്ഞിരുന്നത്നീഓർക്കുക.എനിക്ക് 170 സെന്റീമീറ്റർപൊക്കമുണ്ട്.തലമുടിബോബ്ചെയ്തിരിക്കുകയാണ്. കറുത്തമുടിയാണ്കേട്ടോ.എന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ നിനക്കെന്നെ തിരിച്ചറിയാൻ കഴിയുംഎനിക്ക് നിന്നെഅറിയാമല്ലോ..നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്ഒരിക്കലും മായാതെ.
ങ്ങനെ ഓഫിർ മരണത്തിലേക്ക് നടന്നു കയറി.വംശവൈരത്തിന്റെ ബലിക്കല്ലിൽ ഒരു രക്ത സാക്ഷികൂടി. പാലസ്ഥീൻ-ഇസ്രായേൽ രാജ്യങ്ങളുടേ കുടിപ്പകയിൽ,18 വയസ്സു കാരനായ ഒഫിർ രഹിമിന് ഹോമിക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു.  
    ഇസ്രായേലിലെ അഷ്കലോൺ നഗര വാസിയായ ഒഫീർ പാഠ്യശാല വിട്ടു വന്നാലുടൻ ഇന്റർനെറ്റ് പരതി തുടങ്ങും.ഒരിക്കൽ ചാറ്റിങ്ങിനിടയിൽ അവൻപാലസ്തീനിൽ നിന്നുമുള്ള അന്നെ മുന എന്ന ഇരുപതുകാരിയെ പരിചയപ്പെട്ടു.പേരൊഴിച്ച് ബാക്കിയെല്ലാം ഫേയ്ക്ക് ഐ.ഡി ആയിരുന്നു.അവളുടെ ചിത്രമല്ല പ്രൊഫൈലിൽ കൊടുത്തിരുന്നത്.
          ലൈംഗികത മുറ്റി നിൽക്കുന്ന സംഭാഷണത്തിലൂടെ അവൾ - മുന്ന,ഒഫീർ എന്ന കൌമാരക്കാരന്റെ മനസ്സിൽ തീയായി പടർന്നു കരുതി. അവർ ചാറ്റിംഗിലൂടെ ഹൃദയങ്ങൾ കൈമാറി.ദിവസത്തിൽ മൂന്നു നാലു മണിക്കൂറുകൾ ഒഫീർ കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്നു.ഒരു നാൾ, തമ്മിൽ കാണണമെന്ന് മുന്ന പറഞ്ഞു.
          അവൻ അവളെ തന്റെ നാട്ടിലേക്ക് ക്ഷണീച്ചു.എന്നാൽ തനിക്ക് കാർ ഇല്ലെന്നും,ഒഫിർ ജറുസലേമിലേക്ക് വരികയാണെങ്കിൽ,തമ്മിൽ കണ്ട ശേഷം പിറ്റേന്ന് രാവിലേ തന്നെ ഒരു സുഹൃത്തിന്റെ കാറിൽ അവന്റെ വീട്ടിലേക്ക് എത്തിക്കാമെന്നും അവൾ പറഞ്ഞത് അവൻ  വിശ്വസിച്ചു.
          അങ്ങനെ ശപിക്കപ്പെട്ട ദിനമെത്തി.അവൻ വീട് വിട്ടിറങ്ങി.ജറുസലേമിലെ ബസ്സ് സ്റ്റേഷനിൽ അവൾ കാത്ത് നിൽ‌പ്പുണ്ടായിരുന്നൂ.തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഇത്രയും  സുന്ദരിയാണ് അവളെന്നു അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.‘തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരുമില്ലെന്നും ,നമുക്ക് അവിടേക്കു പോകാം‘ എന്ന് അവൾ പറഞ്ഞു.
          ആദ്യ സമാഗമത്തിന്റെ നിർവൃതിയിൽ അവൻ സമ്മതം മൂളി. ഇരുവരും കയറിയ ടാക്സി ചെന്നു നിന്നത് പാലസ്തീൻ അധിനിവേശഭൂമിയിലെ ഒരു ഇരുണ്ട തെരുവിലാണ് .കാറിൽ നിന്നുമിറങ്ങി ആൾപ്പാർപ്പില്ലാത്ത ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അവർ എത്തിനിന്നു.മുന്നയുടെ കണ്ണുകളിലെ പ്രേമ ഭാവം രോഷത്തിനു വഴി മാറി..പിന്നെ അവൾ ഗർജ്ജിച്ചൂ “ഇസ്രാലികളെ കൊന്നൊടുക്കുന്നതീവ്രവാദികളിൽ ഒരാളാണ് ഞാൻ..നിന്റെ പിതാവ് ഒരു പട്ടാളക്കാരനാണ്.ആയാൾ ഞങ്ങളുടെ കൂട്ടുകാരിൽ പലരെയും കൊന്നൊടുക്കി...പകരം എനിക്ക് നിന്നെ വേണം.”
          ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ അവനു ചുറ്റും അവളുടെ അനുചരന്മാർ എത്തിക്കഴിഞ്ഞൂ.അവൾ അവന്റെ ശിരസ്സ് ലക്ഷ്യമാക്കി നിറയൊഴിച്ചൂ...മരിച്ചു കിടക്കുന്ന ഒഫിരിന്റെ നെഞ്ചിൽ ചവുട്ടി നിന്ന് അവൾ പറഞ്ഞു..”ഇസ്രായെലിലെ ഒരമ്മയെങ്കിലും കണ്ണിരു കുടിച്ചല്ലോ...ഇതൊരു തുടക്കം മാത്രം.ചുറ്റും നിന്ന കൂട്ടൂകാർ പൊട്ടിച്ചിരിച്ചൂ
          ഒരു വർഷത്തിനു ശേഷം  കമ്പ്യൂ ട്ടറിന്റെ ആകൃതിയിൽ നിർമ്മിച്ച അവന്റെശവകുടീരത്തിൽ പൂക്കൾ വച്ച് നിവർന്ന സാന്ദ്ര എന്ന ,ഒഫീറിന്റെ സഹോദരിയുടെ കണ്ണൂകൾ നിറഞ്ഞില്ലാ പകരം വൈരാഗ്യത്തിന്റെ തീഷ്ണതതെളിഞ്ഞു വന്നൂ........
                                      ....................................
 പ്രീയപ്പെട്ടഎന്റെബ്ലോഗ്സഹോദരങ്ങളെ.


ഞാൻഇവിടെഒരു കഥാതന്തു(Gist)എഴുതുന്നു.കഥഎന്ന്പറയാൻപറ്റില്ലാ.കാരണംഇതൊരുനടന്നസംഭവംആണ്.കേരളത്തിലല്ലാനടന്നത്.ഇസ്രായേലിലെഅഷ്കലോൺഎന്നനഗരത്തിൽ2001 ജനുവരി15നു നടന്നസംഭവം. ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.കൊലക്കുള്ള കാരണങ്ങൾ എന്തുമാകാം.കാർഗിൽ യുദ്ധത്തിൽ അച്ഛൻ നഷ്പ്പെട്ട കുട്ടിയായിട്ടോ...അങ്ങനെ ഏതു പ്രതലവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം..ഒരു പൂർണ്ണ വളർച്ചയുള്ള കഥ ആയിരിക്കണം.കഥാ പാത്രങ്ങൾ എത്ര വേണോ ആകാം..ട്രീറ്റ് മെന്റിൽ പുതുമ ഉണ്ടാകണം.കഥകൾ അവരവരുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം.തിരക്കഥ ആയി എഴുതണമെന്നില്ലാ. ബ്ലോഗിൽ ഇടാൻ താല്പ്ര്യം ഇല്ലാത്തവർ chandunair.s.n@gmail എന്ന വിലാസത്തിലും അയക്കാം. ഞൻ അടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമക്ക് വേണ്ടിയാണീ കഥ... എഴുതുന്ന ആളിനെ പേരില്‍ തന്നെ കഥയുടെ ക്രെഡിറ്റ്‌ കൊടുക്കുന്നതാണ്.................                       നിങ്ങളുടെ ചന്തുനായര്‍

കല്ല്യാണക്കളി

$
0
0

.                                                    ചന്തുനായർ അന്ന്                                                    കല്ല്യാണക്കളി                                                                                          ആയിരത്തി തൊള്ളായിരത്തി എഴുപരണ്ടിലെ ശ്രാവണമാസത്തിലെ ഒരു സന്ധ്യാ നേരം. തിരുപനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തെ,പ്രശസ്ത നൃത്താദ്ധ്യപകനായ ഗുരു ചന്ദ്ര ശേഖരൻ നായർ സാറിന്റെ(ഗുരുഗോപിനാഥിന്റെ ശിഷ്യനും,ലളിത,പത്മിനി,രാഗിണിമാരുടെ ഗുരുവും ആണ് ഗുരു ചന്ദ്ര ശേഖരൻ നായർ) വീട്ടീലെ ഉമ്മറത്തിരിക്കുകയാണ് ഞാനും എന്റെ ഇളയ സഹോദരൻ ജയരാജും.ആ വർഷത്തെ ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ ‘Other forms of Dance‘ വിഭാഗത്തിൽ എന്റെ അനിയൻ മത്സരിക്കുകയാണ്.കോളേജ് മത്സരത്തിൽ ഒരു ക്ലാസിക്കൽ ഡാൻസാണ് അവൻ അവതരിപ്പിച്ചത്.ഒരു സ്വാതിതിരുനാൾ കൃതിയായ ’പാഹി പർവ്വത നന്ദിനി’ ...അത് കാലാകാലങ്ങളയി മറ്റുള്ളവർ അവതിരിപ്പിക്കുന്നത് കൊണ്ട് അതിൽ ഒരു പുതുമയും ഇല്ലെന്നും മാത്രമല്ല. സ്ത്രികളാണ് അത് സാധാരണ അവതരിപ്പിക്കുന്നത്. അവന്റെ ഗുരുവാണ് ചന്ദ്രശേഖരൻ നായർ.(അദ്ദേഹത്തിനു വേണ്ടി ഞൻ ‘ബാലേ’കളും എഴുതിയിട്ടുണ്ട്.)
                                                                                                                                        അന്നത്തെ സായാഹ്ന ചർച്ചയിലെ പ്രധാന വിഷയം. ആണുങ്ങൾക്ക് കളിക്കാനുള്ള ഒരു നൃത്തം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്നുള്ളതായിരുന്നു. ഭരതനാട്യത്തിലും,കഥകളിയിലും അവൻ മത്സരിക്കുന്നു. ഞാൻ മൃദംഗ വായനയിലും,നാടകത്തിലും ഒക്കെ. അവൻ സെക്കന്റ് ഇയർ ഞാൻ ഫൈനൽ ഇയറും.അന്ന് ഞങ്ങളെപ്പോലെനൃത്തഇനങ്ങളിൽ  പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.ഗിരിജയും, ഗീതയും ആണ് നാട്യക്കാർ അനിയൻ ഭരതനാട്യം അവതരിപ്പിക്കുമ്പോൾ എതിരാളിയായ ഗീത എല്ലാത്തവണയും ഒന്നാം സമ്മാനം നേടിയിരിക്കും കാരണം ഭരതനാട്യം പെണ്ണുങ്ങൾക്കുള്ളതാണെന്നാണല്ലോ വയ്പ്പ്. ഇതും മനസ്സിൽ കനലായി എരിഞ്ഞിരുന്നതു കൊണ്ടാണ് ഇത്തവണ Other forms of Dance  ൽ എന്തെങ്കിലുംപുതുമകൊണ്ടു വരണം എന്ന് ഞങ്ങൾക്ക് തോന്നിയത്. (ഗിരിജ,ഗീതമാർ പിന്നീട് റിഗാറ്റ എന്ന നൃത്തവിദ്യാലയം തുടങ്ങുകയും, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എതാണ്ട് എല്ലാ രാജ്യങ്ങളിലും അവർ നൃത്തവിദ്യാലയസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനായ ബാലുകിരിയാത്ത് ഇവരുടെ മൂത്ത സഹോദരനാണ്. പിൽക്കാലത്ത് കോമഡി സിനിമകളുടെ തിരക്കഥാ രചയിതാക്കളായ വിനു കിരിയാത്ത്  രാജൻ കിരിയാത്ത് എന്നിവർ ഇവരുടെ ഇളയ സഹോദരങ്ങളാണ്. അവർക്കു വേണ്ടി പാട്ടുകൾ എഴുതിയിരുന്നത് അവരുടെ അമ്മാവന്റെ മകനായ ബിച്ചു തിരുമല ആയിരുന്നു. ബിച്ചുവിന്റെ അനുജൻ രാമു എന്ന ദർശൻ രാമനാണ് സംഗീത സംവിധാനവും ഹർമോണിസ്റ്റും.)
                                                                                                                          സായാഹ്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ചിന്തയാണ് തനത് നാടോടി പാരമ്പര്യത്തിൽ നിന്നും ഒരു ‘നാടോടി നൃത്തം’ അവതരിപ്പിക്കാം എന്നത്.  പൊതുവേ നാടോടി കലാരൂപങ്ങൾ എല്ലാം തന്നെ സംഘം ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്.അപ്പോൾ ഒറ്റക്ക് അവതരിപ്പിക്കാനുള്ള കലാരൂപം എന്താണെന്നായി അടുത്തചിന്ത.അന്നത്തേക്ക് ചർച്ച അവസാനിപ്പിച്ചിറങ്ങുമ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു ‘സർ ഞാൻ ഒരാഴ്ചക്കുള്ളിൽ ഒരെണ്ണം സംഘടിപ്പിക്കാം‘ എന്ന്. പിറ്റേന്നു തിരുവനന്തപുരത്തെ പബ്ലിക്ക് ഗ്രന്ഥശാല മുഴുക്കെ പരതി.ഒന്നും കിട്ടിയില്ല.എന്റെ നാട്ടിൽ എന്റെ പിതാവ് സ്ഥാപിച്ച’നേതാജി വായനശാലയിൽ‘ നിന്നും എനിക്ക് ഒരു പുസ്തകം കിട്ടി. അതിൽ ഒരു ലേഖനം കണ്ടു .
        പണ്ടൊക്കെ നായർ തറവാടുകളിൽ വിവാഹം നടക്കുമ്പോൾ, ഇന്നത്തെപ്പോലെ കല്ല്യാണ കുറിമാനമോ, ഫോൺ സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ,അങ്ങത്തമാർ ഊരു ചുറ്റി കല്ല്യാണം വിളിക്കാൻ പോകാറുമില്ല.പക്ഷേ കരക്കാരെ കല്യാണം വിളിച്ചല്ലെ തീരൂ. അതിലേക്കായ്  വേലൻ വിഭാഗത്തിൽ‌പ്പെട്ട ഒരാളെ വീട്ടിൽ വിളിച്ചു വരുത്തും. മിക്കവാറും, ആടാനും പാടാനും കഴിവുള്ളവരാണു അവർ. കാരണവർ അയ്യാളോട് ആരെയൊക്കെ കല്ല്യാണത്തിനു വിളിക്കണം എന്ന് പറയും..വേലൻ ആ തറവാടുകളിലേക്ക് യാത്രയാകും. അവരെ ഒക്കെ കല്ല്യാണ വിവരം ധരിപ്പിക്കും.തങ്ങളെ കല്ല്യാണം വിളിക്കാൻ കാരണവന്മാർ അയച്ച ദൂതനെ സന്തോഷിപ്പിക്കാൻ ആ വീട്ടുകാർ അരിയും,നാളികേരവും ഒക്കെ നൽകും പകരമായി,വെറ്റിലയും അടയ്ക്കയും,പുകയിലയും കണിയായ് വച്ച് വേലൻ പടി ഇറങ്ങും
അയാളുടെ ചലനങ്ങളും വായ്ത്താരികളുമൊക്കെ താള നിബദ്ധമായിരിക്കും.കയ്യിൽ ഒരു നീണ്ട വടി കാണും.അതിന്റെ അറ്റത്തു കെട്ടി വച്ചിരിക്കുന്ന ഭാണ്ഡത്തിൽ വീടുകളിൽ നിന്നു കിട്ടുന്ന സധനങ്ങളും ,വെറ്റിലയും ,അടക്കയും,പുകയിലയുമൊക്കെ ഉണ്ടാകും. കോറമുണ്ട് പാളത്താറു പോലെ ഉടുത്താണ് അയാളുടെ നടപ്പ്. ഇത്രയും കാര്യങ്ങൾ ഞാൻ പുസ്തകത്തിൽ നിന്നും മനസിലാക്കി. പക്ഷേ ഏത് നൃത്തത്തിനും ഒരു പാട്ട് വേണമല്ലോ..വിശിഷ്യാ വായ്ത്താരിയും. മലബാർ ഭാഗത്താണ് പണ്ടൊക്കെ  ഇത്തരം കളികൾ കണ്ട് വരുന്നതെന്നു കവിയായ പ്രോഫസർ അയ്യപ്പ പണിക്കരിൽ നിന്നും മനസിലാക്കിയ ഞാൻ അവിടെയുള്ള സുഹൃത്തു ക്കളുമായി ബന്ധപ്പെട്ടു.ഒന്നും ലഭിച്ചില്ലാ.അവസാനം മാവേലിക്കരയിലുള്ള പ്രായം ചെന്ന ഒരു വേലൻ ഉണ്ടെന്നും അയാൾക്ക് ചിലപ്പൊൾ ഇത് അറിയാൻ കഴിയും എന്ന് പ്രൊഫസർ നരന്ദ്രപ്രസാദിൽ നിന്നും മനസിലാക്കി അങ്ങോട്ട് തിരിച്ചു.അവിടെ  വച്ച് അപ്പു ആശാൻ  എന്ന ആ വേലനെ കണ്ട് മുട്ടി.അയാളിൽ നിന്നും  കുറച്ച് വരികളും,വായ്ത്താരിയും കിട്ടി.വീട്ടിൽ എത്തിയ ഞാൻ അതിനെ ഒരു ഓഡറിലാക്കി. തിശ്ര താളത്തിലുള്ള നടതക്കിട്ട,തക്കിട്ട
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
കല്ല്യാണക്കലിയിതു താരോം-
ധിമി കല്ല്യാണപ്പാട്ടിത് ധിമിതോം

തൈവത്തെ കൈ എടുപ്പോം - താരോം ധിമി
തൈവങ്ങളെ സ്തുതി ചെയ്‌വോം

കൊയ്യിലാള പൊയിലാള താരോംധിമി
വെറ്റില അടയ്ക്കാള ധിമിതോം
അമ്മാച്ചനെ തൊഴുതോണ്ടേ – താരോം ധിമി
അപ്പൂപ്പനെ കൈ എടുപ്പോം
അമ്മച്ചിയെ കൈ എടുപ്പോം - താരോം ധിമി
ശീതേവിയെ തൊഴുതോണ്ടേം
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
പാട്ടും വായ്താരിയും കിട്ടിയപ്പോൾ ഗുരുവിന് ആകെ സന്തോഷമായി. കൈ മുദ്രകളും കലാശവും ഒന്നും ഇല്ലാതെ അദ്ദേഹം അത് ചിട്ടപ്പെടുത്തി.വിളംബകാലത്തിൽ തുടങ്ങി ഷഡ്കാലത്തിൽ അവസാനിക്കുന്ന ആ നൃത്തരൂപത്തിനു പശ്ചാത്തലമായി ഉപയോഗിച്ചത് ഉടുക്കും,ഡോലിയും,ഒരു ശ്രൂതിപ്പെട്ടിയും മാത്രം.പതിനഞ്ച് മിനിട്ടിൽ അത് ചിട്ടപ്പെടുത്തി റിഹേഴ്സൽ ചെയ്തപ്പോൾ മനസിനു ഒരു കുളിരുണ്ടായി. റിഹേഴ്സലിനിടക്കു ഒരു നാൾ സാക്ഷാൽ വി.ദക്ഷിണാ മൂർത്തി സ്വാമി ഗുരുവിന്റെ വീട്ടിൽ എത്തി.പാട്ട് കേട്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചപ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ മട്ടുണ്ടായി.നെയ്യാറ്റിൻകര പുരുഷോത്തമൻ എന്ന കൂട്ടുകരനാണ് ആ പാട്ട് പാടീയത്.
      കാത്തിരുന്ന മത്സര ദിനം എത്തി.തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചായിരുന്നു മത്സരം.മുപ്പത്തി ഏഴുപേർ ആ മത്സര ഇനത്തിൽ പങ്കെടുക്കുന്നു.എന്നറിഞ്ഞപ്പോൾ തന്നെ ഒക്കെ മതിയാക്കി വീട്ടിൽ പോരാം എന്നു വിചാരിച്ചു.ഞങ്ങളുടെ കൂടെ വന്ന കോളേജ് അധ്യാപകനായ രാംദാസ് സാറും.പിന്നെ ഞങ്ങളുടെ കാർ ഡ്രൈവറായ മണി നായരുടേയും നിർബ്ബന്ധത്താൽ ചെസ് നംബർ  വിളിക്കുന്നതിനായി കാത്തിരുന്നു.തബല,ബോങ്കോസ്,കോങ്കോഡ്രം, അക്കോഡിയൻ, ചെണ്ട,തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിൽ,നൃത്തരുപങ്ങൾ ആടി തകർക്കുകയാണ്.  
        ഇരുപത്തി അഞ്ചാം നമ്പറായി അനിയനെ പേരു വിളിച്ചു.ഒന്നും പ്രതീക്ഷിക്കാതെ.ഡാൻസ് തുടങ്ങി.മുപ്പത്തി ഏഴു പേരിൽ ആണായിട്ട് അനിയൻ ജയരാജ്   മാത്രം. അനിയന്റെ മനസിൽ  നൃത്തം മാത്രം എന്റെ മനസ്സിൽ താളം തെറ്റതെയും വേഗത്തി ലുള്ള തുമായ ഡോലി വാദനം. പതിനഞ്ചു മിനിറ്റും.ഹാളിൽ കൈയ്യ്ടി ശബ്ദം മുഴങ്ങി കേട്ടു. നൃത്തം അവസാനിച്ചതും ഞങ്ങൾ ഇരുവരും തളർന്നു.വേദിക്കു പുറകിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ താങ്ങി എടുത്താണ് കൊണ്ട് പോയത്.....
          മത്സരം കഴിയുന്നതു വരെ ഞങ്ങൾ കാത്തിരുന്നൂ..മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട് ഇതിനിടയിൽ എന്റെ മൂത്ത സഹോദരനുമെത്തി.അദ്ദേഹം ഡാൻസ് കാണുവാൻ സദസ്സിന്റെ ഇടയിൽ ഉണ്ടായിരുന്നെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ലാ.എറണാകുളത്തെ എഫ്,എ,സീ.റ്റി യിൽ എഞ്ചിനിയറായിട്ട് ചേർന്നിട്ട് ഒരു മാസമെ ആയിരുന്നുള്ളൂ, സാഹിത്യത്തിലും, കർണ്ണാട്ടിക്ക് മ്യൂസിക്കിലും അദ്ദേഹത്തിനു നല്ല പിടി പാടാണ്.
       
                                   ജയകുമാർ,ജയരാജ്,ജയചന്ദ്രൻ(ചന്തുനായർ)                                 അവസാനം വിധി പ്രഖ്യാപനം വന്നൂ.ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞു....അനിയൻ ജയരാജിനു ഒന്നാം സമ്മാനം. അവനും കരയുന്നുണ്ടായിരുന്നൂ. ഞങ്ങളെ ഇരുപരേയും കെട്ടിപ്പിടിച്ചു നിന്നിരുന്ന ചേട്ടൻ ജയകുമാറിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നൂ...
 
                                                 കാവാലവും ജയരാജും                                                                                            ഞങ്ങളെ പരിചയപ്പെടാൻ രണ്ട് പേർ എത്തി. ഒരാളെ എനിക്ക് അറിയാമായിരുന്നൂ. അതു ശ്രീ.എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നൂ.അദ്ദേഹം മറ്റേ വ്യക്തിയെ പരിചയപ്പെടുത്തി ഇതാണ് ‘കാവാലം നാരായണപണിക്കർ‘. അദ്ദേഹം പറഞ്ഞു.ഞങ്ങൾ തിരുവനന്തപുരത്ത് ഒരു നാടക സംഘം രൂപീകരിക്കാൻ പോകുന്നൂ.’തിരുവരങ്ങ്’ എന്നാണ് അതിന്റെ പേർ...നിങ്ങൾക്കും അതിൽ പങ്കാളികളാകാൻ താല്പര്യമുണ്ടോ....അച്ഛനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് ഞങ്ങൾ പറഞ്ഞു.ഹസ്ത ദാനം തന്നു ഇരുവരും പോയപ്പോൽ പത്രക്കാർ വളഞ്ഞു .ഫോട്ടോ എടുക്കലും വിവരങ്ങൾ തിരക്കലും ഒക്കെ തകൃതിയിൽ.(പിറ്റെന്ന് പത്രത്തിൽ വന്ന ഫോട്ടോയും,കല്ല്യാണക്കളിയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളുടെ വാർത്തയും ഞൻ വെട്ടി സൂക്ഷിച്ചിരുന്നത് ഇപ്പോൾ കാണനില്ലാ.അത് അനിയന്റെ വീട്ടിലാണ് അതു ഞാൻ പിന്നീട് ഇവിടെ ഇടാം) എം.ജി.കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ ഇരുവരേയും തോളിലേറ്റി തിരുവനന്തപുരം നഗരം മുഴുവനും ചുറ്റി കറങ്ങി.മനസ്സിൽ അടക്കാനാകാത്ത സന്തോഷത്തോടെ അപ്പോഴും ഞങ്ങൾ കരയുകയായിരുന്നൂ.
          പിന്നെ കാവാലത്തിന്റെ തിരുവരങ്ങിൽ ശ്രീ അരവിന്ദൻ മാഷ് സംവിധാനം ചെയ്ത കാവാലം ചേട്ടന്റെ ‘അവനവൻ കടമ്പ‘ എന്ന നാടകത്തിൽ ഞങ്ങളും പങ്കാളികളായി... പല വേദികളിലും , പശ്ചാത്തലസംഗീതവും, ദീപ പ്രസരണവും ഒക്കെ  ഞാനും എന്റെ ജേഷ്ഠനും   തന്നെയാണ് നിർവഹിച്ചത്. അനിയൻ ജയരാജ് അതിൽ പ്രധാനമായ ഒരു റോളും കൈകാര്യം ചെയ്തു.മറ്റ് അഭിനേതക്കൾ. ഗോപി ചേട്ടൻ(ഭരത് ഗോപി) നെടുമുടി വേണു, ജഗന്നാഥൻ, കൈതപ്രം, എസ്.ആർ.ഗോപാല കൃഷ്ണൻ, അണ്ടർ സെക്രട്ടറി ആയിരുന്ന നടരാജൻ ചേട്ടൻ, (ലളിതംബിക ഐ.എ.എസിന്റെ ജേഷ്ഠൻ),കൃഷ്ണന്‍ കുട്ടിനായർ കവി കുഞ്ചു പിള്ള തുടങ്ങിയവരയിരുന്നു. അനിയൻ പിന്നെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറയും.ഇപ്പോൾ അസമിലെ ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.   ജേഷ്ഠൻ സൌദിയിലെ ഒരു സർക്കാർ കമ്പനിയിലെ ജനറൽ മാനേജരാണ്.. കാവാലത്തിന്റെ 'കൈകുറ്റപ്പാട്” എന്ന നാടകം.ആദ്യമായി സംവിധാനം ചെയ്തത് എന്റെ സഹോദരൻ ജയകുമാർ ആയിരുന്നു. അമ്പലമേട്  എഫ്.എ.സി.റ്റി. യിൽ അത് ആ നാടകം ആദ്യമായി അവതരിപ്പിച്ചു.                                                                                                                                     ചരിത്രത്തിൽ ,സുവർണ്ണ ലിപികളിൽ ആലേ ഖനം  ചെയ്തിട്ടില്ലെ ങ്കിലും  അതിനു ശേഷം സ്കൂൾ,കോളേജ് നൃത്ത മത്സരങ്ങളിൽ ‘നാടോടി നൃത്തം ഏന്നൊരു മത്സര ഇനം ഉണ്ടാകുവാൻ ഞങ്ങൾ  നിമിത്തമായി എന്നത് സന്തോഷമായി കരുതുന്നൂ, ഇത്തരുണത്തിൽ. മാത്രമല്ലാ വംശനാശം സംഭവിച്ച ഒരു കലാരൂപത്തിനു വീണ്ടൂം ജന്മമേകീ എന്നതും സന്തോഷം നൽകുന്നു.എതൊക്കെയോ പുസ്തകങ്ങളിൽ ഇതിനെ പറ്റി പ്രതി പാദിച്ചിട്ടുമുണ്ട്.വിക്കി പീഡിയയിലേക്കുവേണ്ടിയും ഇതിനെപറ്റിയുള്ള വിവരങ്ങൾ തിരക്കിയിരുന്നെന്നാണു എന്റെ ഓർമ്മ......വംശനാശം സംഭവിച്ച ആ കലരൂപം ഇപ്പോൾ ഉണ്ടോ എന്നത് വേദനയുള്ള ഒരു സംശയമായും നില നിൽക്കുന്നൂ.............
           
Guru Chandrasekharan (1916–1998) was an Indian classical dancer, choreographer and instructor of Kathakali. He was born in Trivandrum, India in 1916. His father was N.K. Nair, who was himself a well known artist and a notable oil painter. Guru Chandrasekharan held tenure at the Visva Bharati University (Santiniketan) from 1947 to 1950, where he was a Professor of Classical Dance, focusing on Kathakali.

കീർത്തനം

$
0
0
സാധാരണ കവിതകളും,സിനിമാ ഗാനങ്ങളും ഒക്കെയാണ് ബ്ലോഗുകളിൽ കാണാറുള്ളത് ഇതു ഞാന്‍ എഴുതിയ ഒരു കർണ്ണാട്ടിക്ക് കീർത്തനം ആണ്. കച്ചേരികളിൽ സുഹൃത്തുക്കളും എന്റെ ശിഷ്യരും ഇത് അവതരിപ്പിക്കാറുണ്ട് 
ദശാവതാരം  ആണ് വിഷയം.                                                                   രാഗം- ആരഭി,താളം-ആദിതാളം(ചതുരശ്ര ജാതി തൃപുട)  




                                                                                                                                                                                                                                                                                                                                                     പല്ലവി

പാലാഴി മാതു തൻ പാണികൾ തഴുകും
പന്നഗ ശയന പാദ നവനം (1) മനം
തുമ്പുരു, നാരദ,യതി വര്യ ധ്യാനം – ശംഖ്,
ചക്ര, ഗദാ, പത്മ ധാമം (2) ധരണീ ഭ്രതേ

അനുപല്ലവി
ആഴിയിൽ ആദി വേദങ്ങൾ നാലും
ഹയഗ്രീവ തസ്കരം പാലായനം
വൈസാരിണം (3) ആദ്യാവതാരംയുധി (4)
രക്ഷകം വയുനം (5)ഹരണാസുരം
കർമ്മമായ്,കൂർമ്മമായ് മന്ദര ഗിരി രോഹം(6)
മത്താക്കി അമൃതേകി പത്മനാഭൻ

വന്ദിതം വരാഹരൂപാവതാരം- യോഗി (7)
ഹിരണ്യാക്ഷ തരണൻ (8)ചന്തു വന്ദേ
പ്രഹ്ലാദ ധ്യാനം നരഹരി ജനനം
ഹിരണകശുപിൻ നാശം വാസരാന്തം (9)

ചരണം 
അഹമെന്ന ഭാവം നിരുഭ്യം (10)മാബലി
പാതാള വാസിത കാരണൻ വാമനൻ
കാർത്ത്യവീര്യ വീര്യം നിമീലനം (11) – ഭാർഗ്ഗവ-
ചരിതം കേൾക്കുകിൽ ധന്യോഹം (12)
മൌസലമായുധം (13)പ്രബലാസുരരദം (14)
ദ്വാപര വർക്കരാടം (15)ബലരാമൻ
ഹനുമൽ ഹൃദയവാസ കാരണപൂരുഷൻ
രാവണ നിമഥനം (16)ശ്രീരാമ ജന്മം

ഗോ (17) –പരിപാലനം കംസാദി രിപു ഹത
ഗോവിന്ത നാമം മനസ്സാ സ്മരാമി
കലിയുഗാധർമ്മം നിന്ദിതം രക്ഷണൻ (18)
കൽക്കിയായെത്തിടും തീർക്കും ചന്ദ്രികാങ്കണം (19)
               ......................

   1, നവനം= മന്ത്രം ചൊല്ലൽ, 2, ധാമം = ധരിക്കുന്നത് ,3 വൈസാരിണം = മത്സ്യം ,
   4, യുധി = മഹാവിഷ്ണു, 5, വയുനം = അക്ഷരങ്ങൾ ( വേദങ്ങൾ)
    6, രോഹം = ഉയർത്തുക, 7. യോഗി = മഹാവിഷ്ണു 8, തരണൻ = മഹാ വിഷ്ണു                                9. വാസരാന്തം = സന്ധ്യ 10. നിരുഭ്യം == അതിരു കവിഞ്ഞ 11, നിർമാർജ്ജനം,                      12 ധന്യോഹം = ഞാൻ ധന്യനായി 13, മൌസലം = കലപ്പ.                                                 14, രദം = കീഴടക്കൽ 15, വർക്കരാടം = ഉദയകിരണശോഭ16, നിമഥനം = നശിപ്പിക്കുക,         17. ഗോ = പ്രകാശം, 18. രക്ഷണൻ  = മഹാവിഷ്ണു,19, ചന്ദ്രികാങ്കണം = വെൺ നിലാവ്
                                 ***************
                               
                                                                                                                                                                                                                                                                                                                                                                 

അവതാരിക

$
0
0
ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ  എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ എഴുതിയത് ഞാ‍ൻ ആണ്. ബ്ലോഗെഴുത്തുകാരുടെ രചനകൾ പുസ്തകങ്ങളാക്കാൻ മുന്നിട്ടിറങ്ങിയ ലീലാ എം ചന്ദ്രന്റെയും, ശ്രീമൻ. എം ചന്ദ്രന്റെയും നല്ല മനസിനെ ആദരിക്കാതിരിക്ക വയ്യ ചില ശാരീരകപ്രശ്നങ്ങളാൽ എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലാ...അതിന്റെ കുറ്റബോധം മനസിൽ തളം കെട്ടി നിൽക്കുന്നു. അതു മാറ്റാനായിട്ടുമാണ് ഈ പോസ്റ്റ്,നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരിയായ ‘എച്ചുമുക്കുട്ടിയുടെ’-അമ്മീമ്മകഥകൾഎന്ന പുസ്തകത്തിനു ഞൻ എഴുതിയ അവതാരിക ഇവിടെ എടുത്തെഴുതുന്നു ...എല്ലാ ബ്ലോഗ് വായനക്കർക്കും പ്രസ്തുതപുസ്തകങ്ങൾ വാങ്ങാനും, ഒരു  വായിക്കാനും പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ....
 അമ്മീമ്മകഥകൾ- അവതാരിക
ത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങൾ മനസിലാക്കുവാൻ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്.  ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങൾ മനസിലാക്കുവാൻ പ്രയാസമാണ്.അതിനാൽ ജ്ഞാനമാർഗ്ഗഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാർ രണ്ട് വിധമുള്ള  ഭാഷകൾ ഉപയോഗിച്ചിരിക്കുന്നൂ.
          1,നിഷേധഭാഷവേദാന്തത്തിൽ ഈ ഭാഷ വളരെ കൂടുതലായി ഉപയോഗിച്ച് കാണുന്നു.  ബ്രഹ്മസ്വരൂപം അ-ദ്വൈതമാണ്.അതിന്റെ വർണ്ണനവിധിമുഖേനെയാകുന്ന തിനേക്കാൾ  നിഷേധ മുഖേന സാധിക്കുന്നതാണ് എളുപ്പംനിഷേധഭാഷകൊണ്ട് ‘മായ‘ യേയും വർണ്ണിക്കാൻ സാധിക്കും. ‘മായഎങ്ങനെയുള്ളത്എന്ന ചോദ്യത്തിനു, ‘ഇല്ല-എന്നില്ല’ എന്നേ മറുപടി പറയാൻ സാധിക്കുകയുള്ളൂ.. ‘ബ്രഹ്മം എങ്ങിനെ’? എന്ന ചോദ്യത്തിന് ‘സച്ചിദാനന്ദം‘ എന്നാണ് മറുപടി  അസത്തിൽ നിന്ന് വിലക്ഷണമായ ‘സത്തു്’, ജഡത്തിൽ നിന്നും വിലക്ഷണ മായ ‘ചിത്ത്ദുഖത്തിൽ നിന്നും വിലക്ഷണമായ ആനന്ദം ഇവ ഒത്ത് ചേരുന്നതാണ് ‘സച്ചിദാനന്ദംഅസത്ത്ജഡം,ദുഖം ഇവ സകലർക്കും അനുഭവമുള്ളതാണ്ഇങ്ങനെ അല്ലാത്തതിന്റെ പേരാണ് ബ്രഹ്മം.ഭഗവാൻ എങ്ങനെ ഉള്ളതാണെന്ന് പറയുവാൻ വിഷമമാണെങ്കിലും,എങ്ങനെ ഉള്ളതല്ലാ എന്ന് പറയുവാൻ എളുപ്പമാണ്.അങ്ങനെ ,  വേദാന്തത്തിൽ നിഷേധ ഭാഷ വളരെ ഉപയോഗപ്രദമാണ്ആ ഭാഷ ശരിക്കും മനസിലാക്കുവാൻ  അഭ്യാസവും പൂർണ്ണവൈരാഗ്യവും ആവശ്യമുണ്ട്..
2 , വിധിഭാഷ: മേൽപ്പറഞ്ഞ വിധമുള്ള അഭ്യാസവും വൈരാഗ്യവും ഇല്ലാത്തവർക്ക് വിധി മുഖേന മാത്രമേ ഭഗവാനെ പറ്റി മനസിലക്കുവാൻ സാധിക്കുകയുള്ളൂ..അതിനാൽ നമ്മുടെ ശാസ്ത്രകാരന്മാർ ഇതിഹാസരൂപത്തിൽ രൂപകങ്ങൾ( SYMBOLS) കൊണ്ട് ഭഗവാനെ വർണ്ണിച്ച് ,ആ ഭഗവാന്റെ സ്വരൂപം,സാധാരണക്കാർക്ക് കൂടി മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുന്നൂ എന്താണ് ഭഗവാൻഈ എളിയവന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രവർത്തിയാണ് ഈശ്വരൻസ്വാഹംഅഹംബ്രഹ്മാസ്മിതത്ത്വമസി.എന്നൊക്കെ പറയാംഎന്നല്ല എന്നു തന്നെ പറയണം..ഞാൻ തന്നെ ആകുന്നൂ എല്ലാം.
     ഇത്രയും ഇവിടെ പറഞ്ഞുവന്നത് എച്ചുമുക്കുട്ടിയുടെ അമ്മീമ്മകഥകളിലെ കേന്ദ്ര കഥാ പാത്ര മായ അമ്മീമ്മ എന്ന റ്റീച്ചറിന്റെ മാനസ സഞ്ചാരത്തെപറ്റിയും കഥാകാരിയുടെ രചനാ രീതിയെ പറ്റിയും പറയുവാൻ വേണ്ടിയാണ്. കഥാകാരിയുടേ  അമ്മയുടെ ജേഷ്ഠ സഹോദാരിയാണ് ഈ പുസ്തകത്തിലെഎല്ലാ കഥകളിലും നിറഞ്ഞു നിൽക്കുന്ന അമ്മീമ്മ(പേരമ്മ) എന്ന ഉന്നത കുലജാതയായ സ്ത്രീ. സാധാരണ മലയാളികൾ വല്ല്യമ്മ എന്നാ വിളിക്കാറുള്ളത്.
  പന്ത്രണ്ട് വയസുള്ള പ്പോൾ തന്നെ തന്റേതായ കാരണങ്ങൾ ഒന്നുമില്ലതെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ..ആവർ ആത്മഹത്യ ചെയ്തില്ലാ.. അവർ ഞാൻ ആദ്യമേ സൂചിപ്പിച്ചപോലെ നിഷേധ,വിധിഭാഷയിലൂന്നിയ കർമ്മത്തിലൂടെ ഒരു സാധരണ മനുഷ്യ സ്ത്രീയായും,ചിലപ്പോൾ എല്ലാമറിയുന്ന സന്യാസിനിയായും... മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു.
ചാതുർവർണ്ണ്യത്തിലെ മുൻ തട്ടുകാരാണല്ലോ ബ്രാഹ്മണർ. (വീരാൾ പുരുഷന്റെ മുഖത്ത് നിന്നും ജനിച്ചവൻ)   ബ്രഹ്മത്തെ അറിയുന്നവർ -ബ്രാഹ്മണർ എന്ന ഒരു മിഥ്യാ ചിന്ത പലപ്പോഴായി നമ്മൾക്കിടയിൽ പ്രചരിച്ച് വന്നിരുന്ന ഒരു വിശേഷണം ആണ്...ബ്രഹ്മം എന്നലെന്താണ്... ജ്ഞാനം. അതായത് പ്രകാശം, പ്രകാശം എന്നാൽ അറിവ് ...അപ്പോൾ നല്ല്’  അറിവുള്ളവരെല്ലാം ബ്രാഹ്മണർ എന്ന് തന്നെ ചിന്തിക്കാം... ഈ അടുത്തകാലത്ത് കേട്ട ഒരു വാർത്ത എന്നെ വല്ലാതെ അലട്ടി.ഉടുതുണിക്ക് മറുതുണി ഇല്ലാതെയും,ശാന്തിയും,കവടി  നിരത്തലുമായും,പിന്നെ ഹോട്ടലിൽ ജോലിക്ക് നിൽക്കുകയുമൊക്കെ ചെയ്യുന്ന സവർണ്ണർനടത്തിയ ഒരു പ്രസ്ഥാവന എന്നെ ചിരിപ്പിക്കുകയും കൂടി ചെയ്തു.അഗ്നിഹോത്രി ഉണ്ടാക്കിയ ഒരു അമ്പലത്തിൽ അന്യജാതിക്കാർക്ക് പ്രവേശനം ഇല്ലഎന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നൂ. അഗ്നിഹോത്രിപറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത സന്തതിയാണെന്നു. ആ ബോർഡ് സ്ഥാപിച്ചവർക്ക് അറിവില്ലായിരിക്കുമൊ?
അതുപോലെ തന്നെ ഗുരുവായൂരിലും ഉണ്ട് ഇത്തരം ഒരു എഴുത്തു പലക.അവിടെ ദിനം തോറും എത്രമാത്രം ആഹിന്തുക്കളും അന്യജാതിമതക്കാരും കയറി ഇറങ്ങുന്നതെനിക്കറിയാം. ഗുരുവായൂരപ്പൻ  ഇതുവരേക്കും അവിടെ നിന്നും എണീറ്റ് ഓടിയതായി എനിക്കറിയില്ലാ..എന്നാൽ ലോകം കണ്ട ഏറ്റവും വലിയ ഗായകനായ യേശുദാസിനു അമ്പലത്തിൽ കയറാൻ കഠിനമായ വിലക്ക്...അദ്ദേഹം ക്രിസ്തു മതവിശ്വാസിയായ അച്ഛന്റേയും അമ്മയുടേയും വയറ്റിൽ പിറന്നു പോയത് ഒരു മഹാപാപമാണോ.അദ്ദേഹം ഹിന്ദുദൈവങ്ങളെക്കുറിച്ച് പാടിയതിന്റെയത്ര പാട്ടുകൾ ഏതെങ്കിലും ബ്രാഹ്മണർപാടിയിട്ടുണ്ടോ.? ഇതിനേക്കാൾ തീവ്രമായിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നവ്യക്തിയാണീ  അമ്മീമ്മകഥകളിലെ പേരമ്മ
കഥാകാരിയുടെവാക്കുകൾകടമെടുത്താൽമുപ്പതുവയസ്സു  തികഞ്ഞതിനുശേഷം നിരാഹാരമുള്‍പ്പടെയുള്ള  സമരം ചെയ്ത് അക്ഷരം പഠിയ്ക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു..   പിന്നീട്  കുറച്ച്  നാളുകള്‍ക്കു  ശേഷം അപ്പാ അവർക്കായി ഒരു വീട് വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചുഎങ്കിലും ഒരു വ്യവസ്ഥ കൂടി ആധാരത്തിലെഴുതണമെന്ന് ശഠിയ്ക്കുവാൻ അദ്ദേഹംമറന്നില്ലവീടുംപറമ്പുംഅമ്മീമ്മയുടെമരണശേഷംസഹോദരന്റെ മകന്. വീടിന്റെയും പറമ്പിന്റേയും ഒരു സൂക്ഷിപ്പുകാരി മാത്രമായിരിയ്ക്കുംഅവർ എന്നർത്ഥം.
      അമ്മീമ്മയുടെ അനിയത്തി കഥാകാരിയുടെ അല്ലെങ്കിൽ പ്രസ്തുത കഥകളിലെ പ്രതിനിധി യുടെ അമ്മ, അന്യജാതിയിൽ പെട്ട ഒരാളെയാണ് വിവാഹം കഴിച്ചത്. ഒരു ഭഗവത് ഗീതയും രണ്ട് ചിരട്ടകയിലുകളുംഎന്ന കഥയിൽ അച്ഛൻ ഒരു മര ആശാരിയായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.അത് ആ കഥയിൽ  ഒന്നുമറിയാത്തപ്രായത്തിൽ കഥാകാരിയുടെയും അനിയത്തിയുടേയും മനസിൽ വിതച്ച ദുഖങ്ങളുടെ വല്ലാത്ത ഒരു ഭാവതലം നമുക്ക് വായിച്ചെടുക്കാനാകും
   ആ വിവാഹത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സഹോദരന്മാർ അമ്മീമ്മയുടെ തലയിൽ കെട്ടിവച്ചുഅപ്പോൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ഒരു ഗ്രാമത്തിലെ മുഴുവന്‍   ബ്രാഹ്മണ്യത്തിന്റെയും അഭിമാന പ്രശ്നമായി മാറി.  ഒരു ചെറിയ വീട് വാങ്ങി ഏകാകിനിയായ മകൾക്ക് മാത്രമായി നൽകിയ അപ്പാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനുള്ള അവസരവും ആണ്മക്കൾക്കങ്ങനെ എളുപ്പത്തില്‍  തുറന്നു കിട്ടി. അനര്‍ഹമായ സ്വത്ത് നേടിയ അമ്മീമ്മയ്ക്കും  ബ്രാഹ്മണ്യത്തിനു തീരാത്ത മാനക്കേടുണ്ടാക്കിയ അനിയത്തിയ്ക്കും എതിരെയാണു കേസ് നടന്നത്.
പത്താം ക്ലാസും,റ്റി.റ്റി.സിയും മാത്രം പഠിച്ച ഒരു സ്ത്രീ.വലിയ ലോക പരിചയം ഒന്നുമില്ലാത്തവർ. കഷ്ടിച്ച്  നൂറ്റമ്പത് രൂപ ശമ്പളം പറ്റിയിരുന്നവള്‍.  അതുവരെ ജീവിച്ചു പോന്ന അപ്പാവിന്‍റെ  എട്ടുകെട്ട്  മഠത്തില്‍  നിന്ന്  ഒരു ദിവസം രാവിലെ ഉടുത്ത സാരിയോടെ പടിയിറക്കി വിടപ്പെട്ടവള്‍.  ഒരു ഗ്രാമം ഒന്നടങ്കം  വാടക വീടു  നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും  പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവള്‍അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്ക്  ശേഷം   വാടകയ്ക്ക് ലഭിച്ചഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ മനസ്സുറപ്പോടെ  ഒറ്റയ്ക്ക് പാര്‍ത്തവള്‍.ആ കേസിൽ അവർ വിജയിച്ചു.തന്റെ ജാതിയിൽ പെട്ടവരെ മുഴുവനും അമ്പരപ്പിച്ചു കൊണ്ട്... ധനം സ്വത്ത് സമ്പാദ്യംഎന്ന കഥയിലാണ് കഥാകാരി തന്റെ കുടുംബത്തെ കുറിച്ച് ഇത്രയെങ്കിലും പറയുന്നത്.
        സി.രാധാകൃഷ്ണൻ എന്ന  മഹാനായ എഴുത്തുകാരന്റെ ഒൻപത് നോവലുകളിൽഅപ്പുഎന്നൊരു കഥാപാത്രം വരുന്നുണ്ട്.അപ്പു എന്നത് കഥാകാരൻ തന്നെയാണ്..ഇവിടെ എല്ലപേർക്കും സുഖം തന്നെഎന്ന നോവലിലാകട്ടെ.അപ്പു എന്നപേരല്ലാതെ, ബന്ധുക്കൾ ക്കാർക്കും തന്നെ നോവലിസ്റ്റ് പേരുകൾ നൽകിയിട്ടില്ലാ. അപ്പുവിന്റെ അമ്മ,അപ്പുവിന്റെ അച്ഛൻ..തുടങ്ങിയ പകരനാമങ്ങളാണ് നൽകിയിരിക്കുന്നത്.. (പ്രസ്തുത നോവൽ കൈരളി ചാനലിൽ സീരിയൽ ആക്കിയപ്പോൾ അതിന്റെ തിരക്കഥയും, സംഭാഷണവും എഴുതിയത് ഈയുള്ളവനാണ്..അന്ന് പേരുകൾ പുതിയതായി കണ്ട് പിടിക്കാൻ ഞാൻ കുറച്ച് ബുദ്ധിമുട്ടുകയും ചെയ്തതത് ഇത്തരുണത്തിൽ അറിയാതെ ഓർമിച്ചു പോയി  ) ഇവിടെ എച്ചുമുക്കുട്ടിയും ആ വഴിക്കാണ് നീങ്ങുന്നത്.കഥകൾക്കിടയിൽ വന്നു പോകുന്ന ചില കഥാപാത്രങ്ങളെ ഒഴിച്ചാൽ മറ്റാരുടെയും പേരുകൾ ഇവിടെ ഉപയോഗിക്കുന്നില്ലാ.നാക്ക് തിരുന്താത്ത സമയത്ത്.പേരമ്മക്ക് പകരമായി വിളിച്ച അമ്മീമ്മയേയും ആ പേരിൽ തന്നെ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. ആ അമ്മീമ്മയോടൊപ്പം താമസിച്ച കഥാകാരിയുടെ സ്വഭാവത്തിന്റെ ഗുണങ്ങൾ അവരുടെ ചിന്തകളിലും എഴുത്തിലും നന്നായി പ്രതിഫലിക്കുന്നു. തന്റെ ഈറ്റില്ലത്തെകുറിച്ചും.കുട്ടിക്കാലങ്ങളിൽ താൻ അനുഭവിച്ച ദുരവസ്ഥയെക്കുറിച്ചും കഥാകാരി വചാലമാകുന്നത് നമുക്കും നൊമ്പരമുണർത്തുന്നൂ..കഥാകാരിയുടെ വാക്കുകൾ...
 “വേരുകളെ കുറിച്ച് ഒന്നും  എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ലകാരണം  വേരുകളുടെ പടലങ്ങളില്ലാത്തഅഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ കുടുംബചരിത്രങ്ങളുടെ  യാതൊരു  ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍.  പശ്ചാത്തലമില്ലാത്ത  ഒരു  ചിത്രം  പോലെയോ   വാദ്യവൃന്ദങ്ങളില്ലാത്ത ഒരു  ഗാനം  പോലെയോ  ഉള്ള  ജീവിതം.  എന്‍റെ തറവാട് ,എന്‍റെ  അമ്മ വീട്എന്‍റെ അച്ഛന്‍ വീട്എന്‍റെ ബന്ധു വീടുകള്‍  ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ലഎന്തിന് എല്ലാവരും എന്‍റെ  ജാതി എന്ന്  പറയുന്നതു പോലെ... ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ  എന്നോ  അല്ലെങ്കില്‍ ഞാന്‍ ഒരു  ചോവനാണെന്നോ   അതുമല്ലെങ്കില്‍  ഞാനൊരു പുലയനാണെന്നോ  ഉറപ്പായി നെഞ്ചൂക്കോടെ  പറയാന്‍  എനിക്ക് കഴിയില്ല.അമ്മാതിരി  രക്തം എന്നിലൊരിക്കലും തിളക്കുകയില്ല.എല്ലാ ജാതികളിലും  മതങ്ങളിലും  ഉള്ളിന്‍റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന എന്‍റേതിന്‍റെ  മേന്മയും ‘  ‘ ഇതാ  നോക്കുഇതാണ്  എന്‍റേത്  ‘എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘ നമ്മടെ കൂട്ടത്തിലെയാ ‘ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.
വേരുകളെപ്പറ്റി  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരുന്നത്  അമ്മീമ്മയാണ്തഞ്ചാവൂരിനടുത്ത് ശുദ്ധമല്ലി  എന്നൊരു  ഗ്രാമമുണ്ടെന്നും അവിടത്തെ അഗ്രഹാരത്തില്‍ നിന്നും  പുറപ്പെട്ടു പോന്ന അനന്തരാമയ്യര്‍,  കൃഷ്ണയ്യര്‍രാമയ്യര്‍,  നാരായണയ്യര്‍ എന്നീ നാലു സഹോദരങ്ങളില്‍ അനന്തരാമയ്യരുടെ സന്തതീപരമ്പരയാണ് അമ്മീമ്മയുടേതെന്നും അങ്ങനെയാണ് ഞാന്‍  മനസ്സിലാക്കിയത് ആയിരത്തി എഴുന്നൂറുകളിലായിരുന്നു ഔപമന്യഭ ഗോത്രത്തില്‍ പെട്ട ശൈവഭക്തരായ  ഈ സഹോദരന്മാര്‍ കേരളത്തിലെത്തിയത്വൈഷ്ണവരുടെ  പീഡനവും തഞ്ചാവൂര്‍ രാജാവിന്‍റെ  ഖജനാവിനുണ്ടായ ദാരിദ്ര്യവുമായിരുന്നുവത്രെ  ആ പലായനത്തിനു കാരണം.
ബ്ലോഗിലെ രചനകളിലൂടെയാണ് ഞാൻ എച്ചുമുക്കുട്ടിയെ അറിയുന്നത്..പുതിയ തലമുറയിലെ എഴുത്തുകാരിൽ ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള മറ്റൊരു വ്യക്തി ഇല്ലാ എന്നുള്ളത് എന്റെ മാത്രം ചിന്തയല്ലാ. കണ്ടറിവും കേട്ടറിവും,കൊണ്ടറിവും ആണ് ഒരു എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ മൂലധനം അത് വളരെ എറെ ഉള്ള ഒരു എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. ഇവിടെ ഓരോ കഥകളെക്കുറിച്ചും ഞാൻ വേറെ വേറെയായിട്ടു ഇഴകീറി അവലോകനം ചെയ്യാൻ ശ്രമിച്ചിട്ടില്ലാ.അതിനൊരു കാരണം കൂടിയുണ്ട്.ഒരു മുൻ ധാരണയോടെ വായനക്കാർ കഥ വായിച്ച് തുടങ്ങണ്ടാ..മാത്രവുമല്ലാ..എന്റെ കാഴ്ചപ്പാടായിരിക്കില്ല,വായനക്കാരുടെ  കാഴ്ചപ്പാട്.
എങ്കിലും ഇതിലുള്ള  രണ്ട് കഥകളെപ്പറ്റി ഇവിടെ അവലോകനം ചെയ്യാതെ പോകുന്നത് ശരിയല്ലാ എന്ന് എനിക്ക് തോന്നുന്നു.ഒന്ന് ‘തെണ്ടി മയിസ്രേട്ട്‘ മറ്റൊന്ന് ‘ഒരു ജീവചരിത്രം
ഇതിൽ ആദ്യത്തെ കഥ വായിച്ചപ്പോൾ തന്നെ എന്റെ മുന്നിൽ മറ്റൊരു കഥാപാത്രം തെളിഞ്ഞു വന്നു.എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ‘തെണ്ടിമജിസ്രേട്ട്’.പലനാടുകളും ഉണ്ടാവാം ഇത്തരക്കാർ.. കാട്ടാലുകൾ നിറഞ്ഞഒരു പ്രദേശമായിരുന്നു എന്റെ നാട് കാട്ടാലുകളും,നാട്ടിൻപുറത്തിന്റെനന്മയും മുറിച്ചെറിയപ്പെട്ടപ്പോൾപിന്നെ അത് കാട്ടാക്കട എന്ന് ലോപിച്ചു.എങ്കിലും തിരക്കൊട്ടുമില്ലാ നാൽക്കവലയിലെ പ്രഭാതത്തിൽ ,പേരിനുസ്മാരകം എന്ന പോലെ ഒരു കാട്ടാൽ നിൽപ്പുണ്ടായിരുന്നു.അതിന്റെ ചോട്ടിൽ താടി വളർത്തിയ ഒരളും പിന്നെ നമ്മുടെ തെണ്ടിമനിസ്രേട്ട് എന്നസ്ത്രീയും ഇരിപ്പു ണ്ടായിരുന്നു.താടി വളർത്തിയ ആൾ മറ്റാരുമല്ലായിരുന്നു.സാക്ഷാൽ ജോൺ എബ്രഹാം എന്ന കഥാകാരനായ സിനിമാ ക്കാരനായിരുന്നു.ഞങ്ങൾ ചെറുപ്പക്കാർ അന്നൊരു ഫിലിം സൊസൈറ്റി കാട്ടാക്കടയിൽ രൂപീകരിച്ചിരുന്നു.അതിന്റെ ഒരു മീറ്റിംഗിൽപങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരുന്നത്.ഞങ്ങൾ നാലഞ്ചുപേർ ജോണിന്റെ അടുത്തെത്തിയത് കണ്ട് ലീല എന്ന തെണ്ടി മജിസ്രേട്ട്എണീറ്റു.’ഹോ.ജന്മിമാരെത്തിയല്ലോ..ഇനി ഞാൻ പോട്ടെ’ എന്ന് പറഞ്ഞ്  സ്ത്രീ  നടന്നൂ.ജോൺ എബ്രഹാം എന്ന കലാകാരൻഎന്നോട് പറഞ്ഞു “ പോയ സ്ത്രീ “ ഭ്രാന്തി അല്ല..അവർ വ്യാസനാണ്വാത്മീകിയാണ്വിവേകാനന്ദനാണ് മറ്റാരൊക്കെയോ ആണ്പക്ഷെ ……
അതെ  പക്ഷേയുടെ മറ്റൊരു പതിപ്പാണ് എച്ചുമുക്കുട്ടിയുടെ തെണ്ടിമയിസ്രേട്ട് എന്ന കഥയിലെ ജാനകി.ജാനകി എന്നപേർ അമ്മീമ്മ മാത്രമേവിളിച്ചിരുന്നൊള്ളൂ..ബാക്കി എല്ലാപേർക്കും അവർ ‘തെണ്ടിമയിസ്രേട്ട്‘ തന്നെ ആയിരുന്നു.
തിരുവിതാംകൂറിലെ രാജാക്കന്മാർ പണ്ടൊക്കെ ഒരോ ഭാഗത്തേക്കും നായാട്ടിനായും,കർമ്മ നിർവഹണത്തിനുമായി പോകുമായിരുന്നുപോകുന്നദിക്കിൽ ഏതെങ്കിലും നായർ ഭവനത്തിൽ അന്തിയുറങ്ങും വീട്ടിലെ എതെങ്കിലും കന്യകമാർ ആയിരിക്കും അന്ന് രാജാവിനെസൽക്കരിക്കുക.അന്നത്തെ രാവിന്റെ സുഖത്തിനും,സംതൃപ്തിക്കുമായി ,ആ കുട്ടിക്ക് കരമൊഴിവായി ഭൂമിയും,വയലേലകളും നൽകപ്പെടും.ആ വീട്ട്കാരെ പിന്നെ അമ്മച്ചിവീട്ടുകാർ എന്നാണ് അറിയപ്പെടുന്നത്.അത്തരം വീടുകൾ ഇന്നും എന്റെ നാട്ടിലുണ്ട്.രാജാനോ ബഹു വല്ലഭ’ ...........
അതുപോലെ നമ്പൂരിമാർക്കും ഇത്തരം വേലകളുണ്ടായിരുന്നു.മുൻ കൂട്ടി അറിയിച്ചിട്ടു തന്നെ ഇവർ നായന്മാരുടെ വീടുകളിൽ അന്തി  ഉറക്കത്തിനു പോകും.നമ്പൂതിരി തൊട്ട പെണ്ണിനെ വേൾക്കാൻ മത്സരിക്കുന്ന നാണം കെട്ട നായന്മാർ ഒരുപാടുണ്ടായിരുന്നു അന്ന് കേരളത്തിൽ.അത്തരത്തിൽ നമ്പൂതിരി തൊട്ട പെണ്ണായിരുന്നു.ഞങ്ങളുടെ നാട്ടിലെ തെണ്ടിമജിസ്രേട്ടായ ലീല.
വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ.കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ.അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയുംചുവന്നബൈക്കുമുള്ളനസീറുമായിചില്ലറചുറ്റിക്കളികൾതുടങ്ങിയപ്പോൾ അമ്പലത്തിലെ  ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ…….
എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന മജിസ്രേട്ടായിരുന്നു ജാനകി.തെണ്ടി മജിസ്രേട്ട്, തെണ്ടിയായതിന്റെ പിന്നിലെ കാരണം പറയുമ്പോൾ കഥാകാരിയുടെ രോഷം സീമാതീതമാകുന്നത് നാം കാണുന്നു. ഇവിടെ കഥാകാരിയുടെ സാമൂഹിക പ്രതിബദ്ധതയും,ഒരുകാലത്തുണ്ടായിരുന്ന സവണ്ണ മേധാവിത്തത്തെ മുച്ചൂടും എതിർക്കുന്ന ഒരു വിപ്ലവകാരിയുടെ സ്വരവിന്യാസം നമ്മളെ ചിന്താകുലരാക്കുകയും ചെയ്യുന്നു. തെണ്ടി നടക്കുന്ന ജാനകിയുടെ രോഷം അഗ്നിയായി പടരുമ്പോൾ..........
 പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ലവെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം.ഒരുമേങ്കിലും  വേണംപെണ്ണങ്ങള്ക്ക്ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കിഅല്ലാണ്ട്  ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്? പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത്എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേകല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്.കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞുന്ന്ട്ട് ചാടിച്ചത്തൂന്നാക്കിടീച്ചറ്ക്ക് അറിയോഎല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടേ.. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ലഅത് നിശ്ശംണ്ടോഅവര്ക്കെന്താആകേം പോകേം  തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് അത്രേന്നേള്ളൂഅപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……പട്ടമ്മാരോട് പൊറ്ക്കാം,അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാംപോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാംആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാംവിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ……മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.
ജാ‍നകിയുടെ മകളെ പെഴപ്പിച്ച ആളിനെ കഥാകാരി തിരയുന്നുണ്ടായിരുന്നു.ആരെന്ന് ആരും പറഞ്ഞ് കേട്ടില്ല.കൊലപാതകങ്ങൾ അപകടമരണങ്ങളാ‍യി.. അപായപ്പെടുത്തിയ പെൺകുരുന്നുകളുടെ,അവരുടെ അമ്മമാരുടെ ശാപങ്ങൾ കുലം മുടിച്ചു.
മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ. ഒക്കെ കഥാകാരി ചിന്തയിൽ നിന്നും പുറത്തെടുക്കുമ്പോൾ,ഒരു പക്ഷേ നമുക്ക് തോന്നാം പുരുഷവിദ്വേഷത്തിന്റേ വഴികളിലൂടെ യാണോ സഞ്ചരിക്കുന്നതെന്ന്.... ആ വാദമുഖത്തെ ഞാൻ ഖന്ധിക്കുന്നത് മറ്റു കഥകളിലൂടെ കഥാകാരിയുടെ മനസിനെ നോക്കി കാണുമ്പോഴാണ്....
തെണ്ടിമജിസ്രേട്ടെന്ന കഥ പറഞ്ഞവസാനിപ്പുക്കുന്നതിങ്ങനെയാണ്... യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നുവിശ്വരൂപം ദൈവങ്ങൾക്കു  മാത്രമാണെന്ന് പറഞ്ഞത് ആരാണ്കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?.........
ഇവിടെ ഒരു പെണ്ണിന്റെ ദു:ഖം നമ്മെ വല്ലായ്മയുടെ കയത്തിൽ  കൊണ്ട് ചെന്നെത്തിക്കുമ്പോൾഒരു ജീവചരിത്രംആണിന്റെ കഥയായി നമ്മെ മഥിക്കുന്നൂ..ആണും പെണ്ണും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജാനകിയമ്മ ഒരു വശത്ത് ,ഗോവിന്നൻ മറു വശത്ത്.
മുപ്പതും നാൽപ്പതും നിലകളുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർ മറക്കുവാനിടയുള്ള ഗ്രാമത്തിന്റെ പച്ചപ്പിലെ പച്ചയായ ഒരു കൃഷിക്കാരനാണ് ഗോവിന്ദൻ.ഗോവിന്ദൻ,നാട്ടുകാർക്ക് ഗോവിന്നൻ ആണ്. ഗോവിന്നൻ ജീവിതത്തിൽ ആദ്യമായി ഒരു ഷർട്ട് ധരിച്ചത് അമ്മയുടെ കണ്ണ് കാണിക്കാൻ ആശുപത്രിയിൽ പോയ ദിവസമാണ്.കൃത്യമായി ജോലി ചെയ്യുകയും,അതേ കൃത്യതയൊടെ കണക്ക് പറഞ്ഞ് കാശുവാങ്ങുകയും ചെയ്യുന്ന ഗോവിന്ദൻ.      ഗ്രാമത്തിന്റെ തിന്മകളിൽ ഗോവിന്ദനും അകപ്പെട്ടു.അമ്മയെ ജീവനു തുല്ല്യം സ്നേഹിച്ച അയ്യാൾ ഒരു ദിവസം പെണ്ണ് കെട്ടി..അമ്മായിപ്പോരിൽ അവൾ വീട് വിട്ടു.പിന്നെ അമ്മയും തന്നെ വിട്ട് പോയപ്പോൾ...അവനുജീവിതം ദുസഹമായി... അവൻ അവസാനം ആത്മഹത്യ ചെയ്യുന്നു.നമ്മൾ പലപ്പോഴായി കേട്ട ഒരു കഥ.പക്ഷേ ആഖ്യാന പാഠവവും,ഗ്രാമാ‍ന്തരീക്ഷവും നമ്മൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാകുന്നു.മാത്രവുമല്ലാ എച്ചുമുക്കുട്ടിയുടെ പല കഥകളും പുരുഷവിദ്വേഷത്തിന്റെ തീക്കാറ്റ് വീശീയടിക്കുന്നത് കാണാം.അതു ചിലപ്പോൾ വായനക്കാർക്ക് ,ഈ കഥാകാരി ഒരു പുരുഷവിദ്വേഷിയാണെന്ന ചിന്തയും ഉടലെടുക്കാൻ സാധ്യതയുണ്ട്.അതല്ലാ എന്നെ ചിന്തക്ക് അടിവരയിടാനാണ് ഈ രണ്ട് കഥകളും ഇവിടെ പ്രത്യേകം പരാമർശിക്കപ്പെട്ടത്..
കലാസ്വാദനത്തിലെ ഏറ്റവും പ്രാധമികമായ വികാരം,കനക്കെ പോഷിപ്പിക്കപ്പെടുന്ന ആഖ്യാന രീതിയാണിവിടെ അനുസന്ധാനം ചെയ്യുന്നത്.എന്നാൽ ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ വായനക്കാരൻ അറീയാതെ ഒരു മൂന്നാം കണ്ണ് അവയ്ക്കിടയിലൂടെ വായിച്ച് പോകുന്നുണ്ട്.അതൊരു രണ്ടാം വായനയാണ്.ആദ്യ വായനയോടൊപ്പം നടക്കുന്ന രണ്ടാം വായന.അതുകൊണ്ട് തന്നെ ആദ്യവായനയിൽ കാണത്തപലതും ഈ മൂന്നാം കണ്ണ് ദർശിക്കുന്നു.ആദ്യവായനയിൽ കണ്ടതിനെ പുതുക്രമത്തിൽ വിന്യസിച്ച് അർത്ഥം മാറ്റുകയും ചെയ്യുന്നു.കഥപറച്ചിലിനുമപ്പുറം ഈ കഥകളെ മറ്റൊരു മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നത് ഈ നവ്യസാർത്ഥകതയാണ്.അത് കഥയിൽ നിന്നും വേറിട്ട് നിൽക്കുന്നില്ലാ..ഇവി ടെ എച്ചുമുക്കുട്ടിയുടെ കഥകൾ ഒന്നും സമർത്ഥിക്കുന്നില്ലാ.കഥകളുടെ രീതിയും അതല്ലാ. സംഭവങ്ങളെ നോക്കി കാണുന്ന ഒരു സവിശേഷസമ്പ്രദായമാണ് അത്. ആ സവിശേഷസമ്പ്രദായമാകട്ടെ രൂപപ്പെടുന്നത് കഥാകാരി  എങ്ങനെ ജീവിതത്തെ നോക്കി കാണുന്നൂ എന്നതിന്റെ അടിസ്ഥാനത്തിലാണ്താനും.
ഇവിടെ ഓരോ കഥകളും കഥാകാരിയുടെ ജീവിതബോധത്തിന്റെ ബിംബമാണ് സൃഷ്ടിക്കുന്നതെന്നുകാണാൻ പ്രയാസമില്ലാ.  ഒരൊറ്റകൃതി ഈ എഴുത്തുകാരിയുടെ ജീവിത ബോധത്തിന്റെ സമഗ്രതയെ പ്രതിബിംബിച്ച് കൊള്ളണമെന്നില്ലാ.ഇനിയും പുറത്തിറങ്ങേണ്ട(ബ്ലോഗുകളിൽ ഈ എഴുത്തുകാരിയുടെ മറ്റ് കഥകളും അനുഭവങ്ങളും വായിച്ചിട്ടുള്ള ഒരാളെന്ന നിലയിലാണ് ഞാനിതിവിടെ പറയുന്നത്)ഓരോ കൃതിയിലൂടെയും അത് വെളിപ്പെട്ട് പൂർണ്ണതയിലേക്ക്  നീങ്ങുകയാണ്ചെയ്യേണ്ടത്.അല്ലെങ്കിൽ ചെയ്യുന്നത്.അങ്ങനെ  ഒരു  എഴുത്തുകാരന്റെ,(എഴുത്തുകാരിയുടെ) കൃതി എല്ലാം കൂടി ചേർന്ന് ഒരു ജൈവസമഗ്രമാകുന്നു.ഒരു മുഖ്യ ഘടനയാകുന്നു.ഒരു പ്രപഞ്ചമാകുന്നു. അതിലെ ഓരോ കൃതിക്കും തനത് ജീവിതവും,മൂല്യവ്യവസ്ഥയും.അസ്ഥിത്വവും ഇഴചേർന്ന് നിൽക്കും.
ജീവിതബോധത്തെ കൃതിയിലേക്ക് പ്രക്ഷേപിക്കുകയല്ല എഴുത്തുകാരൻ ചെയ്യുന്നത്. അസ്തിത്വവാദത്തിന്റെ വിചാര ശൈലി ഉപയോഗിച്ച് പറഞ്ഞാൽ,സാഹിത്യസൃഷ്ടി എഴുത്തുകാരന്റെ കർമ്മമാണ്...പൂർവ്വ നിർണ്ണീതമായ ഒരാശയലോകത്തെ കഥകളിൽ വിദഗ്ധമായി നിക്ഷേപിക്കുകയല്ലാ,കഥാരചന എന്ന കർമ്മത്തിലൂടെ  ആ ആശയലോകവും തന്റെ സത്തയും സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.എഴുത്ത് സ്വയം സൃഷ്ടിക്കലാകുന്നത് അങ്ങനെയാണ്.

ഞാൻ തുറന്ന് പറയട്ടെ, സൃഷ്ടിയുടെ ഈ സ്വഭാവത്തെക്കുറിച്ച് ഓർക്കാൻ നിർബന്ധിക്കുന്നതാണ് എച്ചുമുക്കുട്ടിയുടെ കഥകൾ.ഗിമിക്കുകളുടെ പുറകെ കഥാകാരി പോകുന്നില്ലാ. ആദ്യവരികളിൽ ആവേശത്തിന്റെ തിര ഇളക്കുന്നില്ലാ.അനുവചകരെ തന്റെ കൂടടെ നിർത്തി,സസ്പെൻസ് കളിക്കുന്നതിലും.ഇക്കാലതെകഥ്കളിൽ കാണുന്ന പോലെകഥാന്ത്യത്തിലേ ട്വിസ്റ്റോപൊട്ടിത്തെറിക്കുന്ന ക്ലൈമാക്സോ ഒന്നും ഇവിടെ കഥാകാരി ഉപയോഗിക്കുന്നില്ലാ...എന്നാൽ..നമ്മൾ ഒരോകഥയും അവേശത്തോടെ വായിച്ചു നീങ്ങുന്നത് അതിലെ ജീവിതഗന്ധി ആയ ആവിഷ്കാരം കൊണ്ട് തന്നെയാണ്.
ഈ കഥകൾ പുസ്തകരൂപത്തിലാക്കുന്നതിനു മുന്നിട്ടിറങ്ങിയ സീയെല്ലെസ് ബുക്സിന്റെ പ്രസാധകരായ,ശ്രീമതി ലീലാ.എം.ചന്ദ്രനും.ശ്രീമെൻ.ചന്ദ്രൻ അവർകൾക്കും നല്ലൊരു നന്ദി പറയാതെ വയ്യ.
കാരണം, നാളെയുടെ വാഗ്ദാനമാണ് എച്ചുമുക്കുട്ടീ എന്ന എഴുത്തുകാരി.ആ തൂലികയിൽ ഒളിഞ്ഞിരിക്കുന്ന പടവാളിന്റെ തിളക്കം നമുക്ക് കാണാൻ സാ‍ധിക്കുന്നു.അനുഭവങ്ങൾ രചനകൾക്ക് ഇലത്താളമാകുന്നു.വാക്കുകളിൽ തിമിലയുടെ മുഴക്കം കേൽക്കുന്നു.ഇട്യ്ക്കയുടെ സാന്ദ്രലയം വരികളിൽ ലാസ്യമാകുന്നു.
ചന്തു നായർ,
ശ്രീവിജയ,മംഗലയ്കൽ
കാട്ടാക്കട,തിരുവനന്തപുരം
   
     അടുത്തത്....നീർമിഴിപൂക്കൾ.........കുഞ്ഞുസിന്റെ പുസ്തകത്തിന്റെ അവതാരിക

അവതാരിക -2 നീർമിഴിപൂക്കൾ

$
0
0
     
                                                                                                                                                                     ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ  എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ എഴുതിയത് ഞാ‍ൻ ആണ്. ബ്ലോഗെഴുത്തുകാരുടെ രചനകൾ പുസ്തകങ്ങളാക്കാൻ മുന്നിട്ടിറങ്ങിയ ലീലാ എം ചന്ദ്രന്റെയും, ശ്രീമൻ. എം ചന്ദ്രന്റെയും നല്ല മനസിനെ ആദരിക്കാതിരിക്ക വയ്യ ചില ശാരീരകപ്രശ്നങ്ങളാൽ എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലാ...അതിന്റെ കുറ്റബോധം മനസിൽ തളം കെട്ടി നിൽക്കുന്നു. അതു മാറ്റാനായിട്ടുമാണ് ഈ പോസ്റ്റ്,നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരിയായ കുഞ്ഞൂസിന്റെ‘നീർമിഴി പൂക്കൾ’ എന്ന പുസ്തകത്തിനു ഞൻ എഴുതിയ അവതാരിക ഇവിടെ എടുത്തെഴുതുന്നു ...എല്ലാ ബ്ലോഗ് വായനക്കർക്കും പ്രസ്തുതപുസ്തകങ്ങൾ വാങ്ങാനും, ഒരു വായിക്കാനും പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ....                                                  
                                                                                                                                                                            നീർമിഴി പൂക്കൾ ( കുഞ്ഞൂസ്)
                                                                                               അവതാരിക                  ഛാന്ദോഗ്യം‘ എന്ന ഉപനിഷത്തിൽ പ്രസിദ്ധമായ ഒരു കഥ ഉണ്ട്.ആത്മാവ് എന്നാൽ എന്താണ് എന്നു മനസിലാക്കുവാൻ ദേവരാജാവായ ഇന്ദ്രനും,അസുരരാജാവായ വിരോചനനും പ്രജാപതിയെ സമീപിച്ചു.തന്റെ ഗൃഹത്തിൽ താമസിച്ച് മുപ്പത്തി രണ്ട് വർഷം ബ്രാഹ്മവൃതം അനുഷ്ഠിച്ച അവരോട് ബ്രഹ്മാവ് പറഞ്ഞു.
കണ്ണിന്റെ കൃഷ്ണമണിയിൽ കാണുന്ന പുരുഷനാണ് ആത്മാവ് ’ 
അവർ ചോദിച്ചു 
അപ്പോൾ വെള്ളത്തിലും,കണ്ണാടിയിലും കാണുന്ന നിഴലോ?” 
പ്രജാപതി പറഞ്ഞു
കണ്ണിൽ ദ്രഷ്ടാവായുള്ളത്(ഗോചരമായത്അതു തന്നെ
ഇനി,വേള്ളം നിറഞ്ഞ ഒരു ചരുവത്തിൽ നിഴൽ നോക്കി ,അതിൽ ആത്മാവ് അല്ലാതെ കാണുന്നത് എന്തെന്ന് എന്നോട് പറയുക’ 
അവർ അപ്രകാരം ചെയ്തപ്പോൾ ബ്രഹ്മാവ് ചോദിച്ചു
ഇപ്പോൾ എന്ത് കാണുന്നു‘ 
ഇന്ദ്രനും,വിരോചനനും പറഞ്ഞു 
നഖം മുതൽ രോമം വരെ,ആത്മാവിന്റെ പ്രതി രൂപം കാണുന്നു’ 
പ്രജാപതി വീണ്ടും പറഞ്ഞു 
നല്ല പോലെ ഉടുത്തൊരുങ്ങി ആടയാഭരണങ്ങൾ അണിഞ്ഞ്,ജലശരാവത്തിൽ നോക്കുക. ഇപ്പോൾ എന്ത് കാണുന്നു?’
ശിഷ്യന്മാർ മറുപടി നൽകി 
ഞങ്ങളെപ്പോളെ സർവ്വാഡംബര വിഭൂഷിതരായിരിക്കുന്നൂ അവർപ്രജാപതി പറഞ്ഞു 
അതു തന്നെ ആത്മാവ്…….
വിരോചനൻ ഗുരുവിന്റെ അടുത്ത് നിന്നും തന്റെ പ്രജകളുടെ അടുത്തെത്തി പറഞ്ഞു 
ഈ ശരിരം തന്നെയാണ് ആത്മാവ്,ഇതിനെ പൂജിക്കുകയും പരിചരിക്കുകയും ചെയ്യുക
പക്ഷേ ദേവേന്ദ്രന് സംശയം തീർന്നില്ലാ.അദ്ദേഹം ബ്രഹ്മാവിനൊട് ചോദിച്ചു.
ശരീരത്തെ അലങ്കരിക്കുമ്പോൾ ആത്മാവ് അലങ്കൃതമാകുമെങ്കിൽ ,ശരീരത്തിന് അന്ധതയോ, ബധിരതയോ,അംഗഭംഗമോ ഉണ്ടാകുമെങ്കിൽ ഇതെല്ലാം ആത്മാവിനും ഉണ്ടാകേണ്ടതല്ലേ? ശരീരം നശിക്കുമ്പോൾ ആത്മാവും നശിക്കേണ്ടതല്ലേപ്രജാപതി പറഞ്ഞു 
സ്വപ്നത്തിൽ ഭോഗങ്ങൾ അനുഭവിക്കുന്നതേതോ അതാണ് ആത്മാവ്”. 
ഇന്ദ്രനു ഈ നിർവ്വചനവും തൃപ്തികരമായി തോന്നിയില്ലാ. സ്വപ്നദ്രഷ്ടാവിനുമുണ്ടല്ലോ ദുഃഖാനുഭവം. ദുഖമനുഭവിക്കുന്ന ആത്മാവിൽ സുഖകരമായ എന്തുണ്ട്.എപ്പോഴും സുഖം തന്നെ വേണം എന്നല്ലേ മനസ് ചിന്തിക്കുക. അതാണ് വേണ്ടതും. പിന്നേയും മുപ്പത്തി രണ്ട്  വർഷം ബ്രാഹ്മവൃതം അനുഷ്ഠിച്ച ഇന്ദ്രനോട്ബ്രഹ്മാവ് പറഞ്ഞു.
സ്വപ്നം കാണാതെ ഉറങ്ങുന്ന സംപ്രസന്നനാണ് ആത്മാവ്.” 
ഈ നിർവചനവും ഇന്ദ്രനു തൃപ്തികരമായില്ല.വീണ്ടും ബ്രാഹ്മവൃതം. അങ്ങനെ നൂറ്റി ഒന്ന് വർഷം (ആകെ) ബ്രാഹ്മവൃതം എടുത്ത് തന്നോടൊപ്പം പാർത്ത,അർഹത നേടിയ ദേവേന്ദ്രനോട് പ്രചാപതി പറഞ്ഞു
ഇന്ദ്രാ ശരീരത്തിനു മരണമുണ്ട്. മരണരഹിതനും,ശരീര രഹിതനുമായ ആത്മാവിന്റെ അധിഷ്ഠാനമാണ് ശരീരം.ശരീരം ഉള്ളിടത്തോളം കാലം പ്രീയങ്ങളും,അപ്രീയങ്ങളുമായാനുഭവങ്ങളും ഉണ്ടാകും.ശരീരം ഇല്ലാത്ത ഉണ്മയെ പ്രിയമോ അപ്രിയമോ സ്പർശിക്കുന്നില്ലാ“.
                                                                                                                       ആത്മാവ് എന്നാൽ എന്ത് എന്നല്ലാതെ കുഞ്ഞൂസിന്റെ ആഖ്യാനങ്ങൾ’(നീർമിഴി പൂവുകൾഎന്താണു എന്ന് എന്നോട് അരെങ്കിലും ചോദിച്ചാൽ ഞാൻ പറയും 
ഇത് കഥയാണെന്ന്
അപ്പോൾ കഥകളിൽ കാണുന്ന സാമൂഹ്യജീവിതമോ..എന്ന് ആരെങ്കിലും ചോദിച്ചാൽ
കഥ സമൂഹജീവിതം തന്നെയല്ലെ,നഖം മുതൽ രോമം വരെ സമൂഹ ജീവിതത്തിന്റെ പ്രതിരൂപം കാണുന്നില്ലേ, എന്നാവും എന്റെ മറുപടി.
കഥയെന്നാൽ, സമൂഹ ജീവിതത്തിന്റെ ശില്പഭദ്രവും,സുന്ദരവുമായ ആഖ്യാനം എന്നതാവണം അത് വായനക്കാരന് ജീവിതത്തിലേക്ക് ലഭിക്കുന്ന ഉൾക്കാഴചയുടെ ആഴവും പരപ്പുമാണ് . അതാണ് കഥയുടെ പ്രധാന മൂല്യവും. കഥ എന്നാൽ ഭാവന മാത്രമായി കാണാൻ പാടില്ല.കഥകാരനോ, കഥാകാരിയോ എന്നോ  കണ്ടതും, ചിലപ്പോൾ അനുഭവിച്ചതും, എവിടെയോ കേട്ടതുമായ കാര്യങ്ങൾ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് .പക്ഷെ അതു നടന്നതാണ് എന്ന തോന്നൽ അനുവാചകരിൽ ഉണ്ടാക്കണം.അവിടെയാണ് രചയിതാവിന്റെ കഴിവ് പ്രകടമാകുന്നത്.
  
അമ്പലത്തിലോകുന്നിൻ നെറുകയിലേക്കോ,ഓടിക്കയറുമ്പോൾ മനപ്പൂർവ്വം മുന്നിലേക്ക് ഓടികയറാതെ തോറ്റുകൊടുക്കുന്ന ഒരു സഹോദരന്റേയും,അനിയത്തികുഞ്ഞാറ്റയുടെയും സ്നേഹ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കഥാകാരി നമ്മെ കൂട്ടികൊണ്ട് പോകുന്ന കഥയാണ് കാലത്തിന്റെ കൽപ്പടവുകൾ”.   വളർന്നപ്പോൾ  അവൾ ആരോടും പറയാതെ വീട് വിട്ടിറങ്ങി അന്യജാതിയിൽപ്പെട്ട ഒരാളുടെ കൂടെമതവും,ജാതിയുമൊന്നും ആ സഹോദരന് പ്രശ്നമായിരുന്നില്ലാ.പക്ഷേ മകളെപ്പൊലെ സ്നേഹിച്ച അനിയത്തി ഒരു വാക്ക് പോലും ഉരിയാടതെ ഇറങ്ങി പോയപ്പോൾആ മനസ്സ് വളരെ വേദനിച്ചു .ആ വേദന നമ്മിലെ സാഹോദര്യത്തിലും നീറ്റലുണ്ടാക്കുമ്പോൾ കഥാകാരി വിജയിക്കുന്നുനമ്മുടെ ഭവനത്തിലോ,  ബന്ധുവീടുകളി ലെവിടെയോ നടന്ന ഒരു സംഭവം പോലെ,നമ്മുടെ കണ്മുന്നിൽ അതു തെളിയുന്നു

രണ്ടാമത്തെ കഥയായ ഓർമ്മകളിലെ പൂക്കാലത്തിലും‘ ആദ്യകഥയിലെ ബാക്കിപത്രം പോലെ,സഹോദസ്നേഹത്തിന്റെ നിറമാർന്ന തുടിപ്പുകൾ പ്രകടമായി കാണാനാകും,നമ്മളും ബാല്യത്തിന്റെ കുളിരാർന്ന ഇടവഴികളിലൂടെ സഞ്ചരിക്കും..........
ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ “കഥയെന്നാൽ സമൂഹ ജീവിതത്തിന്റെ ശില്പഭദ്രവും,സുന്ദരവുമായ ആഖ്യാനം എന്നതാണ്.വായനക്കാരന് ജീവിതത്തിലേക്ക് ലഭിക്കുന്ന ഉൾക്കാഴച യുടെ ആഴവും പരപ്പുമാണ്“ അത്തരം ഒരു ആഖ്യാനം ആണ് പാട്ട്മറന്നൊരു പൂങ്കുയിൽ എന്ന കഥകുഞ്ഞാറ്റയെ പോലെ പാറിപ്പറന്നു നടന്നിരുന്ന സഹോദരി രോഗാവസ്ഥയിലെക്കെത്തുന്നു.അതു കാണാൻ എത്തുന്ന സഹോദരന്റെ മാനസിക വ്യഥ നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നു.നമ്മളിൽ ചിലർ ആ കഥാപാത്രങ്ങളാകുന്നു.

വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ രാജികൂടെ പഠിച്ച അനിയെന്ന കൂട്ടുകാരനെ കണ്ടെത്തുകയാണ് ഒരു കുഞ്ഞു മയിൽ പീലിയുടെ ഓർമ്മക്കായിഎന്ന കഥയിലൂടെനന്മകളാൽ സമൃദ്ധമായിരുന്ന ഗ്രാമത്തിന്റെ മാറ്റം അവൾ കാണുന്നത്.അവളുടെ കണ്മുന്നിൽ വച്ച് അനിരുദ്ധൻ എന്ന അനിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്.അവൻ ഒരു ക്വട്ടേഷൻ സംഘത്തിലെ നേതാവാണെന്ന് എന്ന അറിവ് രാജിയെ, വല്ലാതെ വിഷമിപ്പിക്കുന്നു.                                                                                                                               നാടും നഗരവും ഇപ്പോൾ അധമന്മാരുടെ കയ്യിലാണ്.അല്ലെങ്കിൽ അവരാൽ ഭരിക്കപ്പെടുകയാണ് നമ്മുടെ ഗ്രാമങ്ങൾ പോലും.ഇരുണ്ട് മൂടിആർത്തലച്ചെത്തിയ മഴ തെളിഞ്ഞു നിന്ന പകലിനെ കണ്ണീരിലാഴ്ത്തി.വിഷാദം പൂത്ത മനസുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ,അഖില മോളുടെ സംശയങ്ങൾക്ക് രാജി മറുപടി പറയാൻ വിഷമിച്ചു...”ഇതു ഇന്നിന്റെ കഥയാണ് മോളെ എന്ന്.

 “പിറന്നാൾ സമ്മാനം”എന്ന കഥ എന്നെ വല്ലതെ ആകർഷിച്ചു .ഇവിടെ ഇന്നിന്റെ ചിന്തകളിൽ നിന്നും കഥാകാരി നാളെയിലേക്ക് പോയിരിക്കുന്നു.അമ്മയേയും,അച്ഛനേയും വൃദ്ധ സദനത്തിൽ കൊണ്ടാക്കുന്ന മക്കളെപ്പറ്റിയുള്ള കഥകളും ലേഖനങ്ങളും നമ്മൾ വായിച്ച് മടുത്തു എന്നു തന്നെ പറയാം.. പക്ഷേ ഈ കഥയിലെ അമ്മ അതൊരു അനുഗ്രഹമായിട്ടാണു കാണുന്നത്.. കാരണം,എം.ടി യേയും,വള്ളത്തോളിനേയും,ആശാനേയും പോലെ തന്നെ പൌലോ കൊയ്ലൊ യീയും,  ഗ്യാംസൊയേയും അമ്മ വായിച്ചിരുന്നു.വായനയിലൂടെ അവർ  ആർജ്ജിച്ച  അറിവിൽ നിന്നും അവർ ജീവിതം എന്താ‍ണെന്നു മനസിലാക്കിയിരുന്നു. മക്കൾ തന്നെ സ്നേഹാലയത്തിൽ“ കൊണ്ടാക്കുന്നതിനു മുൻപ് തന്നെ അവർ അതിനു തയ്യാറായി കഴിഞ്ഞിരുന്നു.ഈ പുസ്തകത്തിലെ നല്ല കഥകളിൽ ഒന്നായി ഞനിതിനെ കാണുന്നു.
                                                                                                   “ഇരുളിൽ തെളിയും കൈത്തിരി നാളം” എന്ന കഥ, സ്മൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാണ്. ആ കണ്ണാടിയിൽ തെളിയുന്ന ചിരാത് വെട്ടം.നമ്മെ ചിന്തിപ്പിക്കുന്നു. അതിലെ മേരി എന്ന കഥാപാത്രം ചെയ്യുന്നതു പോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ എന്നു അറിയാതെ ആഗ്രഹിച്ചു പോകുന്നു നമ്മൾ. കഥയെ പറ്റി കൂടുതൽ പറയാത്തത് അത് അനുഭവിച്ചു വായിക്കാൻ വേണ്ടിയാണ്.ഇവിടെ കഥാകാരിയുടെ മനസിലെ നന്മ നമുക്കും ഗോചരമാകുന്നു.
                                                                                                                        സ്വവർഗ്ഗ രതി, രതിവൈകൃതങ്ങൾ ഒക്കെ ഇന്നു ഫാഷ്നായി മാറിക്കൊണ്ടിരിക്കുന്നു. ഐ വാണ്ട് സെക്സ് വിത്ത് യൂഎന്ന് ഒരു  ശങ്കയും കൂടാതെ സ്വവർഗ്ഗത്തോടും, എതിർ വർഗ്ഗത്തോടും  പച്ചയായി പറയുന്ന യുവാക്കളുടെ കാലമാണിത്.എന്റെ തന്നെ മുഖപുസ്തക ത്തിൽ ഇത്തരം കമന്റുകളുമായി വരുന്ന പലപ്രായക്കാരെ ഞൻ അൺഫ്രണ്ട് ആക്കാറുണ്ട്. എന്തോ ആ സംസ്കാരത്തോട് യോജിക്കുവൻ എനിക്കാവുന്നില്ല.അതു നമ്മുടെ സംസ്കാരവുമല്ല.ഇതിനു വിയോജിപ്പുള്ളവർ ഉണ്ടാകാം. അത്തരക്കാരുടെ ജീവിതത്തിലേക്കുള്ള ഒരു ഒളിനോട്ടമാണു “ഓർമ്മയുടെ ആകാശത്ത് തൂവി പോയ ഹൃദയം“ എന്ന കഥ. അതിനൊപ്പം ഇതിൽ തൂവിപ്പോയ ഒരുഹൃദയവും നമുക്കു കാണാം. ഇന്നത്തെ യുവത്വം തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കഥ.

ഇതു പീഡനക്കാലം....പത്രം തുറന്നാൽ,ടെലിവിഷനിൽ ഒക്കെ നിറഞ്ഞു നിൽക്കുന്ന വാർത്തകൾ അച്ഛൻ മകളെ പീഡിപ്പിച്ചു , അമ്മാവൻ  അന്തിരവളെ, എന്നു വേണ്ട കുഞ്ഞുകുട്ടിയുടെ നഗ്ന മേനിയിൽ തന്റെ ശൂരത്വം കാട്ടുന്ന അധമൻമാരുടെ വിഹാര കേന്ദ്ര മായി മാറിയിരിക്കുന്നു നമ്മുടെ ഭാരതം.അമ്മഎന്ന കഥ അതിനൊരു ഭൃഷ്ടാന്തമാകുന്നു ഇവിടെ.
ആദ്യം ഡോക്ടർക്ക് പോലും അമ്പരപ്പായിരുന്നു.54വയസ് കഴിഞ്ഞ തനിക്ക് ഒരു ഗർഭത്തെ
താങ്ങാനുള്ള ആരോഗ്യം ഉണ്ടാകില്ലാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എങ്കിലും തന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം പരിസോധനകൾനടത്തി.എല്ലാം പോസിറ്റീവായിരുന്നത് ദൈവേഷ്ടം തന്നെ ആയിരുന്നില്ലേ?“ആത്മ സാഫല്ല്യം” വേറിട്ടു നിൽക്കുന്ന നല്ലൊരു കഥ. ഇവിടെയും കഥാകാരി സ്നേഹം എന്ന വികാരത്തെ നന്നായി കൂട്ടു പിടിച്ചിരിക്കുന്നു.
                                                                                                “മനസിന്റെ ഓട്ടോഗ്രാഫിൽ”  ഒരു വ്യത്യസ്തമായ പ്രണയകഥ.............. ഒരു വെള്ളിടി വെട്ടിയോ...സപ്ത നാഡികളും തളർന്ന് ഇരുന്നു....ബേബിക്ക് അങ്ങനെ ഒരു അടുപ്പമുണ്ടായിരുന്നോ തന്നോട്... വീട്ടിൽ വന്നു തിരക്കിയോ....താൻ അറിഞ്ഞിരുന്നില്ലല്ലോ അപകടത്തിൽ പെട്ട് കാൽ നഷ്ടമായപ്പോൾ പ്രണയിതാവ് ഒരക്ഷരം പോലും പറയാതെ പോയതും.അയ്യാൾ അറിഞ്ഞിരിക്കില്ലല്ലോ... വർത്തമാന കാലത്തിൽ നിന്നുംഭൂതകാലത്തിലേക്കുള്ള യാത്രയിലായിരുന്ന അനിത .വീണ്ടും വർത്തമാന കാലത്തിലേക്കെത്തിയപ്പോൾ അവൾ ഒരിക്കലും ചിന്തിക്കാത്ത കഥാ സന്ദർഭങ്ങളിലൂടെ കഥാകാരി ഈ കഥയെ മികവുറ്റതാക്കിയിരിക്കുന്നു.
                                                                                                       സ്തനാർബുദത്തിന്റെരണ്ടാംഘട്ടം എന്ന് ഡോക്റ്റർ പറഞ്ഞത്,നിർവികാരതയോടെ കേട്ടിരുന്നു. അപ്പോഴൊക്കെയും ഒരു പിഞ്ചു കുഞ്ഞ് ഉള്ളിലിരുന്ന് മുലപ്പാലിനായി ചുണ്ടുയർത്തി
കരയുന്നുണ്ടായിരുന്നു.വായനക്കാരുടെ മനസിൽ വേദനയും....“അംഗലാവണ്യം ഒരു ചരമക്കുറിപ്പ് ” ആയി മാറ്റുകയും ചെയ്യുന്ന,പങ്കാളിയോടുള്ള അമർഷവും നമുക്ക് ഈ കഥയിൽ ദർശിക്കാനാകും. ലളിതമായി പറഞ്ഞു പോയിരിക്കുന്ന ഈ കഥ, ഇന്നത്തെ ജീവിതത്തിന്റെ മറ്റൊരു പകർപ്പാകുന്നു.
                                                                                              “നിഴൽഛായങ്ങൾ”  മനസ്സിൽ ദുഖമായി ഒഴുകി എത്തുന്ന കഥ. കഥാകാരി ഇത്തവണ സിനിമാ മേഖലയെ കൂട്ടു പിടിച്ചിരിക്കുന്നു. ഇവിടെ നടിയായും, നർത്തകിയായും, പിന്നെ വേഷം അഴിക്കുമ്പോൾ ഭാര്യയായും, അമ്മയായും മാറുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാകുന്ന കഥകൾനമുക്ക് കഥയല്ല  ജീവിതം എന്ന് ഓർമ്മപ്പെടുത്തലുമാകുന്നു.


ഞാൻ കുഞ്ഞൂസിന്റെ  കഥകളെ നിരൂപണം ചെയ്യുകയായിരുന്നില്ല. വായനയിൽ തോന്നിയ ചിന്തകളെ കൂട്ട് പിടിച്ച് ആസ്വദിക്കുകയായിരുന്നു. അത് ഒരു ആസ്വാദന കുറിപ്പായി മാറുകയായിരുന്നു..ഭാവ തീവ്രവും,അസാധാരണവുമായ രചനകളാണെന്നൊന്നും ഞാൻ പറയുന്നില്ലാ. പക്ഷേ നാളെ’ കുഞ്ഞൂസിനെപ്പോലുള്ള നല്ല എഴുത്തുകാരുടെ കൈകളിൽ ഭദ്രമായിരിക്കും എന്നുള്ളത് നിസ്സംശയം പറയാനാകും. .

സമൂഹത്തിനു ജീർണ്ണത ബാധിക്കുമ്പോഴാണ് എഴുത്തുകാർ തൂലിക എടുക്കേണ്ടത്. തൂലിക എന്നാ നാരായം.നാരായത്തിനു രണ്ടുണ്ട് ഗുണം. താളിയോലയിൽ അതു എഴുത്തുപകരണമാകുന്നു. മറ്റൊന്നു ശ്ത്രുവിന്റെ മുന്നിൽ അത് ആയുധവും. 
   
അതുപോലെ എഴുത്തിനുമുണ്ട് രണ്ട് വശങ്ങൾ.മുൻ ഗാമികൾ ചെയ്തതു പോലെ
അതു സന്ദേശമാകുന്നപുഷ്പങ്ങളാക്കാം.എതിപ്പുകളെ എതിർത്ത് വാക്കുകളാകുന്ന ഖഡ്ഗങ്ങളാക്കാം.
കുഞ്ഞൂസിന്റെ കഥകളിലെ നൈർമല്ല്യം അനുവാചകരിൽ പൂക്കാലം തീർക്കുന്നു.
ഒപ്പം അതു സമൂഹത്തിലെ തിന്മകൾക്കെതിരെ പിടിച്ച ഖഡ്ഗങ്ങളുമാകുന്നു.
കുഞ്ഞൂസിനെപ്പോലുള്ള പുതു തലമുറയിൽ നിന്നും നമ്മൾ ഒരു പാട് പ്രതീക്ഷിക്കുന്നു.
അതൊരിക്കലും തെറ്റിക്കില്ലാ എന്നു ‘നീർമിഴിപൂക്കളിലെ’ കഥകൾ വ്യക്തമാക്കുന്നുമുണ്ട്.
കഥാകാരിക്ക് എല്ലാ നന്മകളും നേരുന്നു.
ചന്തു നായർ
ശ്രീവിജയ,
മംഗലയ്ക്കൽ
കാട്ടാക്കട പി.ഒ
തിരുവനന്തപുരം 

                                  (കുഞ്ഞൂസും അമ്മയും പുസ്തകം ഏറ്റു വാങ്ങുന്നു)

 എച്ചുമുക്കുട്ടിയുടെ പുസ്തകത്തിന്റെ അവതാരിക ഇവിടെ വായിക്കാം    http://chandunair.blogspot.in/2014/01/blog-post.html

ആചാര്യൻ -സി രാധാകൃഷ്ണൻ

$
0
0

ആചാര്യൻ

മലയാളത്തിന്റെ പ്രീയപ്പെട്ടനോവലിസ്റ്റ്  സി.രാധാകൃഷ്ണൻ അവർകൾക്ക് 75 വയസ്സ് തികയുന്നു. ശാസ്ത്രബോധവുംകല്പനയും ഒരു പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകൾ,നമ്മുടെ കാലത്തിന്റെ വികാര വിചാര ധാരകളെ ഒരുപോലെ  ആവാഹിച്ചവയാണു. അദ്ദേഹത്തിന്റെ ‘വേർപാടുകളുടെ വിരൽ‌പ്പാടുകൾ’ ‘ആഴങ്ങളിൽ അമൃതം’ എന്നീ നോവലുകൾ ഞാൻ സീരിയ ലുകളാക്കിയിട്ടുണ്ട്. 2004ലെ  ലളിതാംമ്പികാ അന്തർജ്ജനം  അവാർഡ് ലഭിച്ചപ്പോൾ  എന്റെജേഷ്ടസഹോദര സ്ഥാനീയനായ  സി.രാധാകൃഷ്ണൻ ചേട്ടനെ  അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെനാമങ്ങളുപയോഗിച്ച് ഞാൻ എഴുതി  പ്രസിദ്ധീകരിച്ചഒരു കവിത, അദ്ദേഹത്തിന്റെ കൃതികളെഅടുത്തറിയാൻ മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു...

ആചാര്യൻ


എഴുത്തിൽ,എഴുത്തച്ഛന്  പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ”
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !
 “മുൻപേ പറക്കുന്ന പക്ഷി”യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ “ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം
ശാസ്ത്രം പഠിച്ചൂ,  പഠിച്ച പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല  കുടിയൊഴിഞ്ഞു......
“ബ്ര്യഹദാരണ്യകം“  പഠിച്ചെത്തി നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിളക്കായ്.
എഴുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.
“ഇവിടെ എല്ലാപേർക്കും സുഖംതന്നെ“ കോറിയ
വരികളിൽ “നിയതി“യുടെ ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ് അപ്പു )
“കുറേക്കൂടി മടങ്ങി വരാത്തവർ”,“വേർപാടുകളുടെ
വിരൽ‌പ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ മനം.
“കൈവഴികൾ” പിരിയുന്ന കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന “മർത്ത്യ ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽ‌പ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി നിന്നു.......
“അവിൽപ്പൊതി”യുമായിയീ കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ് അമൃതം"
നൽകണേ അറിവിന്റെ “തച്ചനാരേ”................
കേന്ദ്ര,കേരള,സാഹിത്യാക്കാഡമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാളത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമായതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....
അടുത്തറിയാനും, അകമറിയാനും
അടിയന്  കൈവല്ല്യമായ സൗഭാഗ്യത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
             


 **************


മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.

കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

അദ്ദേഹത്തിന്റെ രചനകള്‍
       ആകാശത്തിൽ ഒരു വിടവ് * തീക്കടൽ  കടഞ്ഞ് തിരുമധുരം                                 ഉള്ളിൽഉള്ളത് * ഇനിയൊരു നിറകൺചിരി *കരൾ പിളരും കാലം
       മുൻപേ പറക്കുന്ന പക്ഷികൾ*വേർപാടുകളുടെ വിരൽപ്പാടുകൾ
       ഇവിടെ എല്ലാവർക്കും സുഖം തന്നെസ്പന്ദമാപിനികളേ നന്ദി
   പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും * പുഴ മുതൽ പുഴ വരെ
       എല്ലാം മായ്ക്കുന്ന കടൽ * ആലോചന * നാടകാന്തം* കന്നിവിള
       കാനൽത്തുള്ളികൾ*മൃണാളം*വേരുകൾപടരുന്നവഴികൾ നിഴൽപ്പാടുക
   തമസോ മാ* ഊടും പാവും * രണ്ടു ദിവസത്തെ വിചാരണ*
   കങ്കാളികൾ* നിലാവ്*തേവിടിശ്ശി* അസതോമാ          അമൃതം*ആഴങ്ങളിൽ അമൃതം*കാസ്സിയോപ്പിയക്കാരൻ  കാസ്റ്റലിനോഒരു വിളിപ്പാടകലെ *കണ്ട്രോൾ പാനൽ
        ദൃക്‌സാക്ഷി* അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
        ഉൾപ്പിരിവുകൾ * കുറെക്കൂടി മടങ്ങിവരാത്തവർ*ഇടുക്കുതൊഴുത്ത്
        കൈവഴികൾ*പിൻ നിലാവ് (സിനിമ)*ഇവൾ അവരിൽ ഒരുവൾ
·      ശ്രുതി *അമാവാസികൾ *ഗീതാദർശനം
പുരസ്കാരങ്ങൾ
·         കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) - സ്പന്ദമാപിനികളേ നന്ദി
·         കേരള സാഹിത്യ അക്കാദമി പുരസ്കാരം (1962) - നിഴൽപ്പാടുകൾ
·         വയലാർ പുരസ്കാരം (1990) - മുൻപേ പറക്കുന്ന പക്ഷികൾ
·         മഹാകവി ജി. പുരസ്കാരം (1993) - വേർപാടുകളുടെ വിരൽപ്പാടുകൾ
·         അച്ച്യുതമേനോൻ പുരസ്കാരം (മുൻപേ പറക്കുന്ന പക്ഷികൾ)
·         അബുദാബി മലയാളി സമാജം പുരസ്കാരം (1988) (മുൻപേ പറക്കുന്ന പക്ഷികൾ)
·         ലളിതാംബിക അന്തർജനം പുരസ്കാരം (മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻ‌നിർത്തി)
·         അങ്കണം അവാർഡ് 2008
·         2010-ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം

സ്നേഹം

$
0
0





സ്നേഹം
******
സ്നേഹമേ.......

മനസ്സാകും ഖനിയിലെ രത്നമാണ് നീ...

പുരുഷന് പുരുഷാർത്ഥ സമ്പാദനത്തിന് നിദാനമാണ് നീ....

സ്ത്രീക്ക് സ്രൈണ ഗുണങ്ങളുമാണ് നീ....

മരുഭൂമി തന്നിലെ മലർവാടിയാണ് നീ....

വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...

നീതി മാർഗ്ഗങ്ങളിലെ പഥികർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ....

മരണാനന്തരം,ഓർമ്മയാകുന്ന പിതൃലോകങ്ങളിൽ കണ്ണുനീരിലൂടെ നിനക്ക്

അവിടെ പതിവായി തിലോദക തർപ്പണം ഉണ്ടായിരിക്കുന്നതാണ്....

അല്ലയോ സ്നേഹമേ....

നിന്റെ എതിരാളി ദ്വേഷ്യം അല്ലാ;

പിന്നെയോ പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്...

കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .

എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....

സഹിഷ്ണതയോടെ സമീപിക്കാനും,

കാലുഷ്യമില്ലാതെ അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ

സ്നേഹത്തിന്റെ വിദൂരതീരങ്ങളിലെങ്കിലും

എത്തിച്ചേരാനാകൂ‍...


സ്വസ്തി…………

ആരണ്യ സംസ്കൃതി

$
0
0
ആരണ്യ സംസ്കൃതി                                                  
                                                                                         
കേരള സർക്കാർ,വനം വകുപ്പിന്റെ ഒരു ഡോക്യുമെന്ററിക്കു വേണ്ടി എഴുതിയത്


വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന ഒരു ആചാരം,കളമെഴുത്തും പാട്ടും, ആചാരം എന്നതിലുപരി ഇതൊരു   അനുഷ്ഠാനകലയുമാണ്.ഭക്തിസ്വരൂപവുമാണ്.                പുള്ളോൻ കുടത്തിന്റെ ഒറ്റക്കമ്പിയിൽ നിന്നുമുയരുന്ന ശ്രുതിയിൽ ലയിച്ച് പാടുന്ന പുള്ളോത്തിയുടെ മനസ്സിലെ താളം, കന്യകയുടെ മനസ്സിലേക്കാവാഹിക്കുമ്പോൾ കന്യക മനവും,തനുവും മറന്നാടും....
വർഷത്തിലൊരിക്കൽ ഇത് തറവാടുകളിൽ ആഘോഷമായി മാറാറുണ്ട്.ഈ ആഘോഷത്തിന്റെ പൊരുൾ തേടി നമ്മൾ,തറവാടുകളുടെ കിഴക്കേപുരയിടത്തിലേക്ക് നടന്നാൽ പ്രകൃതിയുടെ ഒരു പരിച്ഛേദം അവിടെ കാണാം....
നൂറും,പാലും നൽകി നമ്മൾ തൊഴുത് നിൽക്കുന്ന നാഗ ബിംബങ്ങളും, അതിനെ ചുറ്റി പടർന്നു നിൽക്കുന്ന വലിയ സർപ്പകാവും കാണാം.

ആരണ്യ സംസ്കൃതിയെന്ന് രബീന്ദ്ര നാഥ ടാഗോർ വിശേഷിപ്പിച്ച സംസ്കാരമാണ്, ഭാരതീയപാരമ്പര്യം...

പ്രസിദ്ധ പാശ്ചാത്യ ചിന്തകനായ ബർട്രന്റ് റസ്സൽ (Bertrand Russell)ഒരിക്കൽ  പറഞ്ഞിരുന്നു നിബിഡങ്ങളായ വനങ്ങളിൽഞാൻ തത്വശാസ്ത്രം ദർശിക്കുന്നു.
സ്വാഭാവിക വനങ്ങൾനശിപ്പിക്കുന്നത് മൂലം.നമ്മയേയും,ഭൂമിയേയും ചുട്ടു പൊള്ളിക്കാനിരിക്കുന്ന ഗ്രീൻഹൌസ് ഇഫക്റ്റിന്റെകൊടിയ ദുരന്തത്തെ എങ്ങനെ അതിജീവിക്കാൻ സാധിക്കും എന്ന ചിന്തയിലാണ് ഇന്ന് ശാസ്ത്ര ലോകം.      
നമ്മുടെ പൂർവ്വികർ ദീർഘദൃഷ്ടി ഉള്ളവരായിരുന്നു.വീട്ടിനടുത്ത്  ഒരു കാവ്,അല്ലെങ്കിൽ കാട് വളർന്നു വന്നാൽ അത് വരും തലമുറക്ക് വല്ലാത്ത അലോസരമുണ്ടാക്കും എന്ന് അവർമനസ്സിൽ കണ്ടിരുന്നു. വെറുതെ എന്തിനു ഒരു കാട്, എന്ന ചിന്തയിൽ പിൻഗാമികൾ അത് മുറിച്ചുമാറ്റും. എന്നാൽ അതിനുള്ളിൽ മുന്ന് നാഗബിംബങ്ങൾ വച്ച് ആരാധിച്ചാൽ ഭയം കൊണ്ട് അത് അവർ മുറിച്ച് മാറ്റുകയുമില്ലാ എന്നും അവർ ചിന്തിച്ചിരുന്നു..അതു കൊണ്ടുള്ള ഗുണങ്ങൾ ഒന്നു ശ്രദ്ധിച്ച് നോക്കൂ...കർക്കിടകം പേമാരിയായി കുത്തിയൊലിച്ചാർക്കുമ്പോഴും, ഇടി മിന്നലോടെ എത്തുന്ന ഇടവപ്പാതിയും,  തുള്ളിക്കൊരുകുടംകണക്കെ വിണ്ണിൽ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങുന്ന തുലാവർഷവും  ഈ കാവുകളിലുള്ള,മരത്തിന്റെ  വേരുകൾ തടഞ്ഞ് നിർത്തിഭൂമിക്കടിയിലേക്ക് നീരൊഴുക്കുന്നു.അതിന്റെ സാക്ഷിപത്രമായി.കാവിന്റെ മുന്നിലുള്ള കുളവും,വീട്ടിൻ മുറ്റത്തെ കിണറും,വറ്റാക്കുളവും,വറ്റാക്കിണറും ആകുന്നു....
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുന്നുവെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കും എന്ന്  ഭൌമ ശാസ്ത്രജ്ഞർ പറയുന്നതിന്റെ പൊരുൾ നമ്മുടെ ആൾക്കാർ ശ്രദ്ധിക്കുന്നില്ലാ എന്നാണ് തോന്നുന്നത്.          
ഇവിടെയാണ് കാവുകളുടെ പ്രസക്തി. ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”[സർപ്പങ്ങളുടെ നാട്] എന്നു കേരളത്തേയും  സഹ്യാദ്രി”[സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം] എന്ന്പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം.
സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബിഢങ്ങളായഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ഠാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃദത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ
കേരളോല്പത്തി, സർപ്പകാവുകളെ സംബന്ധിച്ച ചില കഥകൾ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ച ആളുകൾക്ക് അനുഭവപ്പെട്ട സർപ്പശല്യം പരിഹരിക്കാൻസർപ്പകാവുകൾ ഉണ്ടാക്കി ആരാധിക്കാൻ നിർദേശിച്ചു എന്നാണ്കേരളോല്പത്തിയിൽ പറയുന്ന കഥ.
മറ്റൊരു ഐതിഹ്യം.പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് കേരളസൃഷ്ടി നിർവഹിച്ചപ്പോൾഅവിടം വാസയോഗ്യമാകണമെങ്കിൽ സർപ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമൻഭൂമിയുടെ രക്ഷകരും കാവൽക്കാരുമെന്നനിലയിൽ സർപ്പങ്ങളെ പൂജിക്കുകയും അവർക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സർപ്പങ്ങൾ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.പ്രാചീനകേരളം, അഹിഭൂമി (നാഗങ്ങളുടെ നാട്),നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമർശിക്കപ്പെട്ടുകാണുന്നത്. മുൻപറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമർശങ്ങൾക്കു പിന്നിൽ.
സമൂഹത്തിൽ ആധിപത്യം നേടിയ ബ്രാഹ്മണർ കാലക്രമത്തിൽ സർപ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ലസർപ്പങ്ങൾക്കായി മാറ്റിവച്ച ഭൂമിയിൽ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമൻ നിർദേശിച്ചു.     
മനുഷ്യന്റെ ആക്രമണത്തിൽ നിന്നു പൂർണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.
ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സർപ്പഫണത്താലിസർപ്പരൂപം കൊത്തിയുണ്ടാക്കിയ വളകൾ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. മുൻപൊക്കെ കേരളീയ ബ്രാഹ്മണർ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.
മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സർപ്പാരാധന അഥവാ നാഗാരാധനപ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കം.
ശിലാരാധന, സർപ്പാരാധന എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തിൽ വസിക്കുന്ന സർപ്പരൂപിയായ ചെകുത്താൻ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്.
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇത് നിലനില്ക്കുന്നു. സുമേറിയൻ,ബാബിലോണിയൻ സംസ്കാരങ്ങളിൽ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗൽ, അല്ലാറ്റു എന്നിവയ്ക്ക് സർപ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങൾ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസർപ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളിൽ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളിൽ ഒന്നാണ്.
ഈജിപ്ഷ്യൻ പുരാവൃത്തത്തിൽ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായി സർപ്പങ്ങളെ കാണാം. അപെപ് നാഗം നന്മയുടെയും ബാബിലോണിയൻ തയാമത്ത് തിന്മയുടെയും പ്രതീകങ്ങളാണ്. ഈജിപ്തിലും ബാബിലോണിയയിലും നിന്നുമാത്രമല്ല ഒട്ടുമിക്ക സംസ്കാരങ്ങളിൽനിന്നും നാഗാരാധനയുടെ പ്രാചീനത വെളിവാക്കുന്ന നിദർശനങ്ങൾ ലഭ്യമായിട്ടുണ്ട്. ചില പ്രാചീന സാക്ഷ്യങ്ങൾ ഇവയാണ് - നാഗഫണമുഖമാർന്ന ഒരു ദേവത ഒസിരിസ് ദേവന്റെ കിരീടത്തിനരികെ നില്ക്കുന്നതായുള്ള പേപ്പിറസ് ചിത്രം, സർപ്പത്തെ പുണരുന്ന വിശുദ്ധമാതാവിന്റെ ചിത്രം (ക്രീറ്റ് - ഇതിൽ മുടിയിഴകളും നാഗങ്ങളാണ്),  സ്യൂസ്, ഡയോണിസ് ദേവതമാരുടെ നാഗരൂപമാർന്ന ശില്പങ്ങൾ.
സൂര്യദേവന്റെ പ്രതീകമായി മുർഖനെ കണ്ടിരുന്നതായുള്ള ചില തെളിവുകൾ ബാബിലോണിയയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചിലേടങ്ങളിൽ നാഗം രാജകീയചിഹ്നമായിരുന്നു. പൂർവികർ, രക്ഷകർ എന്നിവയുടെ പ്രതീകങ്ങളായും നാഗങ്ങളെ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉർവതാരാധനയുടെ പ്രതീകമാണ് മറ്റൊന്ന്. കുലചിഹ്നങ്ങൾ ആയും നാഗചിഹ്നം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നന്മതിന്മകളുടെ എന്നപോലെ ചതി,രക്ഷ, വിഷം, പുനർജന്മം, രതി എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു നാഗങ്ങൾ. പടംപൊഴിച്ച് പുതുജന്മം നേടുന്ന ജീവി എന്ന നിലയിലാണ് അത് പുനർജന്മത്തിന്റെ പ്രതീകമായത് എന്നു കരുതപ്പെടുന്നു. ചില രാജ്യങ്ങളിൽ പാമ്പുകളെ ജലം, ദീർഘായുസ്സ്, സ്വാതന്ത്യ്രം, ബുദ്ധി എന്നിവയുടെ പ്രതീകമാക്കി ആരാധിക്കുന്നു. ഇവയുടെ സഞ്ചാരരീതി, പടംപൊഴിക്കുന്ന സ്വഭാവം, ഇമവെട്ടാത്ത കണ്ണുകൾ എന്നീ പ്രത്യേകതകളാണതിനുകാരണം.
പല രൂപങ്ങളിലാണ് പ്രാചീനകാലത്ത് നാഗങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നതും സങ്കല്പിക്കപ്പെട്ടിരുന്നതും. ഗ്രീക്,ജർമൻ പുരാവൃത്തങ്ങളിൽ നാഗങ്ങളെ 'ഡ്രാഗൺ' ആയി വിവരിച്ചിട്ടുള്ളതുകാണാം. ചൈനയിൽ നാഗം 'ഡ്രാഗൺ'തന്നെയായിരുന്നു  ചെകുത്താന്മാർ കടൽനാഗങ്ങളായി ജീവിച്ചിരുന്നുവെന്നും ആകാശഗംഗതന്നെ ഒരു നാഗമാണ് എന്നുമുള്ള സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ട്.  സ്വർഗത്തിലെ വെളിച്ചത്തിന്റെ നാഗങ്ങളായാണ് ആകാശഗംഗയെ കണക്കാക്കിപ്പോന്നിരുന്നത്. മേഘനാഗം, നാഗപീഠം, മഴവിൽനാഗം, ദേവന്മാരുടെ സഹചാരി എന്നു തുടങ്ങി ഭാരതീയ സങ്കല്പത്തിലെ നാഗരാജാവ്, നാഗയക്ഷി, നാഗമാതാക്കൾ എന്നിങ്ങനെ വൈവിധ്യമാർന്ന നാഗസങ്കല്പങ്ങൾ വിഭിന്ന സമൂഹങ്ങളിൽ നിലനിന്നിരുന്നതായും നിലനിന്നുപോരുന്നതായും കാണാം.
ചൈന, ശ്രീലങ്ക, ജപ്പാൻ, ജാവ, കമ്പോഡിയ, മെക്സിക്കോ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന നാഗാരാധന ഇന്നും തുടർന്നുപോരുന്നുണ്ട്. അതിന്റെ മറ്റൊരു മുഖമാണ് ഡ്രാഗൺ നൃത്തങ്ങൾ.
ഗ്രീസ്
ഗ്രീക്കു പുരാവൃത്തങ്ങളിൽ തിന്മയുടെ പ്രതീകമായ ഭീകര ജീവികളായിട്ടാണ് സർപ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അവയെ നശിപ്പിക്കുന്നതിന് തീവ്രയത്നം നടത്തിയ കഥകളും പ്രചാരത്തിലുണ്ട്. ലെർണ എന്ന പ്രദേശത്ത് ഒൻപതു തലയുള്ള ഒരു സർപ്പത്തെ Hydra ഹെർക്കുലീസ് വധിച്ചതായുള്ള കഥ അക്കൂട്ടത്തിലൊന്നാണ്. പുരാതന ഗ്രീസിൽ നന്മയുടെ പ്രതീകങ്ങളായ സർപ്പങ്ങളെയും കാണാം.
ഗ്രീക്കുകാരുടെ ദൈവമായ സ്യൂസ് ഭൂമി സന്ദർശിക്കുമ്പോൾ സ്വീകരിച്ചിരുന്നത് പാമ്പിന്റെ രൂപമായിരുന്നു. ലോകൂണും Laocoon- പുത്രന്മാരും റോമൻ ദേവനായ അപ്പോളോയെ തടഞ്ഞതിനു സർപ്പങ്ങളാൽ കൊല്ലപ്പെട്ടുവെന്നു വിശദീകരിക്കുന്നു. നോർവേയിലുള്ള മറ്റൊരു കഥ ഓർമുങ്കന്തറിന്റേതാണ്. നോർവേക്കാരുടെ ദൈവത്തിന്റെ പിതാവ് ഓഡിൻ odin ആയിരുന്നു. ഭീമാകാരവും അപൂർവവുമായ ഓർമുങ്കന്തർ വലിയ രൂപമായി വളർന്ന് ഭൂമിയെ ചുറ്റിവളഞ്ഞ് വായിലേക്ക് വാൽകടത്തി ഭീകരത പരത്തി. തുടർന്ന് ഭൂമിയിൽ കൊടുങ്കാറ്റ് വിതച്ചും മറ്റുദൈവങ്ങളെ ഉപദ്രവിച്ചും തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. അവസാനം തോർ thor എന്ന ഇടിമുഴക്കമുണ്ടാക്കുന്ന ദൈവം ആ ഭീകരസത്വത്തെ ചുറ്റികകൊണ്ടടിച്ചുകൊന്നു. എന്നാൽ ആ സമയത്ത് ആ സത്ത്വത്തിന്റെ വായിൽനിന്നും വമിച്ച വിഷദ്രാവകത്തിൽ തോർ മുങ്ങിമരിക്കുകയുണ്ടായി.
ഈജിപ്ത്
പുരാതന ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം പാമ്പുകൾ കൃഷിയുടെ തുടക്കവും ഒടുക്കവുമുള്ള സമയങ്ങളെ സൂചിപ്പിക്കുന്നു. പാമ്പുകളുടെ ദേവതയായ ഇജോ (ഋഷീ) നൈൽ താഴ്വരയുടെ ദൈവമായും ആ പ്രദേശത്തെ ഭരണാധികാരികളുടെ ആരാധനാമൂർത്തിയായും കരുതപ്പെട്ടിരുന്നുഈ ദൈവത്തെ ഈജിപ്ഷ്യൻ മൂർഖന്റെ_ Naja Hage- ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ഇതിന്റെ തലയുടെ ഭാഗത്ത് സുവർണമുദ്രയുള്ളതിനാൽ ഇറൗസ് (Uraeus എന്ന ഈജിപ്ഷ്യൻ പരമാധികാരികളുടെ ചിഹ്നമായിരുന്നു അതെന്നു മനസ്സിലാക്കാം.
അമേരിക്ക
അമേരിക്കയിലെ ഇന്ത്യൻ വംശജർ പാമ്പുകളെ ദൈവദൂതന്മാരായും ദൈവത്തിന്റെ പ്രതിരൂപമായും ആരാധിച്ചിരുന്നു. വടക്കേ അമേരിക്കയുടെതെക്ക്പടിഞ്ഞാറൻ ഭാഗത്ത് പ്രദേശങ്ങളിൽ കൃഷിക്കും ജലസേചനത്തിനുമായി ഇപ്പോഴും ഹോപ്പി സർപ്പനൃത്തം നടത്താറുണ്ട്
ഗ്ലാസ്സിലെ വെള്ളത്തിൽ കുതിരയുടെ രോമങ്ങൾ വീണാൽ അത് സർപ്പങ്ങളായി മാറുമെന്നുള്ള നാടോടിക്കഥ അമേരിക്കയിലെങ്ങും പ്രചാരത്തിലുണ്ട്. അമേരിക്കയിലെ ആദിവാസികളിൽ പലരും സർപ്പാരാധന നടത്തുന്നവരാണ്. മൃഗങ്ങൾ,  ചെടികൾ സൂര്യൻ, അഗ്നി, ജലം, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവയോടൊപ്പംപാമ്പിനെയും അവർ ആരാധിച്ചിരുന്നു ഇവരിൽ മായന്മാർ, ഇങ്കാകൾ, റെഡ്ഡിന്ത്യക്കാർ എന്നിവർ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.
ഇസ്ലാം മതം
സർപ്പങ്ങളുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ വിശുദ്ധ ഖുർആനിലും വിശദീകരിക്കുന്നുണ്ട്. സൌർ എന്ന ഗുഹയിൽ പ്രവാചകന്റെ വരവും കാത്ത് അനേകവർഷങ്ങളായി ഒരു സർപ്പം കാത്തിരിപ്പുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകനായ മുഹമ്മദു നബിയും ശിഷ്യനും കൂടി മക്കയിൽനിന്ന് മദീനയിലേക്ക് യാത്ര ചെയ്യുമ്പോൾ ആ ഗുഹയിൽ ഒളിഞ്ഞിരിക്കേണ്ട ഒരു സന്ദർഭമുണ്ടായി. ഗുഹയിൽ കയറിയ ഉടൻതന്നെ ശിഷ്യൻ ഗുഹയുടെ ദ്വാരങ്ങളെല്ലാം അടച്ചു. ഗുഹയുടെ ഒരു ദ്വാരം തന്റെ കാലിന്റെ പെരുവിരൽ കൊണ്ടാണ് ശിഷ്യൻ അടച്ചുപിടിച്ചത്. തന്റെ മടിയിൽ ശയിക്കുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അതിനുള്ളിലുണ്ടായിരുന്ന സർപ്പം ശിഷ്യനെ ദംശിക്കുകയും വിഷമേല്പ്പിക്കുകയും ചെയ്തു. ഉറക്കമുണർന്ന മുഹമ്മദു നബി വിഷദംശനമേറ്റ് അവശനായ ശിഷ്യനെ കണ്ടു. ഉടൻതന്നെ പ്രവാചകൻ ഉമിനീർ പുരട്ടി മുറിവിൽനിന്നും വിഷബാധയകറ്റി ശിഷ്യനെ രക്ഷിച്ചു.
ഭൂതവർഗം അല്ലെങ്കിൽ ജിന്ന് എല്ലാ ജീവികളുടെയും രൂപം പ്രാപിക്കുന്നുണ്ട് എന്ന് ഇസ്ലാംമതത്തിൽ വിശദമാക്കുന്നുണ്ട്. പാപികളെ മരണാനന്തരം ശിക്ഷിക്കുന്നത് വിഷസർപ്പങ്ങളെക്കൊണ്ടുകൂടിയാണെന്ന വിശ്വാസവുമുണ്ട്. മൂസാ നബിയുടെ കാലത്ത് അദ്ദേഹം തന്റെ വടിയെ പാമ്പാക്കി മാറ്റുകയും അതിനോട് സംസാരിക്കുകയും ചെയ്തതായി ഇസ്ലാം മതം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരും അനുയായികളും അത് നിരീക്ഷിച്ചറിഞ്ഞതായും സത്യസന്ധമാണെന്ന് തെളിയിച്ചതായും വിശദീകരിക്കുന്നുമുണ്ട്.
ഇന്ത്യയിൽ (ഹിന്ദുമതം)
ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഭാരതത്തിൽ സർപ്പാരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. സർപ്പത്തേയും മാതൃദേവതയേയും ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായി കരുതണം എന്ന് ഇന്ത്യയും ഇന്തോനേഷ്യൻ കലയും എന്ന ഗ്രന്ഥത്തിൽ ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നുണ്ട്.ആര്യ-ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തതകളും ഈ വാദത്തിന് ഉപോൽബലകമാണ്. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്.
അഥർവവേദത്തിൽ സർപ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിൽ പലതരം സർപ്പദംശനങ്ങൾ വിവരിച്ചിട്ടുണ്ട്. യജുർവേദത്തിലും അഥർവവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമർശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളിൽ നാഗസൂചനകൾ കാണാം.
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയിൽ ഔന്നത്യശ്രേണീബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വർണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്അഷ്ടനാഗങ്ങൾ
ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന്  നഹുഷന്റേതാണ്.                  നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരിൽനിന്നും ദേവന്മാർ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡൻ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങൾക്ക് കൊടുത്തു. നാഗങ്ങൾ അമൃതകലശം ദർഭപ്പുല്ല് വിരിച്ച് അതിൽ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാൻ പോയി. ആ തക്കംനോക്കി ദേവന്മാർ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങൾ അമൃത് കാണാതെ ആർത്തിയോടെ ദർഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ.
പുരാണ നാഗകഥകളിൽ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയിൽ ജനിച്ച സുരസയിൽ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങൾ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളിൽ പറഞ്ഞുകാണുന്നത്.
നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളിൽ വിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾ, ഭൂതലവാസികൾ സ്ഥലനാഗങ്ങൾ, പാതാളവാസികൾ കുഴിനാഗങ്ങൾ.
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ, ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല,ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിൻപത്തി കുട.
താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ നിർമിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തിൽ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയിൽ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളിൽ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതിൽ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമർദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങൾ ശിരസ്സിൽപ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തിൽ നിലവിലുണ്ട്.
കേരളത്തിലെ നാഗത്തെയ്യങ്ങൾ, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സർപ്പംതുള്ളൽ, നൂറും പാലും നല്കൽ, കളമെഴുത്തുപാട്ട്, സർപ്പപ്പാട്ട്, പുള്ളവൻപാട്ട്, ഉരുളി കമഴ്ത്തൽ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.
ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങൾ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലൻഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗർ, തമിഴ്നാട്ടിലെ നാഗർകോവിൽ,കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂർ നാഗക്ഷേത്രം, കർണാടകയിലെ ധർമസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
ബുദ്ധമതം
ബുദ്ധമതത്തിൽ നാഗം രക്ഷകനാണ്. ബുദ്ധൻ തപം ചെയ്തിരിക്കെ, കൊടുങ്കാറ്റും പേമാരിയും ഉണ്ടായെന്നും അപ്പോൾ മണ്ണിനടിയിൽനിന്നുയർന്നുവന്ന മുകാലിൻഡ എന്ന നാഗം പത്തിവിടർത്തി കുടയായി പിടിച്ച് ബുദ്ധനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. നാഗഫണച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്യുന്ന ബുദ്ധപ്രതിമകൾ പലേടത്തുമുണ്ട്.
ക്രിസ്തുമതം
ബൈബിളിലെ സൃഷ്ടികർമങ്ങൾ വിശദീകരിക്കുന്ന ഉത്പത്തി പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ നാഗങ്ങളെ അവതരിപ്പിക്കുന്നതായുണ്ട്. ഏദൻതോട്ടത്തിലെ ഫലവൃക്ഷങ്ങളിൽനിന്നും പഴങ്ങൾ ഭക്ഷിക്കാമെങ്കിലും തോട്ടത്തിന്റെ മധ്യഭാഗത്തുള്ള വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം കല്പിച്ചിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന സർപ്പരൂപിയായ സാത്താന്റെ പ്രേരണയിൽപ്പെട്ട് ഹവ്വ ആ കനി ഭക്ഷിച്ചു. തുടർന്ന് ആദമും അതു തിന്നു. ഉടൻതന്നെ അവരുടെ നഗ്നതയക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാവുകയും അരതിയുടെ ഇലകൾ കോർത്തിണക്കി നാണം മറയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
സർപ്പരൂപിയായ ഷഹന് ജീവനാഥൻ എന്നു പേരുണ്ടായിരുന്നു. നഹാഷ് എന്ന പേര് ക്യൂനിഫോം രേഖകളിലും ബൈബിളിലും കാണാം. നഹ്ഷാൻ എന്ന പേര് ഇതിന്റെ രൂപഭേദമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മുതല,ചീങ്കണ്ണി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ ജീവികളെ പൊതുവേ നഹാഷ് എന്നാണ് ബൈബിളിൽ വിളിക്കുന്നത്. ഇവയെല്ലാം ജലസർപ്പങ്ങളായാണ് പുരാതന ഇസ്രയേൽകാർ വിശ്വസിച്ചിരുന്നത്.
നോഹയുടെ പെട്ടകത്തിൽ എലി (ചെകുത്താൻ) കരണ്ടുണ്ടാക്കിയ ദ്വാരം പാമ്പ് അതിന്റെ വാൽകൊണ്ട് അടച്ച് സംരക്ഷിച്ചു എന്നൊരു കഥ കിഴക്കൻ യൂറോപ്പിൽ പ്രചാരത്തിലുണ്ട്. ആ സർപ്പം പക്ഷികളുടെ ഭാഷ മനുഷ്യന് വശമാക്കിക്കൊടുത്തുവത്രെ.

ഇതൊക്കെഒരുപക്ഷേമിത്ത്ആയിരിക്കാം...                                                                                                                                                                                        പൂർവ്വികരുടെകാഴ്ചപ്പാടുകളിൽഭൂമിയിൽ കാവുകൾ എന്നും ഉണ്ടാകണം എന്നതായിരുന്നു അതിനു അവർ,സർപ്പത്തേയും മതത്തേയും കൂട്ട് പിടിച്ചു. സർപ്പക്കവുകളിൽ മേൽക്കൂര പാടില്ലാ എന്ന് അവർഅലിഖിതമായ ഒരു നിയമം  ഉണ്ടാക്കി. നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവപുരാണങ്ങളിൽവിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾഭൂതലവാസികൾ സ്ഥലനാഗങ്ങൾപാതാളവാസികൾ കുഴിനാഗങ്ങൾ.
അപ്പോൾ മരങ്ങൾ ബിംബങ്ങൾക്ക് തണലേകി, നാഗപ്രതിഷ്ഠകളെ സിമന്റോ, കുമ്മായമോ ഇട്ടു ഉറപ്പിച്ചിരുത്താനും പാടില്ലഎനും പൂർവ്വികർ പറഞ്ഞു.അതിനു കാവുകൾ മുഴുവനും ചുറ്റാൻ, അമർന്നിരിക്കാൻ പാടില്ലല്ലോ......  
 മനുഷ്യനു ഏറ്റവും കൂടുതൽ ഓക്സിജൻ നൽകുന്ന മരമാണ് ആൽമരം.കൂടാതെ, പലവിധ ഔഷധച്ചെടികളും കാവുകളിൽ വളർന്നു നിൽക്കുന്നു.ആടുമാടുകൾ അവയെ നശിപ്പിക്കാതിരിക്കാൻ ചില കാവുകൾക്കു ചുറ്റും വലിയ ചാലുകൾ എടുത്തിരിക്കുന്നതും കാണാം...
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നുശിവന് നാഗം കണ്ഠാഭരണംഗണപതിക്ക് പൂണൂൽദുർഗയ്ക്ക് ഒരായുധംകാളിക്ക് വളസൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർദക്ഷിണാമൂർത്തിക്ക് തോൾവളത്വരിതാദേവിക്ക് കുണ്ഡലം,നീലസരസ്വതിക്ക് മാലശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദിഗരുഡന് അത് ആഭരണംവരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗംവരുണന് പാമ്പിൻപത്തി കുട.
ഈശ്വരന്മാർക്ക് അലങ്കാരമായും,വാഹനങ്ങളായും,ആഭരണങ്ങളുമൊക്കെ ആയി നാഗങ്ങളെ കൊണ്ട് വരുമ്പോൾ ഏത് ഹൈന്ദവർക്കും സർപ്പങ്ങളും ദൈവങ്ങളായി മാറുന്നു. അതു കൊണ്ട് തന്നെ അവർ, നാഗങ്ങൾ കുടിയിരിക്കുന്ന കാവുകളേയും ക്ഷേത്രമായി തന്നെ കാണുന്നു. കാവുകൾ നശിക്കതിരിക്കുകയും ചെയ്യുന്നു. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
സർപ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത പഴയ നാടോടിക്കഥകളിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽനിന്നുണ്ടായ ഉഗ്രമായ ദംശനത്താലാണ് സ്ത്രീകളിൽ ആർത്തവ പ്രക്രിയ ആരംഭിച്ചതെന്ന കഥ പ്രസിദ്ധമാണ്. അതു കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ ഒരു പഴംചൊല്ലുമുണ്ട് “കാവ് തീണ്ടല്ലേ,കുളം വറ്റും” എന്നത്.
സത്യത്തിൽ ഇതു സ്ത്രികളുമായി  ബന്ധപ്പെടുത്തിപറയുന്നതിലെ വ്യംഗ്യാർത്ഥം 
നേരത്തെ പറഞ്ഞതു പോലെ മനുഷ്യനും മണ്ണുമായുള്ള ബന്ധം പോലെ തന്നെയാണ്. നാഗങ്ങളും, മണ്ണും ,വനങ്ങളും തമ്മിലുള്ള ബന്ധം. ഇനി നമുക്ക് കേരളത്തിലെ ചില നാഗ ഷേത്രങ്ങളിലൂടെ സഞ്ചരിക്കാം.കേരളത്തിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും പ്രശസ്തമായ സർപ്പകാവുകൾ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാലയും തൃശൂർ ജില്ലയിൽ മാളയ്ക്ക്സമീപമുള്ള പാമ്പു മേയ്ക്കാട്ടുമനയും തിരുവില്ല്വാമലക്ക് അടുത്തുള്ള പാമ്പാടി പാമ്പുംകാവും പാലക്കാട്‌ ജില്ലയിൽ ചെർപ്പ്ലശ്ശേരിക്ക് അടുത്തുള്ള പാതിരികുന്നത്ത് മനയുമാണ്. തമിഴ് നാട്ടിലെ നാഗർകോവിലിലുള്ള നാഗരാജ ക്ഷേത്രവും സർപ്പാരാധനക്ക് പ്രശസ്തമാണ്‌.

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയിൽവെസ്റ്റേഷനു സമീപമാണിത്. സ്പാമ്പുമേക്കാട്ടുമനയിലെനാഗയക്ഷിയുടെ വിഗ്രഹം മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത ഒന്നാണ്.
ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്.അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തിൽ തീയ് കിഴക്കോട്ട് പടർന്ന് പരശുരാമൻ സർപ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താൽ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാർ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവൻ ഇനി മുതൽ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.
മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സർപ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങ ളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തൻ. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ.
മണ്ണാർക്കാട്പെരിന്തൽമണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചിൽപാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്.അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കൺമഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.
 പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രത്തിൽ   നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമർപ്പണംസർപ്പബലി എന്നിവയാണ് പ്രധാന വഴിപാടുകൾ. കണ്ണൂർ-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.
ആമേടക്ഷേത്രംതൃപ്പൂണിത്തുറ-വൈക്കംറൂട്ടിൽസ്ഥിതിചെയ്യുന്നു.ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.
കോട്ടയംഉദയനാപുരംനാഗമ്പോഴിക്ഷേത്രം,കാസർഗോഡ്മഞ്ചേശ്വരത്തെഅനന്തേശ്വരംക്ഷേത്രംതിരുവനന്തപുരത്ത്പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ളഅനന്തൻകാട് നാഗരുക്ഷേത്രം എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രംമൂത്തകുന്നംക്ഷേത്രം,  കെട്ടുള്ളിക്കാട്ടു ക്ഷേത്രംആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രംവള്ളിക്കാവുക്ഷേത്രംപത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രംകണ്ണൂർ ജില്ലയിലെ പഴയങ്ങാടി ശ്രീദുർഗാംബികാക്ഷേത്രംകാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളാണ്….
പതിനാറ് കെട്ടും,എട്ട് കെട്ടും, നാലു കെട്ടും ഒക്കെ പലയിടത്തും മൺ മറഞ്ഞുപോയി. അതോടൊപ്പം കാവുകളും കുളങ്ങളും ഇല്ലാതായി. നമ്മുടെ തലമുറക്ക് വലിയൊരു കുഴപ്പമുണ്ട്.അവർ നില നിന്നു വന്നിരുന്ന സംസ്കാരത്തെയും, പൂർവ്വികതയേയും എതിർക്കുക എന്ന പ്രവണത. അവർ ഫ്ലാറ്റ് സംസ്കാരത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.
കുന്നുകൾ ഇടിച്ച് നിരത്തി വയലേലകൾ നികത്തുന്നു. അവിടെ കോൺഗ്രീറ്റ് വനങ്ങൾ ചുട്ട് പഴുത്ത് നിൽകുന്നു.
പ്രകൃതിക്ക് ഒരുരൂപവും, ഭാവവും,താളവുമുണ്ട്. അത് മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടിക്കാലങ്ങളിൽ കണ്ടിരുന്ന ഇടവപ്പാതിയും, തുലാവർഷവുമൊക്കെ താളം തെറ്റിയിരിക്കുന്നു. വേനലാകുമ്പോൾ നാടും നഗരവും വറ്റി വരളുന്നു.ഇനി ഒരു മഹായുദ്ധം ഉണ്ടാകുന്നെങ്കിൽ അത് ജലത്തിനു വേണ്ടി ആയിരിക്കും..എന്ന് നേരത്തെ പറഞ്ഞത്.സത്യമാകാൻ പോകുന്നു.
അതു കൊണ്ട് തന്നെ കാവിന്റെ പ്രസക്തി ,പണ്ടത്തതിനേക്കാൾ ഇന്നു കൂടുതലാണ്.
കാവ് എന്നാൽ കാട് എന്നാണ് അർത്ഥംകാവുകളെ സർപ്പവാസകേന്ദ്രങ്ങളായി പൂർവ്വികർ കണ്ടിരുന്നത് അവരുടെ ദീർഘദൃഷ്ടിക്ക് ഉദാഹരണമായിട്ടായിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ.... പഴമക്കാരുടെ പല നല്ല ചെയ്തികളും നമ്മൾ മൻ:പൂർവ്വം മറക്കുന്നു.അല്ലെങ്കിൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽപഴമക്കെന്ത് മൂല്യം എന്ന് മനസ്സിൽ കളിയാക്കി പറയുന്നു.

പഴമക്കാരിലും അവരുടെ പഴഞ്ചൊല്ലിലും കാര്യമുണ്ട്. അത്രക്കു നല്ല കാഴ്ച ശക്തിയോ, ശ്രവണ ശക്തിയോഇല്ലാത്ത സ്പർശന ശക്തി മാത്രമുള്ള സർപ്പങ്ങൾ മനുഷ്യരെ ഉപദ്രവിക്കാറില്ലാ. അതിനെ ചവുട്ടുകയോ,ഉപദ്രവിക്കുകയോ ചെയ്യുമ്പോൾ മാത്രമെ അത് തിരിച്ചു കടിക്കുകയുള്ളൂ.പാമ്പ് കർഷകന്റെ ബന്ധുമാത്രമല്ല് ജീവനും കൂടിയാണ്. അതിന്റെ വിഷത്തിൽ നിന്നും കിട്ടുന്ന വെനം, (വിഷം)  ഹാർട്ട് ഡിസീസ്,ക്യാൻസർ,തലച്ചോറിലെ രക്തസ്രാവം തുടങ്ങിയവക്കൊക്കെയുള്ള മരുന്നുമാണു. അവർക്കു നമ്മൾ വാസസ്ഥലം കൊടുക്കുക.നശിക്കപ്പെട്ട കാവുകൾക്ക് പകരം കാവുകൾ നിർമ്മിക്കുക,ഉള്ളവ സംരക്ഷിക്കുക.....കിളികളുടെ കളകൂജനം കൊണ്ട് നമ്മുടെ കാതുകൾക്ക് കുളിരു പകരട്ടെ... ഭൂമിയിൽ ജലം ഒലിച്ചിറങ്ങട്ടെ.... തൊടിയിലെ കുളവും,വീട്ട് മുറ്റത്തെ കിണറും ഒരിക്കലും വറ്റി വരളാതിരിക്കട്ടെ..... കാവുകൾ നമ്മുടെ സമ്പത്താണ്... അതു തന്നെയാകട്ടെ നമ്മുടെ ജീവന മന്ത്രവും........                                                                                                                                                                            (കടപ്പാട്-ഗൂഗിൾ)                                                 .......................

ഞങ്ങൾക്ക് 30 വയസ്സ്

$
0
0
                                                                                                                                                                                                               
                                                                                                                                                                           26-5-2014 ഞങ്ങൾക്ക് 30 വയസ്സ്                                                                                                                                                                                                                                                                                                     കാലത്തിന് അശ്വവേഗത. മുപ്പത് വർഷങ്ങൾ ഓടി മറഞ്ഞതറിഞ്ഞില്ലാ.... ഞാൻ എന്റെ വാമ ഭാഗത്തെ സ്നേഹിച്ചതിനേക്കാളും അവൾ എന്നെ ആരാധിച്ചു. കനൽ വഴികളിൽ അവളെനിക്ക് പാദുകങ്ങളായി, ഇടവപ്പാതിയിലെ ഇടിമിന്നലിൽ കവചമായി, തുലാ വർഷത്തിൽ കുടയായി. അസുഖക്കിടക്കയിൽ ഔഷധമായി. മനസ്സ് വേദനിച്ചപ്പോൾ നീലാമ്പരിയായി. പുലർകാലങ്ങളിൽ കാതുകളിൽ ഭൂപാളം പാടി. എന്റെ തെറ്റിന്റെ സ്ലേറ്റിൽ അവൾ മഴിത്തണ്ടായി. ഒരു ചുടു ചുംബനത്തിന്റെ നിശാസം അവളിൽ നിന്നും കേട്ടതറിഞ്ഞൊ?, ഞാനൊന്നും നൽകിയില്ല... അരവയർ നിറയുവാൻ അന്നവും നൽകീല, അരചുറ്റി ഘോഷിക്കാൻ ഉടുതുണി നൽകീല, ആരിരോ പാടുവാൻ അവളേയും നൽകീല, ആട്ടിയുറക്കുവാൻ അവനെയും നൽകീല, എങ്കിലും.......... അവളെന്നെ സ്നേഹിക്കുകയായിരുന്നു ഈ സുന്ദരവേളയിൽ മനസ്സാൽ അവളെ ഒന്ന് വണങ്ങീലയെങ്കിൽ നിങ്ങളെന്നെ മനുഷ്യനെന്നു വിളിക്കില്ലല്ലോ.........
                                             സൂര്യജിത്തും മകനാണ്

                                                                         സൂര്യജിത്തിന്റെ ആശംസകൾ                                                                                                                                                                                                                               ************************  

ഒറി എന്ന ഗ്രാമത്തിലെ പെൺകുട്ടി- അവതാരിക

$
0
0

                                                                                                                                                                     റഷീദ് തൊഴിയൂരിന്റെ  പുസ്തകത്തിന്റെ അവതാരിക                                                                                                                                                         
ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി
യമുനാജലം വിഷമയമാകനുള്ള കാരണം അതിൽ കാളിയ നാഗം വസിച്ചിരുന്നു എന്നതായിരുന്നു.ഈ കാളിയൻ ആരാണ്? ശ്രീമദ് ഭാഗവതത്തിൽ  അധ്യാത്മഭാവം എപ്പോഴും ഒടുവിലാണ് വെളിപ്പെടുത്താറുള്ളത്.ശ്രീകൃഷ്ണന്‍ കാളിയ മർദ്ദനം ചെയ്ത ശേഷം കാളിയൻ തന്നെ പറയുന്നത് നോക്കാം
വയം ഖലാ:സഹോത്പത്ത്യാ താമസാ ദീർഘമന്യവ:
സ്വഭാവോ ദുസ്ത്യജോ നാഥ ലോകനാം യദസദ്ഗ്രഹ:
ഹേ നാഥാ ഞാൻ ജന്മനാതന്നെ ദുഷ്ടനും,തമോഗുണിയും,മഹാക്രോധിയും ആണ്. മിഥ്യാഭിനിവേശത്തെ ത്യജിക്കുക എന്നത് പ്രയാസമാകുന്നതു പോലെ എനിക്കെന്റെ സ്വഭാവവും മാറ്റാൻ കഴിയുന്നില്ലാ.
ചുരുക്കത്തിൽ ഈ സംസാരത്തിൽ മോഹം,മിഥ്യാഭിനിവേശമാകുന്ന ദേഹാത്മഭാവത്തിൽ നിന്നും ഉണ്ടാകുന്നതാണ്.ശരീരമാണ് ഞാനെന്നു തോന്നുമ്പോൾ ശരീരത്തിന്റെ സുഖം ആത്മാവിന്റെ സുഖമായി തോന്നും.അതനുസരിച്ച് ശരീരത്തിന്റെ പരമാണുക്കളും മാറി പോകുന്നതിനാൽ, ആ സ്വഭാവത്തെ ത്യജിക്കാൻ മർത്ത്യർക്ക്  പ്രയാസമായി തീരുന്നു.
 ഇന്നത്തെ കാലത്ത് രാജ്യങ്ങളിൽ നിയമം ഭൂരിപക്ഷ അടിസ്ഥാനത്തിലാണല്ലോ നിർമ്മിക്കുന്നതും നടപ്പാക്കുന്നതും. ഈ ഭൂരിപക്ഷക്കാരിൽ മനോബലവും സംയമവും ഇല്ലാത്ത ദേഹാഭിമാനികളാണധികവും.അവർ പാസ്സാക്കുന്ന നിയമങ്ങൾ എല്ലാവരും സ്വീകരിക്കേണ്ടി വരുന്നു.പക്ഷേ വ്യക്തികൾ സംസ്കാര സമ്പന്നരാവാതെ സമുദായവും,രാജ്യവും പുരോഗമിക്കില്ലാ.  ഉത്തമ സംസ്കാരം ഉണ്ടാകാൻ ഉത്തമ ജീവിതം നയിക്കണം. ഉത്തമജീവിതം നയിക്കാൻ മാതൃകാജിവിതം നയിക്കുന്ന ഒരാളെ(മാതാവോ,പിതാവോ,ഗുരുവോ ആരുമാകാം)ആദർശപുരുഷനായി സ്വയം സ്വീകരിക്കണം.സംസ്കാരഹീനരുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ  ഉത്തമ ബുദ്ധിക്കാണ് നാം കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
         ഒരു നല്ല ചിത്രം എഴുതണമെങ്കിൽ നിർമ്മലമായ തുണിയോ,കടലാസോ ആദ്യം കരുതണം.അതുപോലെ സംസ്കാരം ഉള്ളിൽ പതിയണമെങ്കിൽ മനസ്സ് നിർമ്മലമായിരിക്കണം. പക്ഷേ ചെറു പ്രായത്തിൽ തന്നെ നീച സംസ്കാരം ഉള്ളിൽ പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ പുതിയവ പ്രാപ്തമാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്താനും. സംഘടനകളുടെ നിയമങ്ങൾ തമോഗുണികൾക്ക് പ്രയോജനകരമാണ്. സത്വഗുണികൾക്ക് അവ കൂടുതൽ ബന്ധനത്തിനിടയാക്കുന്നു. ഇന്ദ്രിയങ്ങളെ സ്വയം സംയമം ചെയ്യാൻ സാധിക്കുന്നവർക്ക്,സംയമനത്തിനു വേണ്ടി നിയമങ്ങളുടെ ആവശ്യം ഉണ്ടാകുന്നില്ലാ.
നമ്മുടെ നിയമങ്ങൾ ഇപ്പോൾ എല്ലാപേർക്കും സമാന അവകാശം കൊടുത്തിരിക്കു കയാണല്ലോ. പക്ഷേ അവകാശമെന്നാലെന്ത്, സമാനതയെന്നാൽ എന്ത്. നിയമം എന്നാൽ എന്ത്; ഇതൊക്കെ വേണ്ടപോലെ വിചാരിച്ച് നോക്കി മനുഷ്യരുടെ ആത്മ വികാസത്തിനു ഈ നിയമങ്ങൾ എത്രമാത്രം പ്രയോജനകരമാണെന്ന് ചിന്തിച്ച് നോക്കേണ്ട കാലം അതി ക്രമി ച്ചിരിക്കുന്നു.ജീവിതത്തിന്റെ ആദർശം സ്പഷ്ടമായി മനസിലാക്കാത്തത് കൊണ്ടാണ് സകലരേയും എതെങ്കിലും വിധത്തിൽ ഒരു പോലെ ആക്കി തീർത്താൽ സമാനത കൈ വന്നു എന്ന് വിചാരിക്കുന്നത്.ഇങ്ങനെ സമാനതാരൂപികളായ കഴുതകളുടെ സമുദായത്തിൽ പലർക്കും ആത്മാനന്ദം അനുഭവിക്കാൻ കഴിയില്ലാ,സാധിക്കുകയുമില്ലാ.പലരും ഒരു പോലെയുള്ള തെറ്റുകൾ ചെയ്യുന്നതായി പലപ്പോഴും കാണാം. അതുകൊണ്ട് തന്നെ ഭൂരിപക്ഷ അഭിപ്രായത്തേക്കാൾ ഒരു ഉത്തമ ബുദ്ധിക്ക് വളരെ അധികം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും.എന്നാണെന്റെ പക്ഷം.
ഇംഗ്ലീഷുകാരുടെ ഭരണ കാലത്ത് ,വക്കീലന്മാരും,ബാരിസ്റ്റർമാരും വർദ്ധിച്ച് വന്നപ്പോൾ അനേക വിധത്തിലുള്ള കേസുകൾ വർദ്ധിക്കാൻ തുടങ്ങി. അതിൽ ഒരു ബാരിസ്റ്റർ സംയമി ആയിരുന്നതിനാൽ കള്ളക്കേസുകൾ വാദിക്കാൻ ഇഷ്ടപ്പെട്ടില്ലാ.അദ്ദേഹം ലോകത്തെ കൃത്രിമ സുഖങ്ങൾ ഉപേക്ഷിച്ച് ,ദാർദ്ര്യത്തെ സ്വയം വരിച്ചു. ഇത് ആ മഹാന്റെ ഉത്തമ ബുദ്ധികൊണ്ട് സാധിച്ചതാണ്.ആ മഹാൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മഹാത്മാ ഗാന്ധി.
അദ്ദേഹം മുതലാളികളുടെയും,ജന്മിമാരുടെയും അനീതികളെ എതിർത്തു. തൊഴിലാളിക ളുടെയും,കർഷകരുടെയും,സുസ്ഥിതിക്ക് സഹായിച്ചു.ഉത്തമമാ‍യവിധം  ധന വിതരണം എങ്ങനെ സാധിക്കാമെന്ന് ദൃഷ്ടാന്തീകരിച്ച് കാണിച്ചു. എന്നാൽ തൊഴിലാളികളുടെ ശക്തിയും സമ്പത്തുംവർദ്ധിച്ചെങ്കിലും  അവർക്ക് ധനഭോഗത്തിൽ സംയമ ഇല്ലാതായി തീർന്നു.ജീവന്റെ ആദർശം നമ്മൾ ഭാർതീയർക്ക് ഇനിയും മനസിലായിട്ടില്ലാ എന്നത് സങ്കടകരമായ ഒരു കാര്യമായിതീർന്നിരിക്കുന്നു.ഇപ്പോൾ എല്ലവർക്കും എങ്ങനെ പ്രഖ്യാതരാകണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ..

ഞാൻ ഇത്രയും പറഞ്ഞതു റഷീർ തൊഴിയൂരിന്റെ പുതിയ പുസ്തകത്തിലെ കഥകളെ കുറിച്ചു പറയാനാണ്. റഷീദ് എന്ന എഴുത്തുകാരനിൽ കാണുന്ന വ്യക്തി സ്വഭാവം തന്നെയാണ് ഈ കഥകളിലെല്ലാം നിറഞ്ഞു നിൽക്കുന്നതും. ദയ,കാരുണ്യം,പരസ്പര ബഹുമാനം, ലളിത ജീവിതം, അഹങ്കാരമില്ലായ്മ ഒക്കെ അദ്ദേഹം തന്റെ രചനകളിലും വ്യക്തമായി പ്രകടമാകുന്നുണ്ട്. ഹോ..അസാമാന്യം‘ എന്നൊന്നും ഈ കഥക്ക് ഞൻ അലങ്കാരം നൽകുന്നില്ലാ. പക്ഷേ കുട്ടികൾക്ക് പോലും വായിച്ച് മനസിലാക്കാനുള്ള രീതിയിൽ വളരെ ലളിതമായാണ് അദ്ദേഹം കഥകൾ എഴുതിയിരിക്കുന്നത്.
എന്ന ഈ കഥാ സമാഹാരത്തിൽ പത്ത് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുഖലോലുപതയുടെ പര്യവസാനംഎന്ന കഥയിൽ തന്നിഷ്ടകാരനും ദുർ നടപ്പുകാരനുമായ ഒരച്ചനും,അയാളുടെ മകളും,പിന്നെ അവളുടെ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങൾ വിഷയത്തിൽ പുതുമയില്ലെങ്കിലും മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ആ കഥ വായനക്കാരെ കൊണ്ട് പോകുന്നു. കഥാകാരനു ഗ്രാമത്തോടുള്ള തീവ്രമായ അടുപ്പം കഥയിലാകെ പ്രതിഫലിക്കുന്നു. .
നാഗബന്ധം എന്ന.രണ്ടാമത്തെ കഥയും നടക്കുന്നത്  ഗ്രാമത്തിൽ തന്നെയാ.ഇത്തവണ കഥാകാരൻ സർപ്പം തുള്ളലിനെ പശ്ചാത്തലമാക്കിയിരിക്കുന്നു.നായകനും,പ്രതിനായകനും ഒക്കെ കഥയിൽ വന്നു പോകുന്നെകിലും പ്രധാന കഥാപാത്രമായ രേണുക ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കഥ ഞാനിവിടെ പറയുന്നില്ലാ... അതു വായനയുടെ രസചരട് പൊട്ടിക്കും
'കാണുന്ന സ്ത്രീകള്‍ എല്ലാവരും സഹോദരിമാര്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ  സംഗതി എളുപ്പമായല്ലോ . ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും എന്നോട് തുറന്നു  പറയുന്ന   ഗോപേട്ടന്‍ എന്ത് കൊണ്ട് എന്നില്‍ നിന്നും ഈ വിവരം   മറച്ചു വെച്ചു .നിങ്ങളുടെ മനസ്സില്‍   ദുരുദ്ദേശമാണ് .നിങ്ങള്‍ക്ക് എന്നെ മതിയാവതെയാണ് വേറെ പെണ്ണിന്‍റെ സുഖംതേടിപോകുന്നത് .നിങ്ങള്‍ വഞ്ചകനാണ് ....എനിക്ക് നിങ്ങളെ കാണേണ്ട ."വ്യാകുലതകൾഎന്ന മൂന്നാമത്തെ കഥയിലെ ഈ വാചകത്തിൽ നിന്നു തന്നെ കഥയുടെ ഏകദേശ രൂപം വായനക്കാർക്ക് കിട്ടിയിരിക്കും അല്ലേ, അതെ ഒരു പുരുഷൻ ഒരു സ്ത്രീയോടെ കൂടുതൽ അടുത്ത് പെരുമാറിയാൽ അതിൽ പ്രണയവും ,സെക്സും കാണുന്നവരാണ് നമ്മൾ.ഇവിടെ കഥാകാരൻ തന്റെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിധിയുടെ പൊയ്മുഖങ്ങൾ, ഇതും ഒരു പ്രണയ കഥ തന്നെയാണ് ആതിരയും വിഷ്ണുവും,വിഷ്ണു സംഗീതം പഠിപ്പിച്ച കുട്ടിയാണ് ആതിര. അവളെ മറ്റൊരാൾ വിവാഹം ചെയ്തു. പ്രണയം പുറത്തു പറയാതെ അവളുടെ നല്ല ജീവിതത്തിനു വേണ്ടി അയ്യാൾ എലാം ത്യജിച്ചു. പ്ന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അവൾ ലണ്ടനിൽ നിന്നും തിരിച്ചെത്തുന്നതു മുതലാണ് കഥ തുടങ്ങുന്നത്.. ഇവിടെയും കഥകാരൻ സംയമനത്തിന്റെ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതിബന്ധം എന്ന കഥയിൽ ആറുമക്കളിൽ മൂത്തവളായ സൂസന്റെ കഥ യാണ് അവിവാഹിതയായി നിന്നു കൊണ്ട് അവൾ തന്റെ സഹോദരങ്ങളെ എല്ലാം പഠിപ്പിച്ചു വലിയ നിലയിലെത്തിക്കുന്നു. ഇവിടെയും സ്നെഹത്തിന്റെ മന്ത്രണം വായനാക്കരിൽ ശ്രവ്യമാകുന്നു.
പെയ്തൊഴിയാതെ എന്നെ കഥ യിലെ ഷാഹിന എന്ന കഥാപാത്രം ഇന്നിന്റെ നേർക്കാഴ്ച യാണ്. വിവാഹിതയായ ഒരുവൾ ചാറ്റിംഗിലൂടെ വഞ്ചിക്കപ്പെടുന്നതും തുടർന്ന് അരങ്ങറുന്ന, തീവ്രമായ സംഭവങ്ങളും വായനെക്കാരെ ചിന്തിപ്പിക്കുന്നു. ചിലയിടങ്ങളിൽ കണ്ണു നനയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പുസ്തകത്തിലെ നല്ല രചനകളിലൊന്നാണിത്.
`ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദിക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ  വിവിധ ഗ്രാമങ്ങളില്‍നിന്നും  തുടച്ചു നീക്ക പെട്ടത് അനേകായിരം കുടിലുകള്‍  വെള്ളത്തിനടിയില്‍ പെട്ടു  .അവരിൽ ചിലർ ഭിഷാടനത്തിനായി കേരളത്തിൽ എത്തപ്പെട്ടു.അവിടെ രക്ഷകനായി എത്തുന്ന അനൂപ് എന്നചെറുപ്പകാരനിലൂടെ വികസിക്കുന്ന ഈ കഥയിൽ നന്മയുടെ നേരോട്ടംകാണാം. നമുടെ ചെറുപ്പകാർ വായിച്ചിരിക്കേണ്ട ഒരു കഥയായി തോന്നി.
 വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളില്‍ പ്രതിക്ഷിക്കാതെ ജീവിത സാഹചര്യത്തില്‍ വന്നു ഭവിക്കുന്ന ചില നഗ്‌നസത്യം. ഈ കഥയിലെ പ്രിയപെട്ടവര്‍ മാളൂ എന്ന് വിളിക്കുന്ന മാളവികയുടേയും,ഉണ്ണീ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്റെയും ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതും ആയിരിക്കണെ എന്നു ചിന്തിച്ച് പോകുന്ന കഥയാണു ദൃഷ്ടാന്തം
കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ലആക്രമണം ഇല്ല ,വെടിഉണ്ടഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി  ചിന്തകള്‍ക്ക് എന്ത് പ്രസക്തികുടുംബം കൃഷിയിടം വീട്ഇതൊക്കെയാണ്  ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെകണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെകൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു.“ജീവിത യാതനകൾഎന്ന കഥയിലെ അവസാനഭാഗമാണിത്  അദ്യം മുതൽ വായിച്ചു പോകാൻ തോന്നുന്ന ഈ വരികളിൽ നല്ലൊരു കഥകാരന്റെ കൈയ്യൊപ്പുണ്ട്..
ഹൃദയസ്പന്ദനം ഒരു അനാഥാലയത്തിന്റെ കഥ പറയുകയാണ്. സ്നേഹവും നന്മയുമായി അവിടെ എത്തുന്ന ചില നല്ല മനുഷ്യരുടെ കഥയും ഇതിൽ അനാവണം ചെയ്യപ്പെടുന്നു.
ഞാൻ ആദ്യം പറഞ്ഞു തുടങ്ങിയതുപോലെമാറ്റാൻ കഴിയാത്ത ദുർസ്സ്വഭാവങ്ങളെ നമ്മൾ മാറ്റുക. സ്നേഹവും ദയയും കാരുണ്യവും ഈ ലോകത്തിൽ വീണ്ടും തിരിച്ചു വരട്ടെഅത്തരം ചിന്തകളാകെ പരന്നു കിടക്കുകയാണ് ഈ പത്ത് കഥകളിലും, ഒരു വാക്ക് കൊണ്ടോ,ഒരു വായനകൊണ്ടോ,നമ്മൂടെ നാട് ഇതിൽ നിന്നെല്ലാം മോചനം ആഗ്രഹിക്കണം എങ്കിൽ ഇത്തരം കഥകളും കൂടി നമ്മൾ വായിച്ചിരിക്കണം.വാക്കുകൾ കൊണ്ടുള്ള കസർത്തോ ദുരൂഹമായ ചിന്താധാരയോ കഥകാരൻ ഇവിടെ പ്രയോഗിച്ചിട്ടില്ല.അദ്ദേഹത്തിന്റെമനസ്സിൽ വരുന്ന നല്ല ചിന്തകളെ കഥകളാക്കാനാണ് റഷീദ് തൊഴിയൂർ ശ്രമിച്ചിരിക്കുന്നത്.ആ കഥകളിൽ നിന്നും നമുക്ക നല്ല പാഠങ്ങൾ പഠിക്കാനുണ്ട്.അതിനായി അദ്ദേഹം ഇനിയും  തൂലിക ചലിപ്പിക്കട്ടെഎല്ലാ ആശംസകളും നേരുന്നു.
ചന്തുനായർ 

ഫെമിനിസം

$
0
0

                                                        ഇപ്പോൾ ബ്ലോഗ് വായന വളരെ കുറഞ്ഞ്പോയിരിക്കുന്നു. അപ്പോൾ പറഞ്ഞ് അപ്പോൾ പ്രതികരിക്കുന്ന,ആശംസകൾ അറിയിക്കുന്ന ഫേയ്സ് ബുക്കിലെ കൊച്ച് കവിതകളിൽ, പ്രണയവും,കാമവും,വിരഹവും,രതിയുമൊക്കെ നിറഞ്ഞാടി തിമിർക്കുന്നൂആർക്കും ആരോടുമില്ല സ്നേഹംആർക്കും നല്ലത് വേണ്ടാ എന്നായിരിക്കുന്നു.എങ്കിലും ചില ചർച്ചകൾ അവിടെ നടക്കുന്നതും കാണുന്നൂ. എച്ചുമുക്കുട്ടീ എന്ന നമ്മുടെ ബ്ലോഗറുടെ ഒരു നിരീക്ഷണത്തിന്-ഫെമിനിസം എന്താണ് എന്ന ചിന്ത-തന്റെ ഫേയ്സ് ബുക്കിലൂടെ പങ്ക് വച്ചപ്പോൾ അവിടെ വലിയൊരു ചർച്ച നടന്നു. പലരും എച്ചുമിനെ കടന്നാക്രമിച്ചപ്പോൾ... ഞാൻ ഫെമിനിസത്തെ കുറിച്ച് അവിടെ വാചാലമായത്, ഇവിടെ എന്റെ ബ്ലൊഗിൽ പങ്ക് വക്കുകയാണ് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഫെമിനിസം. 
                                                                                          എന്താണ് ഫെമിനിസം.                                                                 
സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്ത്രീ വാദം.   ഇതിൽ ലിംഗഭേദത്തിന്റെ പ്രശ്നങ്ങളിൽ ഊന്നുന്ന നിരവധി പ്രസ്ഥാനങ്ങൾ, രാഷ്ട്രീയവും സമൂഹവിജ്ഞാനസംബന്ധവും ആയ സിദ്ധാന്തങ്ങൾ, തത്ത്വചിന്തകൾ തുടങ്ങിയവ അടങ്ങുന്നു ‍. സ്ത്രീവാദം സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മുൻ‌നിർത്തി പ്രചാരണം നടത്തുകയും ചെയ്യുന്നു. മാഗി ഹം, റബേക്ക വാക്കർ എന്നിവരുടെ അഭിപ്രായത്തിൽ സ്ത്രീവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാ‍മത്തേത് പത്തൊൻ‌പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാ‍മത്തേത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990മുതൽ ഇക്കാലം വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്. സ്ത്രീവാദഭൂമിശാസ്ത്രം, സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമർശനം തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാത്കരിക്കപ്പെടുന്നത്.                                                                           പടിഞ്ഞാറൻ സമൂഹത്തിലെ സംസ്കാരം മുതൽ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബലവീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിച്ചു. സ്ത്രീവാദപ്രവർത്തകർ സ്ത്രീകളുടെ തുല്യ പങ്കാളിത്തം, സ്വത്തവകാശം, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശ ങ്ങൾക്കുവേണ്ടിയും ശാരീരികമായ പൂർണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദപരമായ അവകാശത്തിനും (ഗർഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉൾപ്പെടുന്നു) വേണ്ടിയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹികപീഡനത്തിൽനിന്നും ലൈംഗിക പീഡനത്തിൽ നിന്നും ബലാൽ‌സംഗത്തിൽനിന്നും ഉള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യ വേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്കു വേണ്ടിയും ബഹുഭാര്യത്വത്തിനും മറ്റെല്ലാ വിവേചനങ്ങൾക്കുമെതിരെയും ഒക്കെ പ്രചാരണം നടത്തി. എന്നിട്ടും സ്ത്രീവാദം  ഐക്യനാ
സൊജേണർ ട്രൂത്ത്

ടുകളുടെ ഭരണഘടനയിൽ സ്ത്രീയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. സ്ത്രീവാദത്തിന്റെ ചരിത്രത്തിൽ സ്ത്രീവാദപ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മേധാവികൾ അധികവും പടിഞ്ഞാറൻ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽനിന്നുമുള്ള വെള്ളക്കാരായ മദ്ധ്യവർഗ്ഗ സ്ത്രീകളാ ണെന്നു കാണാം. എന്തായാലും 1851-ൽ അമേരിക്കൻ സ്ത്രീവാ ദികളോട് സൊജേണർ ട്രൂത്ത് നടത്തിയ പ്രസംഗത്തിനു ശേഷമെങ്കിലും മറ്റു വംശങ്ങളിലെ സ്ത്രീകൾ ഇതരമായ സ്ത്രീവാദങ്ങൾ ആരംഭിച്ചു. 1960-കളിൽ അമേരിക്കയിലെ പൌരാവകാശപ്രസ്ഥാനവും ആഫ്രിക്ക, കരീബിയൻ, ലാറ്റിനമേരിക്കയുടെ ഭാഗങ്ങൾ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ യൂറോപ്യൻ അധിനിവേശത്വത്തിന്റെ തകർച്ചയു    ഈ പ്രവണതയ്ക്ക് ആക്കംകൂട്ടി. അതുമുതൽ യൂറോപ്യൻ അധിനിവേശത്തിലിരുന്ന പ്രദേശങ്ങളിലെ സ്ത്രീകളും മൂന്നാം ലോകവും അധിനിവേ ശാനന്തര സ്ത്രീവാദവും മൂന്നാംലോകസ്ത്രീവാദവും മുന്നോട്ടുവെച്ചു. ചന്ദ്ര തല്പദെ മൊഹന്തിയെ പോലുള്ള അധിനിവേശാനന്തരസ്ത്രീവാദികൾ പാശ്ചാത്യസ്ത്രീവാദത്തിന്റെ വംശകേന്ദ്രിതത്വത്തെ വിമർശിക്കുന്നു. കറുത്ത വർഗ്ഗ-സ്ത്രീവാദികളായ ആഞ്ജല ഡേവിസ്സും ആലീസ് വാക്കറും ഇതിനോട് യോജിക്കുന്നു.

സ്ത്രീവാദികളും മറ്റു പണ്ഡിതരും സ്ത്രീവാദപ്രസ്ഥാനങ്ങളുടെ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാം തരംഗം പ്രധാനമായും 19-ആം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സമ്മതിദാനാവകാശസമര(suffrage)മായിരുന്നു. രണ്ടാം തരംഗം 1960-കളിൽ ആരംഭിച്ച സ്ത്രീവിമോചനപ്രസ്ഥാനങ്ങളുമാ‍യി ബന്ധപ്പെട്ട ആശയങ്ങളും പ്രവർത്തനങ്ങളുമാണ് (സ്ത്രീകളുടെ നിയമപരവും സാമൂഹികവുമായ സമത്വത്തിനുവേണ്ടി ഉദ്ബോധിപ്പിച്ചു). 1990-കളിൽ ആരംഭിച്ച മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ തുടർച്ചയും പരാജയങ്ങൾക്കുള്ള പ്രതികരണവുമായിരുന്നു.
ബ്രിട്ടണിലെയും ഐക്യനാടുകളിലെയും സ്ത്രീവാദപ്രവർത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വവിവാഹത്തെയും (chattel marriage) ഭാര്യയ്ക്കും മക്കൾക്കും മേലുള്ള ഭർത്താവിന്റെ ഉടമസ്ഥതയെയും എതിർക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തിൽ സ്ത്രീവാദം കേന്ദ്രീകരിച്ചത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആക്ടിവിസം രാഷ്ട്രീയബലം - മുഖ്യമായും സ്ത്രീകളുടെ വോട്ടവകാശം- നേടുന്നതിൽ ശ്രദ്ധിച്ചു. എന്നിരുന്നാലും വോൾട്ടറിൻ ഡെ ക്ലേർ, മർഗരറ്റ് സങ്ഗർ തുടങ്ങിയ സ്ത്രീവാദികൾ സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനപരവും സാമ്പത്തികവുമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ബോധവത്കരണങ്ങൾ സജീവമായി തുടർന്നു. 1854- ഫ്ലോറൻസ്  നൈറ്റിങ്ഗേലാണ് പട്ടാളത്തിൽ സ്ത്രീപരിചാരകർ സഹായം നൽകുന്ന രീതി തുടങ്ങിവെച്ചത്.                                                                                                              
ഫ്ലോറൻസ്  നൈറ്റിങ്ഗേലാണ്
വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകളും (suffragettes) പുരുഷന്മാരും (പൊതുപദം:suffragist) ബ്രിട്ടനിൽ ആശയപ്രചാരണം നടത്തി. 1918-ലെ പൌര പ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള കുടുംബിനികളായ സ്ത്രീകൾക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കുമായി വിപുലപ്പെടുത്തി. അമേരിക്കൻ ഐക്യനാടുകളിൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ലുക്രീഷ്യ മോട്ട്,ലൂസി സ്റ്റോൺ, എലിസബത് കാഡി സ്റ്റാന്റൺ, സൂസൻ ബി. ആന്റണി തുടങ്ങിയവരാൺ. ക്വക്കറിന്റെ ചിന്തകൾ ഇവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഫ്രാൻസിസ് വിലാഡിനെപ്പോലെ യാഥാസ്ഥിതിക ക്രൈസ്തവവിഭാഗങ്ങളിൽനിന്നുള്ളവരും മറ്റിൽഡ ജോസ്ലിൻ ഗേജിനെപ്പോലെ തീവ്രസ്ത്രീവാദികളും അമേരിക്കൻ സ്ത്രീവാദത്തിന്റെ ഒന്നാം തരംഗത്തിൽ ഉൾപ്പെടും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ടുള്ള അമേരിക്കൻ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതി (1919) നിലവിൽ‌വന്നതോടെ അമേരിക്കൻ ഒന്നാം തരംഗ സ്ത്രീവാദം അവസാനിച്ചതായി കണക്കാക്കുന്നു.
രണ്ടാം തരംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നാം തരംഗ സ്ത്രീവാദികൾ ഗർഭച്ഛിദ്രവിഷയത്തെ അത്ര കാര്യമായി ഗണിച്ചിട്ടില്ല എന്ന് ബോധ്യമാകും. അവർ സാമാന്യമായി ആ കാഴ്ചപ്പാടിന് എതിരായിരുന്നു എന്നു പറയാം.
       1960-കൾ മുതൽ 1980-കളുടെ അന്ത്യം വരെയുള്ള പ്രവർത്തനകാലഘട്ടത്തെയാണ് രണ്ടാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. ഇമെൽഡ വെലെഹാൻ എന്ന പണ്ഡിത ഒന്നാം തരംഗത്തിന്റെ തുടർച്ചയാണ് ഇത് എന്ന് അഭിപ്രായപ്പെടുന്നു. രണ്ടാം തരംഗ സ്ത്രീവാദം ഇവ്വിധം തുടർന്ന് മൂന്നാം തരംഗ സ്ത്രീവാദത്തോടൊപ്പം നിലനിൽക്കുന്നു. എസ്റ്റെല്ലെ ഫ്രീഡ്മാൻ എന്ന പണ്ഡിത ഒന്നും രണ്ടും സ്ത്രീവാദങ്ങൾ താരതമ്യം ചെയ്ത് ഒന്നാം തരംഗം സമ്മതിദാനം പോലുള്ള അവകാശങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ രണ്ടാം തരംഗം വിവേചനം പോലുള്ള തുല്യതാപ്രശ്നങ്ങളെ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് വാദിക്കുന്നു.
ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയുമാണ് സിമോൺ ദി ബുവർ. അവർ നോവലുകളും രാഷ്ട്രീയം, തത്ത്വചിന്ത, സാമൂഹികപ്രശ്നങ്ങൾ ഇവ സംബന്ധിച്ച ലേഖനപങ്‌ക്തികളും (monographs) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്. ഷീ കേം റ്റു സ്റ്റേ, ദ മാൻഡരിൻസ് എന്നീ അതിഭൌതികനോവലുകളുടെയും ദ സെക്കൻഡ് സെക്സ് എന്ന പ്രബന്ധത്തിന്റെയും പേരിലാണ് അവർ ഏറെ അറിയപ്പെടുന്നത്. സെക്കൻഡ് സെക്സ് (1949; ഇംഗ്ലീഷ് വിവർത്തനം:1953) സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലിക സ്ത്രീവാദത്തിന്റെ അസ്തിവാരത്തെയുംകുറിച്ച് വിശദമായി വിശകലനം ചെയ്യുന്നു. സ്ത്രീവാദാസ്തിത്വചിന്തയെ അവതരിപ്പിക്കുന്നതിലൂടെ ഒരു ധാർമ്മിക വിപ്ലവ ത്തിന്റെ ആവശ്യം ഉന്നയിക്കുകയാണ് ഈ കൃതി. ഒരു അസ്തിത്വവാദചിന്ത കയെന്ന നിലയിൽ സാർത്രിന്റെ അസ്തിത്വം സത്തയെ മുൻ‌ഗമിക്കുന്നു എന്ന കല്പനയെ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെയായിത്തീരുകയാണ് എന്ന് അവർ പറയുന്നു. സ്ത്രീയെ അന്യയാക്കുന്ന സാമൂഹികനിർമ്മാണത്തിലാണ് അവരുടെ വിശകലനം കേന്ദ്രീകരിക്കുന്നത്. ബുവർ സ്ത്രീയുടെ അടിച്ചമർത്തപ്പെടലിന്റെ അടിസ്ഥാനമായി ഇതിനെ തിരിച്ചറിയുന്നു. ചരിത്രപരമായി സ്ത്രീയെ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കുന്നവളും അപസാമാന്യയുമായാണ് കണ്ടുവരുന്നതെന്ന് വാദിക്കുകയും മേരി വോൾസ്റ്റോൺക്രാഫ്റ്റു പോലും സ്ത്രീ അഭിലഷണീയമാതൃകയാക്കേണ്ടത് പുരുഷനെയാണെന്ന് കണക്കാ ക്കിയതിനെ എതിർക്കുകയും ചെയ്യുന്നു. സ്ത്രീവാദത്തിന് പുരോഗമിക്കണമെങ്കിൽ ഈ മനോഭാവത്തെ മാറ്റിയേതീരൂ എന്നാണ് അവരുടെ വാദം.
ബെറ്റി ഫ്രീഡന്റെ ദ ഫെമിനൈൻ മിസ്റ്റിൿ (1963) എന്ന കൃതി സ്ത്രീക്ക് ശിശു പാലനത്തി ലൂടെയും വീടുനോക്കലിലൂടെയും മാത്രമേ സംതൃപ്തിനേടാനാവൂ എന്ന ആശയത്തെ വിമർശി ക്കുന്നു. ഫെമിനൈൻ മിസ്റ്റിൿ 1963-ലെ സമകാലികസ്ത്രീപ്രസ്ഥാനത്തെ ജ്വലിപ്പിക്കുകയും അതിന്റെ ഫലമായി ഐക്യനാടുകളിലെയും ലോകരാഷ്ട്രങ്ങളിലെയും സാമൂഹികഘടന പാടേ മാറുകയുംചെയ്തു എന്നും 20-ആം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട കഥേ തരഗ്രന്ഥങ്ങളിലൊന്നായി പരക്കെ പരിഗണിക്കുന്നുവെന്നും ന്യൂയോർൿ ടൈംസിൽ വന്ന ഫ്രീഡന്റെ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തുന്നു. ഫ്രീഡൻ ഈ പുസ്തകത്തിൽ സ്ത്രീകൾ ഭർത്താക്കന്മാരിലൂ‍ടെയും കുട്ടികളിലൂടെയും തങ്ങളുടെ ജീവിതത്തിന്റെ സ്വത്വവും അർത്ഥവും കണ്ടെത്താൻ പ്രേരിപ്പിക്കുന്ന തെറ്റായ വിശ്വാസസമ്പ്രദായത്തിന്റെ ഇരകളാണ് എന്ന വാദം ഉന്നയിക്കുന്നു. സ്ത്രീകൾ കുടുംബത്തിന്റെ സ്വത്വത്തിൽ തങ്ങളുടെ സ്വത്വത്തെ പൂർണ്ണമായി നഷ്ടപ്പെടുത്താൻ ഈ വ്യവസ്ഥ കാരണമാകുന്നു. ഫ്രീഡൻ ഈ വ്യവസ്ഥയെ രണ്ടാം ലോകമഹായുദ്ധാനന്തര മദ്ധ്യവർഗ്ഗ ഉപനാഗരിക സമൂഹത്തിലാണ് പ്രതിഷ്ഠിക്കുന്നത്. ഇതേ സമയംതന്നെ അമേരിക്കയുടെ യുദ്ധാനന്തര സാമ്പത്തികവിസ്ഫോടനം വീട്ടുജോലികളെ ആയാസരഹിതമാക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലേക്ക് നയിച്ചു. പക്ഷേ സ്ത്രീകളുടെ ജോലി അർത്ഥരഹിതവും മൂല്യഹീനവുമാക്കുന്നതിലാണ് ഇവ കലാശിച്ചത്.
    സ്ത്രീവിമോചനം എന്ന വാക്ക അമേരിക്കയിൽ ആദ്യമായി ഉപയോഗിക്കുന്നത് 1964-ലും അച്ചടിയിൽ വരുന്നത് 1966-ലുമാണ്.

രണ്ടാം തരംഗത്തിന്റെ പരാജയങ്ങൾക്കും അത് ഉണ്ടാക്കിയ പ്രാരംഭപ്രവർത്തനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്മടക്കത്തിനും മറുപടിയായി 1990-കളിലാണ് മൂന്നാം തരംഗ സ്ത്രീവാദം ആരംഭിക്കുന്നത്. സ്ത്രൈണതയ്ക്ക് രണ്ടാം തരംഗം നൽകിയ തനിമാവാദപരമായ നിർവചനത്തെ, വെള്ളക്കാരികളായ മേൽക്കിടമദ്ധ്യവർഗ്ഗസ്ത്രീകളുടെ അനുഭവങ്ങളിൽ ഊന്നുന്നുവെന്ന ആക്ഷേപത്തോടെ മൂന്നാം തരംഗം വെല്ലുവിളിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.                                                                                                                             
 ലുക്രീഷ്യ മോട്ട്
ലിംഗഭേദത്തെയും ലൈംഗികതയെയും സംബന്ധിച്ച ഘടനാവാദാനന്തരവ്യാഖ്യാനമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ മിക്കവാറും കാതൽ. മൂന്നാം തരംഗ സ്ത്രീവാദികൾ സൂക്ഷ്മരാഷ്ട്രീയത്തിൽ പൊതുവേ കേന്ദ്രീകരിക്കുന്നു. 1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗത്തിന്റെ ആരംഭം. രണ്ടാം തരംഗത്തിലൂടെ ഉയർന്നുവന്ന ഗ്ലോറിയ അൻസൽദുവ, ബെൽ ഹൂക്സ്, ചേല സന്ദോവൽ, ഷെറി മൊറാഗ, ഓഡ്രി ലോർഡി, മക്സിൻ ഹോങ് കിങ്സ്റ്റൺ തുടങ്ങിയ സ്ത്രീവാദിനേതാക്കളും കറുത്തവർഗ്ഗ സ്ത്രീവാദികളും വംശസംബന്ധമായ വ്യക്തിനിഷ്ഠതകളെ പരിഗണിക്കുന്നതിന് സ്ത്രീവാദചിന്തയിൽ ഒരിടം രൂപപ്പെടുത്തുന്നതിന് ശ്രമിച്ചു.
ലിംഗങ്ങൾ തമ്മിൽ സുപ്രധാനമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന കരോൾ ജിലിഗനെപ്പോലുള്ള വ്യതിരേകസ്ത്രീവാദികളും സ്ത്രീപുരുഷന്മാർ തമ്മിൽ അന്തർലീന വ്യത്യാസങ്ങളൊന്നുമില്ലെന്നു വിശ്വസിക്കുകയും ലിംഗപദവികൾ സാമൂഹികവ്യവസ്ഥാപനം വഴിയുണ്ടാകുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവരും തമ്മിലുള്ള ഉൾത്തർക്കങ്ങളും മൂന്നാം തരംഗ സ്ത്രീവാദം ഉൾക്കൊള്ളുന്നു.ഫെമിനിസത്തെ ലെസ്ബിയനിസവുമായി ചിലർ കൂട്ടികുഴക്കുന്നുണ്ട്.
ഗ്രീക്ക് കവിയായ സാഫോയാണ് ലോകത്തിലെ ആദ്യത്തെ ലെസ്ബിയൻ. ബി.സി. ആറാം നൂറ്റാണ്ടിൽ ഗ്രീസിനു സമീപമുള്ള ലെസ് ബോസ് എന്ന ദ്വീപിൽ അവർ കുടിയേറിപ്പാർത്തു. സ്വവർഗ്ഗ രതിയുടെ ആരാധികയായിരുന്ന ഇവർ ജീവിച്ചിരുന്ന ദ്വീപിന്റെ പേരിനെ ആധാര മാക്കിയാണ് സ്ത്രീ വർഗ്ഗപ്രേമത്തിന് ലെസ്ബിയനിസ്സം എന്ന പേർ വന്നത്.ബൈബിളിലെ ഉല്പത്തിപുസ്തകത്തിൽ, പതിനെട്ടാം അദ്ധ്യായത്തിൽ സ്വവർഗ്ഗ രതി നിന്നിരുന്നൂ എന്ന് കാണുന്നൂ.... ലെസ്ബിയനിസമല്ലാ ഫെമിനിസം………….                                                                              ***********                                                                                                                                     കടപ്പാട് - ഗൂഗിൾ                                                                                                                          

അവതാരിക -നോവ്പാടം

$
0
0
അവതാരിക 
                                                                                                                                                                                                                                                പ്രീയമുള്ളവരെ 2014 നവമ്പർ മാസം ഒൻപതാം തീയതി ഞായറാഴ്ച രാവിലെ തൃശ്ശൂർ സാഹിത്യ അക്കാഡമി ഹാളിൽ (വൈലോപ്പിള്ളി ഹാൾ) വച്ച് പ്രകാശനം നടത്താൻ പോകുന്ന മഹിതാഭാസ്കറിന്റെ- “നോവ്പാടംഎന്ന കവിതാസമാഹരത്തിനു വേണ്ടി ഞാൻ എഴുതിയ അവതാരികയുടെ കുറച്ച് ഭാഗം ഇവിടെ ഇടുന്നു.. കവിക്ക് എന്റെ എല്ലാ ആശംസകളും                                                                                                                                                                                                                                                                                                                  നോവ്പാടം
                                                                                                                                                            കൂട്ടത്തിൽനിന്നുംവേറിട്ട്കേൾക്കുന്നസ്വരം,സ്വാഭാഗികമായുംശ്രദ്ധേയമാവുന്നു.വിശിഷ്യാസ്വരംമധുരവുംതീവ്രവുമാണെങ്കിൽനാംഅറിയാതെതന്നെഅതിൽലയിക്കുന്നൂ. ലയമാണ്പാട്ടുകളുടേയുംകവിതയുടേയുംകരുത്ത്.കാതിൽവീണ്കാതിൽതന്നെവറ്റുന്നസംഗീതമല്ലാകവിതക്ക്വേണ്ടത്തന്ത്രീലയസമന്വിതമാംവണ്ണംഅവതരിക്കുന്ന, അവതരിപ്പിക്കുന്നകവിതയാണ്മാധുര്യമുൾക്കൊള്ളുന്നത്. ഗഹനഭാവവും,മനസ്സിൽപതിയുന്നകരുത്തുംഅതിനുണ്ടാകണം.എങ്കിൽ  അറിയാതെതന്നെഅത്അനുവാചകന്റെചുമലേറുന്നു.
       കവിതക്ക്വൃത്തവും അലങ്കാരവും ഒക്കെ വേണമെന്ന് ശഠിക്കുന്ന ഒരു കാലഘട്ടത്തിലല്ലാ നാം ഇപ്പോൾ ജീവിക്കുന്നത്.. ഗദ്യ കവിതകൾക്കാണ് ഇപ്പോൾ വായനാക്കാർ ഏറെയുള്ളത്. കവികളിൽ പലരും ആ രീതിയെ മുറുകെ പിടിച്ചിരിക്കുകയുമാണ്കുഞ്ഞുണ്ണി മാഷിനെ പ്പോലെ,നാലു വരിയിലും,ആറ് വരിയിലുമുള്ള ഹൈക്കൂ കവിതകളെഴുതാനാണ് പലർക്കും ഇഷ്ടം. ബിംബങ്ങളെ വരികളിലേക്കാവാഹിച്ച് അക്ഷരപ്രക്ഷാളനം നടത്തുന്നവരുടെ ബോധ ബിംബങ്ങൾ വായനാക്കാർക്ക് മനസ്സിലായില്ലെങ്കിൽ ആ പ്രയത്നം വൃഥാവിലായിപ്പോകുമെന്ന് തന്നെയാ എന്റെ ചിന്തയും.
              അനുവാചകർക്ക് മനസ്സിലാകുന്നതരത്തിൽ കവിത എഴുതുന്ന മഹിതാ ഭാസ്കറിനെ കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ കവിതകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലാ എന്ന് മനസ്സിലായി.
പ്രവാസിയാണ് കവി അതുകൊണ്ട് തന്നെ മലനാടിന്റെ പച്ചപ്പ് അവരുടെ മനസ്സിൽ കെടാത്ത കൈത്തിരി നാളമാണ്. എഴുതാൻ വേണ്ടി എഴുതകയല്ലാ മറിച്ച് മറ്റുള്ളവരും വായിക്കുവാനും കൂടിയാണ് മഹിത എഴുതുന്നത്.
മരണം എന്ന ബിംബത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കവിതയാണ്                     മടക്കം എന്ന കവിതയിലൂടെ
ഇനി മടങ്ങി പോകാം 
ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു 
ഇനി മടങ്ങി പോകാം
ആരും പിന്‍ വിളി വിളിക്കില്ല 
ആരും കൂട്ട് വരില്ല ,
ഭയപ്പാടില്ലാതെഇനി മടങ്ങാം
.
ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല 
ഒരാളും പരിഹസിക്കില്ല 

ഒരിക്കലും തടയില്ല ……                                                                                                      ഇവിടെ കവി മരണത്തെക്കുറിച്ച് പറയാനുള്ളതെല്ലാം പത്ത് വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നുവളരെ ലളിതമായി……                                            ‘പനിഎന്ന കവിത ഒരു ചിരി ചുണ്ടിലൊളിപ്പിച്ചാണ് ഞാൻ വായിച്ചത് . പനിയെ കാമുകനായി ചിത്രീകരിച്ചിരിക്കുന്നൂ. ഇത്തരം ഒരു ഭാവന ആദ്യമായാണ് ഞാൻ വായിക്കുന്നത്.
നിർമ്മലമായആകാശത്തേയുംനൈർമല്ല്യമൂറുന്നഒരുകൊച്ചുകുഞ്ഞിന്റേയുംവ്യഥകളെനന്നായിആവിഷ്കരിച്ചആകാശംഎന്നകവിതവായിക്കുമ്പോൾനമ്മൾതേങ്ങിപ്പോകുന്നത്ഇന്നത്തെപീഡനകാലത്ത്കുറിച്ച്ചിന്തിച്ചാണെങ്കിൽകവിഅവിടെവിജയിച്ചിരിക്കുന്നു
            മൂർത്തമായആവിഷ്കാരത്തിന്റെരണ്ട്വരികൾഅടക്കാനാവാത്തൊരു കരച്ചിലിനെ പതിച്ചിയുടെ കൈകള്‍ കൊന്നു കളഞ്ഞു സ്ത്രികളൂടെമാത്രംഅവകാശമാണ്  ഈറ്റ്നോവ്. ഒരുകുഞ്ഞ്കരച്ചിൽകേൾക്കുമ്പോൾഅവൾഎല്ലാവേദനയുംമറക്കുന്നൂ. “പേറ്റ്നോവ്എന്നകവിതയിൽമാതൃത്വത്തിന്റെ, താരാട്ടിന്റെ ഈരടി ഇഴതുന്നിയതനുഭവപ്പെട്ടത് ഞാനൊരു പുരുഷനായത് കൊണ്ടാകാം.. അമ്മയാണ് ശ്വാശ്വതമായ സത്യം.
    “താലി” എന്ന കവിതയിലെത്തുമ്പോൾ മഹിത വാചാലമാകുന്നൂ...കാര്യേഷു മന്ത്രി, കർമ്മേഷു ദാസി, രൂപേഷു ലക്ഷ്മി,ക്ഷമയാ ധരിത്രി,സ്നേഹഷു മാതാ,ശയനേഷു വേശ്യാ,ഷഡ്കർമ്മനാരീ,കുലധർമ്മ പത്നി……എന്ന സൂക്തത്തിനപ്പുറം പതി അണിയിച്ച  താലി എന്ന സ്വർണ്ണലോഹം അവൾക്ക് ബന്ധവും,ബന്ധനവും ആകുന്നത് ‘അവൾ’ പറയാതെ പറയുന്നു. “എങ്കിലും പെണ്ണിന്‍റെഏതുനോവിലും ഉരുകാതെ പോയൊരു ലോഹ മാണത്.” താലി എന്ന കവിതയിലെ അവസാന വരിയാണിത്.
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണൂ ‘ എന്റെ ഇഷ്ടങ്ങൾ’ എന്ന കവിതയുടെ ഉൾക്കാമ്പ്...കവി നാടിനെ ഓർക്കുന്നൂ...പിന്നെ തന്റെ ഇഷ്ടങ്ങളേയും...

           കിനാവ് കൊണ്ട് മേൽ വസ്ത്രം തുന്നിപ്പിടിപ്പിച്ച്,ദിവാസ്വപ്നം കൊണ്ടുള്ള ,

അലങ്കാരതൊട്ടിലില്‍ കവി ഉറക്കിയ കുട്ടിക്ക് ഒരു പേരിട്ടൂ ‘പ്രണയം’.... കേട്ടും വായിച്ചും,നമ്മളിൽ ക്ലീഷേ ജനിപ്പിക്കാറുണ്ട്,ഇവിടെ  പ്രണയത്തിന്റെ മറ്റൊരു ഭാഷ്യം. പ്രണ
‘പടിയിറക്കം’ എന്ന കവിതയിലെ പ്രതിവാദ്യ വിഷയവും പ്രണയം തന്നെ തരക്കേടില്ലാത്ത കവിത.                                                                                         ഒരു ജലകണമായി നിന്നിലലിഞ്ഞിടാന്‍ഒരു മാത്ര നീയെന്നെ അനുവദിക്കൂ ...‘മഴയോട്’ എന്ന കവിതയിലെ കവിയുടെ യാചനയാണിത് താളനിബന്ധമായ ഈ കവിതയിലും മഹിത പ്രണയം നിറക്കുന്നുണ്ട്.
പൂർണ്ണതഎന്ന കവിതയിലൂടെ കവി ഇന്നത്തെ ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകളും യൂസ് ആന്റ് ത്രോ സംസ്കാരവും ഒക്കെ പറയാതെ പറയുന്നു. പ്രകൃതിയുടെപൂരകമാണ്പ്രണയവും, കാമവുംരതിയുമൊക്കെഅവളിലെപവിത്രതഅവൻതച്ചുടച്ചത്ഭർത്താവ്എന്നഅവകാശത്തിലാണ്.. വേദനയുടെലഹരിയിൽ,വികാരത്തിന്റെഅന്ത്യത്തിൽഅവൾമനസ്സിലോർത്തുഇതൊക്കെസൃഷ്ടിയുടെ അവകാശമാണെന്ന്പക്ഷേഅവൻപിരിഞ്ഞകന്നപ്പോൾആദ്യരാത്രിയിലെവേദനയുടെകണ്ണീർഅവൾഓർമ്മിച്ചുഒന്നുംഅവൾപറഞ്ഞില്ലാ..പരസ്പരംമറന്ന്കൊണ്ട്അവൾകൊഴിഞ്ഞ്പോക്കിൽപൂർണ്ണതകണ്ടെത്തി. പൂർണ്ണത്തിൽനിന്നുംപൂർണ്ണം……..
അകത്തളമെന്ന ആട്ടക്കളത്തിലെ
ജീവനുള്ള വേഷധാരിണികൾ
തറവാട്ടിലെ ഓട്ടുരുളിയിലും,
പിച്ചളചരുവത്തിലും
അവരുടെ നിസ്സംഗ മൌനം
ചോർന്നൊലിച്ചു കിടന്നു.
തറവാട്എന്നകവിതയിൽ , കെട്ടില്ലാത്തബന്ധനത്തിൽകിടക്കുന്നസ്ത്രീജന്മങ്ങളുടെനിസംഗതയെക്കുറിച്ചാണ്കവിപറയുന്നത്ഇത്ഒരുപക്ഷേഒരുപഴയകാലചിന്തആകാം
നീയൊരു പെണ്ണാണ്
കവിതാസമാഹാരത്തിലെശക്തമായചിന്തകളിലൊന്നാണ്കവിത..അവളെഎന്നുംസമൂഹംഓർമ്മിപ്പിക്കുന്നവാക്കുകൾ………..                                                                    നീയൊരു പെണ്ണാണ് 
അനിഷ്ടങ്ങളെ സഹിക്കുന്ന , 
അനീതികളെ പൊറുക്കുന്ന , 
ആത്മരോഷത്തെ അടക്കി , 
അവള്‍ ജീവിക്കാതെ ജീവിക്കുന്നു,
ഗര്‍ഭ ഭാരത്തിലും , 
പെറ്റു നോവിലും , 
അവളാ വാക്ക് തുടര്‍ന്ന് കേട്ടു 
സഹിക്കണം കാരണം
നീയൊരു പെണ്ണാണ്
പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും എഴുത്തുകളെ തരം തിരിക്കുന്ന പ്രവണത കുറേക്കാലമായി ഇവിടെ നടമാടുന്നു.പെണ്ണ് പെണ്ണിന്റെ ചിന്തകളേയും,അവരുടേതായ അറിവുകളേയും പറ്റി എഴുതുന്നത് പെണ്ണെഴുത്തെന്ന് തരം തിരിക്കേണ്ട എന്നാണ് എന്റെ പക്ഷം.ആണിനുമുണ്ട് അവന്റേതായ ചിന്തകളും.രചനയെ രചനയായി കാണുക അത് ആർ എഴുതി എന്നതല്ലാ നോക്കേണ്ടത്എന്തിനെഴുതി,എങ്ങനെ എഴുതി എന്നാണ് നോക്കേണ്ടത്.
കറുത്ത കാലംഎന്ന കവിതയിൽ അടിയാളന്മാരുടെ കുടിലുകളിൽ അന്തിയുറങ്ങിയ മേലാളന്മാരുടെ ഇന്നത്തെ ചിന്തകാണാം.. ഇപ്പോൾ മേലാളന്മാരും കീഴാളന്മാരും ഒന്നുമില്ലാ എങ്കിലും.. കറുപ്പ് നിറങ്ങളിൽ നിന്നും ഗോതമ്പ് നിറത്തിലേക്ക് പരാകായപ്രവേശം നടത്തിയ കീഴാളന്മാരുടെ (എന്ന് അവർ മനസ്സാൽ ധരിക്കുന്ന)ചിന്തയിൽ സവർണ്ണന്മാർ ശത്രു പക്ഷത്താണ്.മേൽക്കോയ്മയുടെ പതനം.. ഇന്ന് പല നമ്പൂതിരി, നായർ കുടുംബങ്ങളിലും അരവയർ നിറയാതെ കിടക്കുന്നു.
മഹിതയുടെ ഈ കവിതാ സമാഹാരത്തിലെഅൻപത്തിയെട്ട് കവിതകളേയും ഞാൻ ഇവിടെ എടുത്തെഴുതുന്നില്ലാ..വിശകലനത്തിനു വിധേയമാക്കുന്നുമില്ലാ കവി  വി. മധുസൂദനൻ നായർ പറഞ്ഞിട്ടുള്ളത് പോലെ കവിത ഒരു വരിയിലും  ഒന്നേകാൽ ലക്ഷം ശ്ലോകത്തിലും എഴുതാം.. അവ വായിച്ച് രസിക്കാം,പാടി രസിക്കാം. ചിന്തിച്ച് രസിക്കാം.. കവികൾ വലിയ വലിയ’ കവിതകളിലേക്ക് പോകണം എന്ന് തന്നെയാണ് എന്റെ നിഗമനം.വലിച്ച് നീട്ടിയ കവിതകളിലേക്കല്ലാ  ബൃഹത് ഘടനയുള്ള രചനകളിലേക്ക്.കുറളും ചിന്തും കുഞ്ഞുണ്ണിക്കുറുമൊഴികളും അതതിന്റെ ധർമ്മങ്ങൾ നിർവ്വഹിക്കും.കൂടുതൽ ഭാവവ്യാപ്തിയും സങ്കീർണ്ണ മാനങ്ങളുമുള്ളമഹത്തായ കാവ്യ രൂപങ്ങൾ അനുഭവ തലത്തേയും ഭാവനയേയും അകാശം പോലെ അനന്തമാക്കും. അണു ദർശനം മാത്രം പോരാ ബ്രെഹ്മാൺധ ദർശനവും വേണം……...                                                                                                                            ഭാവഗീതം ഹ്രസ്വവാക്യങ്ങൾ എന്നിവയിലേക്ക്ചുരുങ്ങിയത് കൊണ്ട്  വലിയ കവിതകൾ എതാണ്ട് അന്യമായിക്കൊണ്ടിരിക്കുകയാണ്.കുടിയൊഴിക്കൽ ,പൂതപ്പാട്ട്,ഗോത്രയാനം, ഉജ്ജയിനി,കാട്ടാളൻ, കുറത്തി തുടങ്ങിയവ വളരെ ശ്രദ്ധിക്കപ്പെട്ടത് മറക്കുന്നില്ലാ..എങ്കിലും വായനക്കാർക്ക് ഇന്ന് വലിയവ വായിക്കാൻ സമയമില്ലാ.. പൊതുവിൽ വലിയ കവിതകൾ അവ എത്ര മഹനീയമായാലും മാനിക്കപ്പെടുന്നില്ലാ.രമേശൻ നായരുടെ’ജന്മപുരാണം’ കക്കാടിന്റെ ‘വജ്രകുൺധലം’ (ലിസ്റ്റ് അപൂർണ്ണം) അത്ര ആദരിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട്.അതേ സമയം ഡെറക് വാൽക്കോട്ടിന്റെ  ‘ഓമറോസും’ പാസ്സിന്റെ ‘സൺസ്റ്റോണും’ മറ്റും നമ്മുടെ അത്യാദരവിനു പാത്ര മാകുകയും ചെയ്യുന്നു.
മഹിതയുടെ കവിതകളിൽ കാണുന്ന അർപ്പണ ബോധം, ലളിതകോമളമായ കാന്തപദാവലിയും വായനക്കാരെ കവിതകളിലേക്ക് ഏറെ അടുപ്പിക്കും എന്നതിൽ എനിക്ക് ഒട്ടും സംശയമില്ലാ.. പ്രഭാതത്തിൽ ലതകളിൽ ഇറ്റ് നിൽക്കുന്ന നീഹാര ബിന്ദുവിനെ മാണിക്കക്കല്ലായി മാറ്റുന്നില്ലാ.. വിഹായസിൽ ചിമ്മിതിളങ്ങുന്ന താരകളെ രജനിയുടെ കഴുത്തിലണിയുന്ന മരതക ഹാരമാക്കുന്നില്ലാ...പക്ഷേ... കവിതകളിൽ മഞ്ഞ് തുള്ളിയുടെ നനുത്ത കുളിരും, വാനത്തിലെ താരഹാരത്തിന്റെ വെളിച്ചവും, ചിലതിൽ ആഞ്ഞടിക്കാൻ ഒരുങ്ങുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരവും നമുക്ക് ശ്രവിക്കാനാകുന്നു. ചില കവിതകളിൽ ആളിപ്പടരാൻ നിൽക്കുന്ന അഗ്നിയുടെ കനൽചൂടുണ്ട്.. മോഹവും,മോഹഭംഗങ്ങളുമുണ്ട്. രതിയുടെ വന്യമായ ഭാവങ്ങളുമുണ്ട്..പെണ്ണിന്റെ തീഷ്ണമായ ചിന്തയുണ്ട്.. ആണിനെ ഭത്സിക്കുന്നുണ്ട്..പക്ഷെ അവനെ ഒരിക്കലും പുച്ഛിച്ച് തള്ളുന്നുമില്ലാ ....പലതും അവനെ ഓർമ്മപ്പെടുത്തുന്നുണ്ട് താനും... വിഷയ വൈവിദ്ധ്യത്തോടൊപ്പം.. മറ്റുള്ളവർ പറഞ്ഞ് വയ് ക്കാത്ത രചനാസങ്കേതങ്ങളിലൂടെ കവി ചരിക്കുന്നുണ്ട്. മുഖപുസ്തകത്താളുകളിൽ സജീവ സാന്നിത്യം അറിയിക്കുന്ന ഈ കവിയുടെ(കവിയിത്രിയുടെ) കവിതകൾ വളരെപ്പെട്ടെന്ന് തന്നെ മുഖ്യധാരയിൽ സംസാരവിഷയമാകുന്ന കാലം വിദൂരമല്ലാ... അതിനുള്ള കേളികൊട്ടലാകട്ടെ ഈ കവിതാ സമാഹാരം..... ഇത് പ്രസിദ്ധീകരിക്കുന്ന സി.എൽ.എസ് ബുക്സിന്റെ സാരഥിയായ ലീലാ ചന്ദ്രനും നല്ല നമസ്കാരം
ചന്തുനായർ
ശ്രീവിജയ
മംഗലയ്ക്കൽ
കാട്ടാക്കട
തിരുവനന്തപുരം                                                                                                                   *******************
Viewing all 41 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>